Social Security/Welfare Fund Board Pension beneficiaries approved till December 31, 2025 should complete mustering within the deadline of 31st October 2026.
2015-16 ഓഡിറ്റ് റിപ്പോർട്ട്

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
കൊപ്പം ഗ്രാമപഞ്ചായത്ത് - ഓഡിറ്റ് റിപ്പോർട്ട് 2015-16
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, പാലക്കാട് ജില്ലാ ഓഡിറ്റ് കാര്യാലയം
E-mail: dopkd.ksad@kerala.gov.in | Web: www.lfa.kerala.gov.in
(രജിസ്റ്റർ ചെയ്തു കൈപ്പറ്റു ചീട്ടു സഹിതം)
നം. കെ.എസ്.എ.പി.കെ.ഡി. 13-25/2017 | തീയതി: 31/12/2016
പ്രേഷിതൻ: ഡെപ്യൂട്ടി ഡയറക്ടർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ജില്ലാ ഓഡിറ്റ് കാര്യാലയം, പാലക്കാട്.
സ്വീകർത്താവ്: പ്രസിഡന്റ് (സെക്രട്ടറി മുഖേന), കൊപ്പം ഗ്രാമ പഞ്ചായത്ത്.
വിഷയം: കൊപ്പം ഗ്രാമപഞ്ചായത്ത് - 2015-16 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് - സംബന്ധിച്ച്.

1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, 1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം 215(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2015-16 സാമ്പത്തികവർഷത്തെ വാർഷിക ധനകാര്യപത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1) ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയയ്ക്കുന്നു.

ഈ റിപ്പോർട്ടിലെ ഭാഗം 2 ലെ ഖണ്ഡികകളിലേയ്ക്കും ഭാഗം 3 ലെ ഖണ്ഡികകളിലേയ്ക്കും പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നു.

ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസക്ത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ്.

ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പഞ്ചായത്തിന്റെ പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും, ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ പഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ് പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14, 15).

റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1), ചട്ടം 20, 23, 1997 കേരളാ പഞ്ചായത്ത് രാജ് പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2) എന്നിവ കാണുക).

വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടർ
പകർപ്പ്:
1) ഡയറക്ടർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഇ-മെയിൽ മുഖേന)
2) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പാലക്കാട്.
3) കാര്യാലയ പകർപ്പ്

പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2015-16 സാമ്പത്തിക വർഷത്തെ ധനകാര്യപത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്

(1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം- വകുപ്പ് 215(4), 1994 ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം - വകുപ്പ് 13, 1996 ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18 എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2015-16 സാമ്പത്തിക വർഷത്തെ ഭരണവും സാമ്പത്തിക നിയന്ത്രണങ്ങളും സംബന്ധിച്ച കാര്യങ്ങളും ധനകാര്യപത്രികയും ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തിന്റെ 30.04.2016 തിയ്യതി വരെയുള്ള വരവ് ചെലവ് കണക്കുകളുടെ വിശദമായ പരിശോധന പെർഫോമൻസ് ഓഡിറ്റ് വിഭാഗം പരിശോധിച്ച് 18.07.2016 ൽ റിപ്പോർട്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്. പഞ്ചായത്ത് 01.12.2015 മുതൽ 06.05.2016 തിയ്യതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്, അവയുടെ ഒടുക്ക്, വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിൻവലിക്കലുകൾ എന്നിവയിൽ പ്രസക്തമായ അപാകതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ താഴെ പറയുന്ന രശീതികളുടെ പരിശോധനയും ഓഗസ്റ്റ്, സെപ്തംബർ എന്നീ മാസങ്ങളിലെ വിവിധ അക്കൗണ്ടുകളിലെ പിൻവലിക്കലുകളും മാത്രമാണ് ഓഡിറ്റിൽ പരിശോധിച്ചിട്ടുള്ളത്.

പരിശോധിച്ച രശീതികൾഉപയോഗിച്ച ആകെ രശീതികളുടെ എണ്ണം
44

ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന് ലഭ്യമായ മറുപടി പരിഗണിച്ച ശേഷം നിലനിൽക്കുന്ന പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിന്മേലുള്ള തുടർനടപടികൾ പഞ്ചായത്ത് സ്വീകരിക്കേണ്ടതാണ്.

സ്ഥാപനത്തിൽ നിന്നു ലഭ്യമായ രജിസ്റ്ററുകൾ/രേഖകൾ/വിവരങ്ങൾ/വിശദീകരണം കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങളിൽ നിർദ്ദേശിച്ച പ്രകാരമുള്ള പെർഫോമൻസ് ഓഡിറ്റിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വിവരങ്ങൾ/ഓഡിറ്റ് റിപ്പോർട്ട്/ഗ്രാമപഞ്ചായത്തിന്റെ തീരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപനം നൽകിയ തെറ്റായ വിവരത്തിന്റെയോ ലഭ്യമാക്കാത്ത വിവരത്തിന്റെയോ കാര്യത്തിൽ ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.

ഓഡിറ്റ് നടത്തിയതിന്റെ വിവരം
സ്ഥാപനംകൊപ്പം ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം25.7 ച.കീ.മീ
ജനസംഖ്യ32851 (2001 സെൻസസ് പ്രകാരം)
വാർഡുകളുടെ എണ്ണം17
ആകെ ജീവനക്കാരുടെ എണ്ണം21 (സ്ഥിരം: 15, താൽക്കാലികം: 6, കരാറടിസ്ഥാനത്തിൽ: 5, ആകെ: 26)
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻശ്രീ. കെ.എൻ. വാസുദേവൻ, ഡെപ്യൂട്ടി ഡയറക്ടർ
ഓഡിറ്റിന് വിനിയോഗിച്ച സമയം13-10-2016 മുതൽ 20-10-2016 വരെ

ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ

ക്രമ നംപേര്ഉദ്യോഗപ്പേര്
1സുജാത.പി.ഓഡിറ്റ് ഓഫീസർ
2മുഹമ്മദ് ഫാറൂഖ്.കെ.പി.അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ
3സുജാത.എ.സീനിയർ ഗ്രേഡ് ഓഡിറ്റർ

 

നിർവ്വഹണാധികാരികൾ

പ്രസിഡണ്ട്: ശ്രീമതി. ധന്യ.കെ.പി. (01.04.2015 മുതൽ 04.11.2015 വരെ), ശ്രീമതി. സുമിത.പി. (05.11.2015 മുതൽ 31.03.2016 വരെ)
സെക്രട്ടറി: ശ്രീമതി. എം. വിജയലക്ഷ്മി (01.04.2015 മുതൽ 31.03.2016 വരെ)

മറ്റ് നിർവ്വഹണോദ്യോഗസ്ഥർ

ഉദ്യോഗപ്പേര്പേര്കാലയളവ്
കൃഷി ഓഫീസർശ്രീ. ടി.പി. ഭാസ്കരൻ1.4.15 മുതൽ 10.3.16
കൃഷി ഓഫീസർശ്രീ. രജിത്.പി.കെ11.3.16 മുതൽ 31.3.16
അസിസ്റ്റന്റ് എഞ്ചിനീയർശ്രീമതി. ശാലിനി ബാലകൃഷ്ണൻ1.4.15 മുതൽ 31.3.16
പ്രധാനാദ്ധ്യാപിക, GWLPS, പുലാശ്ശേരിശ്രീമതി. സി.പി. സതീദേവി1.4.15 മുതൽ 31.3.16
വി.ഇ.ഒ.ശ്രീ. അനിൽകുമാർ.സി.പി.1.4.15 മുതൽ 6.10.15
വി.ഇ.ഒ.ശ്രീ. പ്രസാദ്.കെ7.10.15 മുതൽ 31.3.16
ഐ.സി.ഡി.എസ് സൂപ്പർവൈസർഎം.കെ. ധനലക്ഷ്മി1.4.15 മുതൽ 31.3.16
അസിസ്റ്റന്റ് സെക്രട്ടറികെ. നാരായണൻ1.4.15 മുതൽ 31.3.16
മെഡിക്കൽ ഓഫീസർ, പി.എച്ച്.സിഡോ. കെ. ഗീത1.4.15 മുതൽ 31.3.16
മെഡിക്കൽ ഓഫീസർ, ആയുർവേദംഡോ. പി.എ. അബ്ദുൾ സലാം ഷബീർ1.4.15 മുതൽ 14.7.16
മെഡിക്കൽ ഓഫീസർ, ആയുർവേദംഡോ. ബി.കെ. കോമളം15.7.16 മുതൽ 31.3.16
മെഡിക്കൽ ഓഫീസർ, ഹോമിയോഡോ. ധന്യ.എം.1.4.15 മുതൽ 31.3.16
വെറ്ററിനറി സർജൻഡോ. ആഷ.പി.എ.1.4.15 മുതൽ 31.3.16

ഉള്ളടക്കം

ഭാഗം 1: ഭരണവും സാമ്പത്തിക നിയന്ത്രണവും സംബന്ധിച്ച കാര്യങ്ങളുടെ പൊതു അവലോകനം

ക്രമ നം.വിഷയംഖണ്ഡിക നമ്പർ
1ബജറ്റ്1(1)
2വാർഷിക ധനകാര്യപത്രിക1(2)
3വാർഷിക ധനകാര്യ പത്രിക പരിശോധിച്ച് ഓഡിറ്റ് സർട്ടിഫിക്കറ്റ് നൽകിയതിന്റെ വിവരം1(3)
4സാമ്പത്തിക വിശകലനം1(4)
5ഫണ്ട് വിനിയോഗം1(5)
6പദ്ധതി അവലോകനം1(6)
7തനത് വരുമാനം1(7)
8ക്ഷേമപദ്ധതികൾ1(8)
9ക്യാഷ് വെരിഫിക്കേഷൻ1(9)
10മറ്റ് ഓഡിറ്റുകൾ നടത്തിയതിന്റെ വിവരം1(10)
11അനുബന്ധ പത്രികകൾ1(11)

ഭാഗം-II: വരവിനങ്ങളിൻമേലുള്ള ഓഡിറ്റ് പരാമർശങ്ങൾ

(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം 14-ാം വകുപ്പ്, കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 19 (1), 1996 ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങളിലെ ചട്ടം 13 എന്നിവ പ്രകാരം)

ക്രമ നം.വിഷയംഖണ്ഡിക നമ്പർ
1വസ്തുനികുതി-പിരിവ് കാര്യക്ഷമമാക്കണം2(1)
2ഡി&ഒ ലൈസൻസ് ഫീസ് -വാർഡ് തിരിച്ചുള്ള ട്രേഡേഴ്‌സ് ലിസ്റ്റ് സൂക്ഷിച്ചിട്ടില്ല2(2)
3തൊഴിൽനികുതി- വ്യാപാര സ്ഥാപനങ്ങൾ റിട്ടേണുകൾ സമർപ്പിക്കുന്നില്ല2(3)
4ബിൽഡിംഗ് പെർമിറ്റ് -പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല2(4)

ഭാഗം-III: ചെലവിനങ്ങളിൻമേലുള്ള ഓഡിറ്റ് പരാമർശങ്ങൾ

(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം 14-ാം വകുപ്പ്, കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 19 (2), 1996 ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങളിലെ ചട്ടം 13 എന്നിവ പ്രകാരം)

ക്രമ നം.വിഷയംഖണ്ഡിക നമ്പർ
1ഭവനം പുനരുദ്ധാരണം- വി.ഇ.ഒ നടപ്പാക്കിയ പദ്ധതി- അപാകതകൾ - ചെലവു തുകയിൽ 20000 രൂപ നിരാകരിക്കുന്നു- 1630000 രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു3(1)
2കർഷകർക്ക് പമ്പ്സെറ്റ് വിതരണം - കൃഷി ഓഫീസർ നടപ്പാക്കിയ പദ്ധതി- സബ്‌സിഡി നിർദ്ദേശം പാലിച്ചില്ല- ചെലവു തടസ്സപ്പെടുത്തുന്നു3(2)
3സബല- കൗമാരക്കാർക്കുള്ള പോഷകാഹാര വിതരണം- സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല3(3)
4പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതികൾ - ചെലവ്- ഭീമമായ നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നു3(4)
5മൃഗസംരക്ഷണമേഖലയിൽ പ്രൊജക്ടുകൾ ഒന്നും തന്നെ നടപ്പാക്കിയില്ല3(5)
6അംഗൻവാടികൾക്കുള്ള പാചക വാതകം- സബ്‌സിഡി തുക ലഭിക്കുന്നില്ല3(6)
7ഐ.എ.വൈ.അധിക വിഹിതം- വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കണം3(7)
8തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര ചരിത്രം തയ്യാറാക്കൽ-പദ്ധതി പൂർത്തീകരണ വിവരം ലഭ്യമാക്കേണ്ടതാണ്3(8)
9പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതി - 20013/- രൂപയുടെ മരുന്നുകൾ ലഭ്യമായിട്ടില്ല3(9)
10ഗുണഭോക്തൃസമിതി മാർഗ്ഗരേഖ പാലിച്ചില്ല3(10)
11പൊതുമരാമത്ത് മേഖലയിലെ പദ്ധതി നിർവ്വഹണത്തിലെ കാര്യക്ഷമതക്കുറവ്3(11)

ഭാഗം-IV: ഓഡിറ്റ് പ്രത്യവലോകനം

ക്രമ നം.വിഷയംഖണ്ഡിക നമ്പർ
1സംയുക്ത പ്രോജക്റ്റുകൾക്ക് ലഭിച്ച ഫണ്ട് വിനിയോഗം4(1)
2ഡെപ്പോസിറ്റ് വർക്കിന് നൽകിയ തുകകൾ4(2)
3മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത്4(3)
4വായ്പ/വായ്പ തിരിച്ചടവ്4(4)
5സ്ഥിരനിക്ഷേപങ്ങൾ4(5)
6ഓഡിറ്റ് റിക്കവറി4(6)
7സമാഹൃത ഓഡിറ്റ് റിപ്പോർട്ടുകളിൽ ഉൾപ്പെട്ട ഖണ്ഡികകളുടെ വിശദാംശം4(7)
8ആശുപത്രി വികസന സമിതികളുടെ കണക്കുകൾ4(8)
9ഓഡിറ്റ് പ്രത്യവലോകനം4(9)
10തീർപ്പാക്കാനവശേഷിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകളുടെ വിവരം4(10)

ഭാഗം - 1: പൊതു അവലോകനം

1-1 ബജറ്റ്

2015-16 ലെ ബജറ്റ് പാസ്സാക്കിയ നം./തിയ്യതി111/16, 04.03.2016 (പുതുക്കിയത്)
നം. 1 / 30.03.2015പുതുക്കിയിട്ടില്ല

1-2 വാർഷിക ധനകാര്യപത്രിക

സാമ്പത്തിക വർഷംഓഡിറ്റിൽ ലഭിക്കേണ്ട തീയതിലഭിച്ച തീയതി
2015-1631.07.201630.07.2016

1-3 വാർഷിക ധനകാര്യപത്രിക പരിശോധിച്ച് ഓഡിറ്റ് സർട്ടിഫിക്കറ്റ് നൽകിയതിന്റെ വിവരം

ഓഡിറ്റ് സർട്ടിഫിക്കറ്റ് അനുബന്ധം 1-ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.

1-4 സാമ്പത്തിക വിശകലനം

വിവരംതുക (രൂപയിൽ)
മുൻബാക്കി17273372
വരവ്37052910
ആകെ54326282
ചെലവ്51704375
നീക്കിബാക്കി2621907

1-5 ഫണ്ട് വിനിയോഗം (അപ്രോപ്രിയേഷൻ കൺട്രോൾ രജിസ്റ്റർ പ്രകാരം)

ഫണ്ടിനംമുൻബാക്കിവരവ് തുകആകെ തുകചെലവ് തുകട്രാൻസ്ഫർ ക്രഡിറ്റ്നീക്കിബാക്കി (RF 40 b)
വികസന ഫണ്ട് (ജനറൽ)4076007412445**782004578200453622402*0
വികസന ഫണ്ട് (എസ്.സി.പി)224004042948536534893653489351400**0
വികസനഫണ്ട് (ടി.എസ്.പി)024000240002400000
സംരക്ഷണ ഗ്രാന്റ് (റോഡ്)1493389800752795009169500916-0
സംരക്ഷണ ഗ്രാന്റ് (റോഡിതരം)25569031184296374119937411992000403**0
ധനകാര്യ കമ്മീഷൻ അവാർഡ്17347244614239634896363489632280559**0
ലോക ബാങ്ക് സഹായം2508000929008343700834370081458084**0

** മറ്റ് അക്കൗണ്ടുകളിൽ നിന്ന് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്ത തുക ഉൾപ്പെട്ടിട്ടുണ്ട്.
* സർക്കാരിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്ത തുക.

1-6 പദ്ധതി അവലോകനം

അംഗീകാരം ലഭിച്ചത്നടപ്പാക്കിയത്ഭാഗികമായി നടപ്പാക്കിയത്നടപ്പാക്കാത്തവപൂർത്തീകരിച്ച പദ്ധതികളുടെ ശതമാനം
198140421670.70%
നിർവ്വഹണ ഉദ്യോഗസ്ഥർപദ്ധതികളുടെ എണ്ണംനടപ്പാക്കിയത്ആകെ അടങ്കൽ തുകചെലവഴിച്ച തുകചെലവ് %
കൃഷി ഓഫീസർ853053275201472365.98
വെറ്ററിനറി സർജൻ1035000000
മെഡിക്കൽ ഓഫീസർ, പി.എച്ച്.സി11500000500000100
മെഡിക്കൽ ഓഫീസർ, ഹോമിയോ2218000017609597.83
മെഡിക്കൽ ഓഫീസർ, ആയുർവേദം2244960004485009.99
വി.ഇ.ഒ.6313390000737000055
ഐ.സി.ഡി.എസ്. സൂപ്പർവൈസർ221970200138612770.35
സെക്രട്ടറി25177759184511088566
പ്രധാനാദ്ധ്യാപിക, GWLPS, പുലാശ്ശേരി11739923739923100
അസിസ്റ്റന്റ് എഞ്ചിനീയർ13796247941941641283366
അസിസ്റ്റന്റ് സെക്രട്ടറി131110351577507740149

1-7 തനത് വരുമാനം

ഇനംമുൻവർഷംതൻവർഷംവ്യത്യാസം% (+)/(-)
നികുതി വരവുകൾ48520244459438392586(-)8%
നികുതിയേതര വരവുകൾ901256756943144313(-)16%
മറ്റ് വരവുകൾ (ഇനം തിരിച്ച്)22413516722356912(-)25%
ആകെ59774155383604593811(-)10%

1-8 സാമൂഹ്യക്ഷേമ പദ്ധതി മുഖേനയുളള നിർവ്വഹണത്തിലെ കാര്യപ്രാപ്തി

ക്രമ നം.പദ്ധതി2015-16 ൽ ലഭിച്ച അപേക്ഷകൾനിശ്ചിത ദിവസത്തിനകം തീരുമാനമെടുത്തവനിരസിച്ചവകാലതാമസമുണ്ടെങ്കിൽ പരിഹാര മാർഗ്ഗം
1കർഷകത്തൊഴിലാളി പെൻഷൻ431-
2തൊഴിൽ രഹിത വേതനം----
3വിധവാ പെൻഷൻ54495-
4വികലാംഗ പെൻഷൻ32293-
5അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ734-
6വാർദ്ധക്യകാല പെൻഷൻ26721255-

1-9 ക്യാഷ് വെരിഫിക്കേഷൻ

1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 6(4) പ്രകാരമുള്ള ക്യാഷ് ബാലൻസ് പരിശോധന 17.10.2016 ന് സ്ഥാപനത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നടത്തി 5830/- രൂപ നീക്കിയിരിപ്പിന്റെ കൃത്യത പരിശോധിച്ച് ബോധ്യപ്പെട്ടു.

1-10 മറ്റ് ഓഡിറ്റുകൾ നടത്തിയതിന്റെ വിവരം

ക്രമ നംഓഡിറ്റ്അവസാനം ഓഡിറ്റ് നടത്തിയ തീയ്യതിഓഡിറ്റ് കാലയളവ്റിപ്പോർട്ട് ലഭിച്ച തീയ്യതിഗുരുതരമായ ഓഡിറ്റ് പരാമർശങ്ങൾ
1പെർഫോമൻസ് ഓഡിറ്റ്8.5.20169.5.20165/2016-
2എ.ജി. യുടെ ഓഡിറ്റ് (ജനറലിന്റെ ഓഡിറ്റ്)26.7.2003 to 12.8.20031997-98 to 2002-0328.4.2014ഉണ്ട്

ഭാഗം - 2: വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ

[KLFA Act 1994 സെക്ഷൻ 16, KLFA Rules 1996 ചട്ടം 19(1) പ്രകാരമുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രത്യേക ഭാഗം]

2-1 വസ്തുനികുതി-പിരിവ് കാര്യക്ഷമമാക്കണം

എ) ബിൽഡിംഗ് ടാക്സ് രജിസ്റ്ററിൽ അവശ്യവിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല: പുതിയ കെട്ടിടങ്ങളുടെ ബിൽഡിംഗ് ടാക്സ് അസസ് ചെയ്യുന്ന അസസ്മെന്റ് രജിസ്റ്ററിൽ അസസ്മെന്റ് നം. 12184 മുതൽ 12411 വരെയുള്ള 228 കെട്ടിടങ്ങളുടെ നികുതി നിർണയിച്ചതിൽ കെട്ടിടത്തിന്റെ തരം, ആവശ്യകത, മറ്റ് കിഴിവുകൾ, വർദ്ധനവ് മുതലായ കാര്യങ്ങളൊന്നും തന്നെ രേഖപ്പെടുത്തിക്കാണുന്നില്ല. നികുതി നിർണയിച്ചതിന്റെ വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ പൂർത്തീകരിക്കേണ്ടതാണ്.

ബി) മൊബൈൽ ടവറുകളിൽ നിന്നും വസ്തുനികുതി ഈടാക്കിയിട്ടില്ല: മൊബൈൽ ടവറുകളിൽ നിന്നും വസ്തുനികുതി ഈടാക്കുന്നതിന് GO(Rt)No.2640/12/LSGD തീയതി 19-9-2012 ഉത്തരവായിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 6 മൊബൈൽ ടവറുകളിൽ രണ്ടെണ്ണത്തിൽ നിന്നും മാത്രമാണ് വസ്തു നികുതി ഈടാക്കുന്നത്. നികുതി ഈടാക്കാത്തവയുടെ വിശദാംശം ചുവടെ ചേർക്കുന്നു.

ക്രമ നംവാർഡ് നം.വാർഡിന്റെ പേര്ടവറിന്റെ ഉടമഇൻസ്റ്റലേഷൻ നടത്തിയ വർഷംടവർ നമ്പർ
113അൻസാർ നഗർഇൻഡസ് ടവേഴ്സ്201458B
26മണ്ണേങ്ങാട്ഇൻഡസ് ടവേഴ്സ്2012161A
31പുലാശ്ശേരിഎയർസെൽ201475B
43കൊപ്പംമാനേജർ BSNL201276B

മേൽപ്പറഞ്ഞ ടവറുകളുടെ വസ്തുനികുതി അസസ് ചെയ്ത് ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

2-2 ഡി&ഒ ലൈസൻസ് ഫീസ് -വാർഡ് തിരിച്ചുള്ള ട്രേഡേഴ്‌സ് ലിസ്റ്റ് സൂക്ഷിച്ചിട്ടില്ല

ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളെയും കണ്ടെത്തി നോട്ടീസ് നൽകി ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ ഉണ്ടാവേണ്ടതാണ്. കൊപ്പം ഗ്രാമപഞ്ചായത്തിൽ ഓഡിറ്റ് കാലയളവിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ കണ്ടെത്താൻ വാർഡുതിരിച്ചുള്ള ട്രേഡേഴ്‌സ് ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലാത്തതിനാൽ ലൈസൻസില്ലാതെ ഏതെങ്കിലും സ്ഥാപനം പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക ദുഷ്കരമാണ്. സ്വമേധയാ ലൈസൻസിന് അപേക്ഷിച്ച് വരുന്നവരിൽ നിന്നു മാത്രം ഫീസ് ഈടാക്കി ലൈസൻസ് അനുവദിക്കുന്ന സമ്പ്രദായമാണ് അനുവർത്തിച്ചു പോരുന്നത്. പഞ്ചായത്ത് തയ്യാറാക്കിയിരിക്കുന്ന ട്രേഡേഴ്‌സ് ലിസ്റ്റ് പൂർണ്ണമല്ല. അപേക്ഷകളിൽ ചിലതിൽ ദിവസേനെയുള്ള വിറ്റുവരവ് ഉൾപ്പെടെയുള്ള കോളങ്ങൾ പൂരിപ്പിക്കാത്തവയാണ്. അതിനാൽ ലൈസൻസ് ഫീ ഈടാക്കിയിരിക്കുന്നത് ചട്ട പ്രകാരം തന്നെയാണോ എന്നും, ആയതിൽ പഞ്ചായത്തിന് നഷ്ടം പറ്റിയിട്ടുണ്ടോയെന്നും ഉറപ്പിക്കാനാവുന്നില്ല. ലൈസൻസികളിൽ നിന്നും ബാധകമായതിൽ ഉയർന്ന നിരക്ക് വാങ്ങാവുന്നതാണ്. കേ.പ.രാ. ആക്ട് സെക്ഷൻ 232(1) പ്രകാരം ഗ്രാമ പഞ്ചായത്തു നൽകുന്ന ലൈസൻസില്ലാതെയും, ലൈസൻസിന്റെ നിബന്ധനകൾക്കു വിരുദ്ധമായും പഞ്ചായത്തിലെ യാതൊരു സ്ഥലവും ഉപയോഗിക്കുവാൻ പാടില്ല. ഈ വ്യവസ്ഥ പ്രകാരം ഫീൽഡ് പരിശോധന നടത്തി വാർഡുതിരിച്ചുള്ള ട്രേഡേഴ്‌സ് ലിസ്റ്റ് തയ്യാറാക്കി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വ്യാപാരസ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി എല്ലാ സ്ഥാപനങ്ങളെയും ലൈസൻസ് ഫീസ് പരിധിയിൽ കൊണ്ടുവരേണ്ടതാണ്.

2-3 തൊഴിൽ നികുതി- വ്യാപാര സ്ഥാപനങ്ങൾ റിട്ടേണുകൾ സമർപ്പിക്കുന്നില്ല

1996 ലെ കേ.പ.രാ. (തൊഴിൽ നികുതി) ചട്ടങ്ങളിലെ ചട്ടം 10, (ഫോം 6) പ്രകാരമുള്ള നോട്ടീസ് വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുകയോ, വ്യാപാര സ്ഥാപനങ്ങൾ ഫോം 4 ൽ റിട്ടേണുകൾ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. വ്യാപാരസ്ഥാപനങ്ങൾക്ക് ഡി & ഒ ലൈസൻസ് അപേക്ഷയിൽ കാണിക്കുന്ന വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ഉടമയിൽ നിന്നു മാത്രമാണ് നികുതി ചുമത്തുന്നത്. ഇക്കാരണത്താൽ ഓരോ സ്ഥാപനത്തിലും എത്ര പേർ ജോലി ചെയ്യുന്നുണ്ടെന്ന് പഞ്ചായത്തിന് അറിയാൻ സാധിക്കുന്നില്ല. കൂടാതെ അവരിൽ നിന്നെല്ലാം ലഭ്യമാകുമായിരുന്ന നികുതി തുക നഷ്ടപ്പെടുകയും ചെയ്യുന്നു. വ്യാപാരസ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരെയും തൊഴിൽനികുതി പരിധിയിൽ കൊണ്ടുവരുന്നതിന് ഡിമാന്റ് നോട്ടീസ് നൽകി നികുതി ഈടാക്കുവാൻ ശ്രമിക്കേണ്ടതാണ്.

2-4 ബിൽഡിംഗ് പെർമിറ്റ് -രജിസ്റ്ററിൽ പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല

എ) പെർമിറ്റ് രജിസ്റ്ററിൽ കെട്ടിടങ്ങളുടെ വിസ്തൃതി സംബന്ധിച്ച വിവരങ്ങൾ, പൂർത്തീകരണ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നില്ല: 2015-16 വർഷത്തിൽ പെർമിറ്റ് കാലാവധി അവസാനിക്കുന്നതും നിർമാണം പൂർത്തിയാകാത്തതുമായ കെട്ടിടങ്ങളിൽ കാലാവധിക്കു ശേഷം നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അൺഓതറൈസ്ഡ് ആണെന്ന് കണ്ടെത്തി കെട്ടിടങ്ങളുടെ പെർമിറ്റ് പുതുക്കുന്നതിന് നോട്ടീസ് നൽകിയിട്ടില്ല. രജിസ്റ്ററിൽ പൂർത്തീകരണവിവരം രേഖപ്പെടുത്താത്തതിനാൽ ഇതു സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കൽ ദുഷ്കരമാവുന്നു. പെർമിറ്റ് രജിസ്റ്ററിലെ രേഖപ്പെടുത്തൽ പ്രകാരം ഇത്തരത്തിൽ ധാരാളം കെട്ടിടങ്ങൾ ഉള്ളതായി കാണുന്നു. പെർമിറ്റ് രജിസ്റ്ററിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് സൂക്ഷിക്കേണ്ടതും കെട്ടിടത്തിന്റെ വിസ്തൃതി രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.

ബി) അൺഓതറൈസ്ഡ് ബിൽഡിംഗുകളുടെ നിർമാണം-നടപടി പൂർത്തിയാക്കിയിട്ടില്ല: അൺഓതറൈസ്ഡ് ബിൽഡിംഗ് രജിസ്റ്ററിൽ അനധികൃതനിർമാണം കണ്ടെത്തിയ തീയതി, സർവേ നം., വിസ്തീർണം, നിലകളുടെ എണ്ണം, പുതിയത്/കൂട്ടിച്ചേർത്തത് എന്നീ അവശ്യ വിവരങ്ങൾ രേഖപ്പെടുത്താതെയാണ് രജിസ്റ്റർ സൂക്ഷിച്ചിട്ടുള്ളത്. രജിസ്റ്ററിലെ രേഖപ്പെടുത്തൽ പ്രകാരം നാളിതുവരെ 8 കെട്ടിടങ്ങൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഈ കെട്ടിടങ്ങളുടെ നടപടി പൂർത്തിയായിട്ടില്ല. തീരുമാനമാകാത്ത കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ക്രമ നം.പേരും വിലാസവുംകെട്ടിടത്തിന്റെ തരം
1രവീന്ദ്രൻ, ചിറക്കൽ വീട്വർക്ക്ഷോപ്പ്
2നാദിറ, കല്ലിങ്കൽ, പുലാശ്ശേരിപാർപ്പിടം
3ഹസീന, കല്ലിങ്കൽപാർപ്പിടം
4കുഞ്ഞുമുഹമ്മദ്, പട്ടൻമാർതൊടികൊമേഴ്സ്യൽ
5യൂസഫലി, സങ്കേതത്തിൽ, പുലാശ്ശേരികൊമേഴ്സ്യൽ
6ഹമീദ്, തിയ്യാട്ടിൽകൊമേഴ്സ്യൽ
7അബൂബക്കർ, പാറപ്പുറത്ത്കൊമേഴ്സ്യൽ
8ഇബ്രാഹിംകുട്ടി, പാറപ്പുറത്ത്കൊമേഴ്സ്യൽ

മേൽപ്പറഞ്ഞ നിർമാണപ്രവർത്തനങ്ങളിൻമേൽ നടപടികൾ പൂർത്തിയാക്കി അറിയിക്കേണ്ടതാണ്.

സി) അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിൽ കാലതാമസം: പെർമിറ്റ് രജിസ്റ്ററിലെ രേഖപ്പെടുത്തൽ പ്രകാരം 2015-16 വർഷത്തിൽ ലഭിച്ച അപേക്ഷകളിൽ നിരവധി അപേക്ഷകൾ തീർപ്പുകൽപിക്കുവാൻ അവശേഷിക്കുന്നതായി കാണുന്നു. സ.ഉ. 71395/RA2/2009/LSGD തീയതി 15.09.2010 പ്രകാരം നടപടി സ്വീകരിക്കേണ്ട സമയപരിധി 18 ദിവസമാണ്. നാളിതുവരെയും നടപടി പൂർത്തിയാക്കാത്ത കെട്ടിടങ്ങളുടെ ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു:
1) അപേക്ഷാ നം. 5892/15/23.09.15 (അപേക്ഷകൻ - പ്രസിഡന്റ്/സെക്രട്ടറി, ISM യൂണിറ്റ്, ആമയൂർ)
2) അപേക്ഷാ നം. 6441/15/09.10.15 (കരുണ എജുക്കേഷണൽ സെന്റർ, പ്രഭാപുരം)
പെർമിറ്റ് അനുവദിക്കുന്നതിനുള്ള / നിരസിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കേണ്ടതാണ്.

2-5 സേവനനികുതി, സേവന ഉപനികുതി എന്നിവ പഞ്ചായത്തിൽ ഈടാക്കുന്നില്ല

1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 200(2) അനുസരിച്ച് ശുചിത്വ പരിപാലനം, ജലവിതരണം, സ്കാവഞ്ചിംഗ്, തെരുവു വിളക്കുകളും ഡ്രൈനേജും എന്നിവയ്ക്ക് അപ്രകാരം ഗ്രാമപഞ്ചായത്ത് സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളിടത്തെല്ലാം നിർണ്ണയിക്കപ്പെട്ട കുറഞ്ഞ നിരക്കിനു വിധേയമായി പഞ്ചായത്തിലെ കെട്ടിടങ്ങളുടെയോ, വസ്തുക്കളുടെയോ, വാർഷിക മൂല്യത്തിന്റെയോ നിശ്ചിത ശതമാനം സേവന നികുതിയായി ഈടാക്കാവുന്നതാണ്. പഞ്ചായത്തു നിശ്ചയിക്കുന്ന നിരക്കിൽ സേവന ഉപനികുതിയും ചുമത്താമെന്നിരിക്കെ, കൊപ്പം ഗ്രാമപഞ്ചായത്തിൽ മേൽ പറഞ്ഞ പ്രകാരമുള്ള ചെലവുകളെല്ലാം ഓഡിറ്റ് കാലയളവിൽ നടന്നിട്ടുണ്ടെങ്കിലും ഈയിനത്തിൽ വരവില്ലാത്തതിനാൽ സേവനങ്ങൾക്കുള്ള എല്ലാ ചെലവും ചെയ്തിരിക്കുന്നത് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നാണ്. ആയതിനാൽ പഞ്ചായത്തിനു അധിക ബാദ്ധ്യത വരുത്താത്ത രീതിയിൽ സേവന നികുതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.

2-6 പഞ്ചായത്ത് പരസ്യ നികുതി ഈടാക്കുന്നില്ല

1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 209 പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രദർശിപ്പിക്കുന്ന ഏതൊരു പരസ്യത്തിനും സർക്കാരിന്റെ അനുമതിയോടു കൂടി ഗ്രാമ പഞ്ചായത്ത് പ്രമേയം മൂലം നിശ്ചയിക്കുന്ന നിരക്കുകളിൽ പരസ്യനികുതി ഈടാക്കി തനതു വരുമാനത്തിന് വർദ്ധനവുണ്ടാക്കാമെന്നിരിക്കെ ആയതിന് കൊപ്പം ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടി ക്രമങ്ങൾ ഉണ്ടായിട്ടില്ല. പരസ്യനികുതി ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.


ഭാഗം - 3: ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ

[KLFA Act 1994 സെക്ഷൻ 16, KLFA Rules 1996 ചട്ടം 19(2) പ്രകാരമുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രത്യേക ഭാഗം]

3-1 ഭവനം പുനരുദ്ധാരണം- വി.ഇ.ഒ നടപ്പാക്കിയ പദ്ധതി- അപാകതകൾ - ചെലവു തുകയിൽ 20000 രൂപ നിരാകരിക്കുന്നു- 1630000 രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു

2015-16 സാമ്പത്തിക വർഷത്തിൽ വി.ഇ.ഒ നടപ്പിലാക്കിയ ഭവനം പുനരുദ്ധാരണം- സബ്‌സിഡി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല.
പ്രൊജക്ട് നം: 21/15-16 | ഗുണഭോക്താക്കളുടെ എണ്ണം: 171 | അടങ്കൽ: 20,00,000/- രൂപ (ധ.കാ. ഗ്രാന്റ്) | ചെലവ്: 16,50,000/- രൂപ.

ബിൽ നമ്പർ & തീയതിതുക (രൂപയിൽ)
05/15-16 തീ. 23.01.16200000
06/15-16 തീ. 30.01.16250000
07/15-16 തീ. 22.02.16300000
08/15-16 തീ. 29.02.16500000
09/15-16 തീ. 29.03.16200000
10/15-16200000
ആകെ1650000

(I) ഭവനം പുനരുദ്ധാരണത്തിനു വേണ്ടി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോൾ നിർവ്വഹണോദ്യോഗസ്ഥൻ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പു വരുത്തണം. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സബ്‌സിഡി മാർഗ്ഗ രേഖ സർക്കാർ ഉത്തരവ് (കയ്യെഴുത്ത്) 362/13 തീയ്യതി 16.11.13 പ്രകാരം ഒരു പുതിയ വീടിന് പുനരുദ്ധാരണത്തിന് ധനസഹായം നൽകുമ്പോൾ കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് ധനസഹായം നൽകുകയോ, 7 വർഷത്തിനുള്ളിൽ പുനരുദ്ധാരണത്തിന് തുക നൽകുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യ പത്രം ഹാജരാക്കണം. വീട് വാസയോഗ്യമാണെങ്കിലും പുനരുദ്ധാരണ- അറ്റകുറ്റപ്പണികൾ അനിവാര്യമായിരിക്കണം. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, ഓരോ വീടിന്റെയും അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് ഉടമസ്ഥൻ തയ്യാറാക്കണം. ഭാര്യയുടേയും ഭർത്താവിന്റെയും പേരിൽ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകണം. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഹാജരാക്കിയ രേഖകൾ പരിശോധിച്ചപ്പോൾ ഈ നിബന്ധനകളൊന്നും പാലിച്ചിട്ടില്ല എന്ന് കാണുന്നു. മേൽ പറഞ്ഞ കാലപരിധിയ്ക്കുള്ളിൽ, മുമ്പ് ഈ ഗുണഭോക്താക്കൾ സാമ്പത്തികാനുകൂല്യം കൈപ്പറ്റിയിട്ടില്ല എന്നുറപ്പുവരുത്താതെയാണ് സാമ്പത്തികാനുകൂല്യം നൽകിയിരിക്കുന്നത്. ആയതിനാൽ ധനസഹായമനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ മുൻവർഷങ്ങളിലെ നിശ്ചിതസമയപരിധിക്കുള്ളിൽ ഒന്നിലധികം തവണ ഈയിനത്തിൽ ആനുകൂല്യം കൈപ്പറ്റിയിട്ടില്ല എന്നുറപ്പു വരുത്താനായിട്ടില്ല.

(II) ധനസഹായത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട താഴെ പറയുന്ന ഗുണഭോക്താക്കൾ പണി പൂർത്തീകരിക്കുകയോ മുഴുവൻ ധനസഹായം കൈപ്പറ്റുകയോ ചെയ്തിട്ടില്ല. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

ക്രമ നംഗുണഭോക്താവിന്റെ പേരും വിലാസവുംകൈപ്പറ്റിയ തുക & ഡി.ഡി. നം. തീയ്യതിബാക്കി തുക
1ബിന്ദു, നരിപ്പറമ്പ്, മണ്ണേങ്കോട്5000 രൂപ (ഡി.ഡി. നം 173030/1.3.16)5000 രൂപ
2ഇസ്മയിൽ S/O വീരാൻകുട്ടി, കരുവാരത്ത് മേൽമുറി5000 രൂപ (ഡി.ഡി. നം 172823 തീ. 12.04.16)5000 രൂപ
3പാത്തുമ്മ, W/O അലവി, ചാക്കിലാക്കുളം, മേൽമുറി5000 രൂപ (172805/12.4.16)5000 രൂപ
4ഫാത്തിമ, പാട്ടാരത്തിൽ, മേൽമുറി5000 രൂപ (172809/12.04.16)5000 രൂപ
5ബീവി, W/O യൂസഫ്, ആക്കപ്പറമ്പിൽ, പുലാശ്ശേരി5000 രൂപ (172809/12.04.16)5000 രൂപ
6അബ്ദുള്ള S/O കുഞ്ഞയമു, മാർക്കശ്ശേരി, മേൽമുറി5000 രൂപ (172807/12.04.16)5000 രൂപ
7അയ്യപ്പൻ, S/O കുഞ്ഞൂട്ടൻ, വടക്കേക്കരമ്മൽ, പുലാശ്ശേരി5000 രൂപ (172998/12.04.16)5000 രൂപ
8ചക്കി, വെട്ടത്ത്പടി, പുലാശ്ശേരി5000 രൂപ (172819/12.04.16)5000 രൂപ
9മണി, കരിമ്പനത്തോട്ടത്തിൽ, പുലാശ്ശേരി5000 രൂപ (172799/12.04.16)5000 രൂപ
10ശാന്തകുമാരി, കറുപ്പൻതൊടി, മണ്ണേങ്കോട്5000 രൂപ (172801/12.04.16)5000 രൂപ
11വിജയലക്ഷ്മി, പന്തലാട്ടു പറമ്പിൽ, പുലാശ്ശേരി5000 രൂപ (172803/12.04.16)5000 രൂപ
12രാമചന്ദ്രൻ, മലപ്പുറത്ത്, മണ്ണേങ്കോട്5000 രൂപ (172802/12.04.16)5000 രൂപ

(III) ഓഡിറ്റിന്റെ ഭാഗമായി നടത്തിയ ഒരു ത്വരിത പരിശോധനയിൽ, ഈയാനുകൂല്യത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളിൽ 2 പേർ ഇതേയിനത്തിൽ 2012-2013 ൽ സാമ്പത്തികാനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തി. ഇത് സംബന്ധിച്ച വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

ക്രമ നംഗുണഭോക്താവിന്റെ പേരും വിലാസവും2012-2013 ധനസഹായം2015-2016 ധനസഹായം
ചെക്ക്/ഡി.ഡി നം, തീയ്യതിതുകചെക്ക്/ഡി.ഡി നം, തീയ്യതിതുക
1ശ്രീമതി. പത്മജ W/o. മണികണ്ഠൻ, ചോഴിയാരത്ത്, കിഴുമുറി, വാർഡ് നമ്പർ-16011346 തീ. 28.4.125000 രൂപ173048 തീ. 01.03.1610000 രൂപ
2ശ്രീമതി. രാധ അമ്മ, W/O അച്യുതൻ നായർ, വാളേങ്കിൽ പുത്തൻവീട്ടിൽ, മേൽമുറി പി.ഒ.011356 തീ. 27.04.125000 രൂപ862538 തീ. 31.03.1610000 രൂപ

അനർഹമായി കൈപ്പറ്റിയ ഈ തുക 20000 രൂപ ടി ഗുണഭോക്താക്കളിൽ നിന്നോ, അല്ലാത്തപക്ഷം ചെലവിനുത്തരവാദിയായ വി.ഇ.ഒ.യിൽ നിന്നോ ഈടാക്കി വികസന ഫണ്ടിലൊടുക്കണം. ആയതിനാൽ സാമ്പത്തികാനുകൂല്യം കൈപ്പറ്റിയ 171 ഗുണഭോക്താക്കളിൽ രണ്ട് പേർക്ക് നൽകിയ ആകെ തുക 20000 രൂപയുടെ ചെലവ് നിരാകരിക്കുന്നു. ബാക്കിവരുന്ന 169 പേർക്ക് നൽകിയ 1630000 രൂപയുടെ ചെലവ്, ഉപനമ്പർ (I) ൽ പറഞ്ഞ രേഖകൾ ഹാജരാക്കുന്നതിനു വിധേയമായി തടസ്സപ്പെടുത്തുന്നു. ഭാഗികമായി ആനുകൂല്യം കൈപ്പറ്റിയ 12 ഗുണഭോക്താക്കൾ (ഉപനമ്പർ II) പണി പൂർത്തീകരിക്കാത്ത പക്ഷം അവർക്ക് നൽകിയ 60000 രൂപ ടി ഗുണഭോക്താക്കളിൽ നിന്ന് പലിശ സഹിതം തിരിച്ചു പിടിക്കേണ്ടതാണ്.

3-2 കർഷകർക്ക് പമ്പ്സെറ്റ് വിതരണം - കൃഷി ഓഫീസർ നടപ്പാക്കിയ പദ്ധതി- സബ്സിഡി നിർദ്ദേശം പാലിച്ചില്ല- ചെലവു തടസ്സപ്പെടുത്തുന്നു

പ്രൊജക്റ്റ് നം: 25/15-16 | പ്രൊജക്റ്റ് പേര്: കർഷകർക്ക് പമ്പ്സെറ്റ് വിതരണം | അടങ്കൽ: വി.ഫ. 65000 രൂപ, മറ്റുള്ളവ 65000 രൂപ (ആകെ 130000 രൂപ) | ചെലവ്: 37536/- രൂപ (ബിൽ നമ്പർ 07/15-16 തീ. 15.04.16).

2015-2016 സാമ്പത്തിക വർഷത്തിൽ കൃഷി ഓഫീസർ നിർവ്വഹണം നടത്തിയ കർഷകർക്ക് പമ്പ് സെറ്റ് വിതരണം എന്ന പ്രൊജക്ട് നടപ്പിലാക്കുന്നതിനു വേണ്ടി 8 ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് 4 പേർക്ക് 5000 രൂപവീതവും 4 പേർക്ക് യഥാക്രമം 4810, 4250, 4226, 4250 രൂപ വീതവും ധനസഹായം നൽകിയിട്ടുണ്ട്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സബ്‌സിഡി മാർഗ്ഗ രേഖ സർക്കാർ ഉത്തരവ് (കയ്യെഴുത്ത്) 362/13 ത.സ്വ.ഭ.വ തീയ്യതി 16.11.13 3.1 കൃഷി ക്രമ നം. 7 പ്രകാരം ജല സ്രോതസ്സുകൾ സ്വന്തമായോ, പാട്ടകൃഷി ഭൂമിയിലോ ഉള്ളവർക്കു മാത്രമേ പമ്പ് സെറ്റ് സബ്‌സിഡിക്ക് അർഹതയുള്ളു. എന്നാൽ ഓഡിറ്റിനു സമർപ്പിച്ച രേഖകൾ പരിശോധിച്ചതിൽ, ഈ ധനസഹായത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 8 ഗുണഭോക്താക്കൾക്കും സ്വന്തമായി ജലസ്രോതസ്സുണ്ടെന്നുറപ്പു വരുത്തുന്നതിനുള്ള ആധികാരിക രേഖകൾ ഒന്നും തന്നെ ഹാജരാക്കിയതായി കാണുന്നില്ല.

മേൽ വിഷയം സംബന്ധിച്ച് വിശദീകരണം ആരാഞ്ഞുകൊണ്ട് നൽകിയ ഓഡിറ്റ് അന്വേഷണത്തിന് കൃഷി ഓഫീസർ മറുപടി സമർപ്പിച്ചില്ല. ആയതിനാൽ മേൽ പറഞ്ഞ രേഖകൾ ഹാജരാക്കുന്നതിനു വിധേയമായി 37536 രൂപയുടെ ചെലവ് ഓഡിറ്റിൽ തടസ്സപ്പെടുത്തുന്നു.

3-3 സബല- കൗമാരക്കാർക്കുള്ള പോഷകാഹാര വിതരണം- സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല

കൗമാരക്കാരായ പെൺകുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് "സബല". കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന പോഷകാഹാര മിശ്രിതം അംഗൻവാടികൾ വഴി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ 11.03.2013 ലെ GO (Rt) NO 103/2013 SJD ഉത്തരവ് പ്രകാരം, താഴെ പറയും പ്രകാരമുള്ള പോഷകാഹാര മിശ്രിതമാണ് വിതരണം ചെയ്യേണ്ടത്:

ക്രമ നംഭക്ഷ്യ വസ്തുക്കൾ1 കി.ഗ്രാം മിശ്രിതത്തിൽ ഉൾപ്പെടുത്തേണ്ട അളവ് (ഗ്രാം)250 ഗ്രാം മിശ്രിതത്തിൽ ഉൾപ്പെടുത്തേണ്ട അളവ് (ഗ്രാം)
1അവിൽ20050
2റാഗി400100
3വറുത്ത കടല12030
4സോയ12030
5മുതിര12030
6ശർക്കര4010
 ആകെ1000250

കൊപ്പം പഞ്ചായത്തിലെ വിവിധ അംഗൻവാടികളിലേക്ക് ഈ മിശ്രിതം വിതരണം ചെയ്യുന്നത് അനശ്വര കുടുംബശ്രീ യൂണിറ്റ് മണ്ണേങ്കോട് എന്ന സ്ഥാപനമാണ്. ഈ സ്ഥാപനം വിതരണം ചെയ്യുന്ന മിശ്രിതത്തിന്റെ പായ്ക്കറ്റുകൾ പരിശോധിച്ചപ്പോൾ, മേൽ പറഞ്ഞ വിശദാംശങ്ങൾ ഒന്നും തന്നെ പായ്ക്കറ്റിനു മുകളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നു കണ്ടു. മാത്രമല്ല, പായ്ക്കറ്റിനു മുകളിൽ മിശ്രിതം ഉപയോഗശൂന്യമാകുന്ന തീയ്യതിയും രേഖപ്പെടുത്തുന്നില്ല. പായ്ക്കിംഗ് തീയ്യതി പോലും വ്യക്തമായി രേഖപ്പെടുത്താത്ത മിശ്രിതം വിതരണം ചെയ്തു വരുന്നതായാണ് കാണുന്നത്. മിശ്രിതത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് നിലവിൽ സംവിധാനങ്ങളൊന്നും തന്നെ ഇല്ല. ആയതിനാൽ ഇക്കാര്യത്തിൽ കാലാകാലങ്ങളിൽ പുറപ്പെടുവിക്കപ്പെടുന്ന സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി നിർദ്ദേശിക്കപ്പെട്ട ഭക്ഷ്യവസ്തുക്കൾ കൃത്യമായ അളവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിതരണം ചെയ്യപ്പെടുന്ന മിശ്രിതം അർഹരായ ഗുണഭോക്താക്കൾക്ക് തന്നെയാണ് ലഭിക്കുന്നതെന്നും നിർവ്വഹണോദ്യോഗസ്ഥ ഉറപ്പു വരുത്തേണ്ടതാണ്.

3-4 പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതികൾ - ചെലവ്- ഭീമമായ നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നു

പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ചുമതല വർഷങ്ങൾക്കു മുൻപേ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തി വരുന്നു. ഗുണഭോക്താക്കൾക്ക് വാട്ടർ കണക്ഷൻ നൽകുകയും വെള്ളക്കരം പിരിച്ചെടുക്കുകയും ചെയ്യുന്നത് പഞ്ചായത്താണ്. ശുദ്ധജല വിതരണത്തിന്റെ നടത്തിപ്പ് ഓരോ വർഷവും പഞ്ചായത്തിന് ഭീമമായ ബാധ്യതയുണ്ടാക്കിക്കൊണ്ടിരിക്കുന്നതായി കാണുന്നു. വൈദ്യുതി ചാർജ്ജ്, അറ്റകുറ്റപ്പണി, ഓപ്പറേറ്ററുടെ വേതനം എന്നീയിനങ്ങളിൽ വൻതുകയാണ് പഞ്ചായത്ത് ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. വെള്ളക്കരമിനത്തിൽ ഈടാക്കുന്ന തുച്ഛമായ തുകയും വൻതോതിലുള്ള കുടിശ്ശികയും നിലവിൽ പഞ്ചായത്തിന്റെ തനതുഫണ്ടിനു മേലുള്ള സമ്മർദ്ദം വർധിപ്പിക്കുന്നു. രേഖകളുടെ പരിശോധനയിൽ, ഓഡിറ്റിനു മനസ്സിലായ പ്രധാനപ്പെട്ട അപാകതകൾ താഴെ പറയുന്നു:

(1) മുൻകാല കുടിശ്ശിക സംബന്ധിച്ച വ്യക്തമായ കണക്കുകൾ ഒന്നും തന്നെ പഞ്ചായത്തിൽ നിലവിലില്ല. 2016-17 ലേക്ക് വേണ്ടി തയ്യാറാക്കിയ കുടിശ്ശിക ഡിമാന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തലുകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പരിശോധനയിൽ നിന്നും മനസ്സിലാകുന്നു. പഴയകാല ഡിമാന്റ് രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയ, ഓരോ ഗുണഭോക്താവിനെയും സംബന്ധിച്ച വിശദാംശങ്ങളിൽ, കണക്ഷൻ നൽകിയ തീയ്യതിയും, വെള്ളക്കരമിനത്തിൽ ഒടുക്കിയ തുകയും, ഒടുക്കാൻ ബാക്കിയുള്ള തുകയും സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.

(2) 2015-2016 സാമ്പത്തിക വർഷത്തിൽ വെള്ളക്കരമിനത്തിൽ പഞ്ചായത്തിനു പിരിഞ്ഞുകിട്ടിയ തുക 483566 രൂപയാണ്. എന്നാൽ വൈദ്യുതി ചാർജിനത്തിൽ മാത്രം തൻവർഷം പഞ്ചായത്ത് 1974592 രൂപ ചെലവഴിച്ചിട്ടുണ്ട്.

(3) ഇതിനു പുറമേ വെള്ളക്കരമിനത്തിൽ വൻതുക കേരള ജല അതോറിറ്റിക്കും പഞ്ചായത്ത് നൽകി വരുന്നുണ്ട്. 2015-2016 ൽ ജല വിതരണം നടത്തിയതിന് 96882 രൂപ പഞ്ചായത്ത് കേരള ജല അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. ഓരോ മാസവും വാട്ടർ അതോറിറ്റി മുൻകാല റീഡിംഗ്, ഇപ്പോഴത്തെ റീഡിംഗ്, ഉപയോഗിച്ച വെള്ളത്തിന്റെ അളവ്, കിലോലിറ്ററിന് 6 രൂപ തോതിൽ ആകെ ഒടുക്കേണ്ട തുക എന്നീ വിശദാംശങ്ങൾ രേഖപ്പെടുത്തി പഞ്ചായത്തിന് ഡിമാന്റ് നോട്ടീസ് നൽകുന്നുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഒരു നിശ്ചിത തുക ഒടുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ജല അതോറിറ്റി വ്യക്തികൾക്ക് വിതരണം ചെയ്യുന്ന വെള്ളത്തിന്റെ കരമാണ് പഞ്ചായത്ത് ഒടുക്കുന്നതെന്നും ടി ഗുണഭോക്താക്കൾ പഞ്ചായത്തിൽ വെള്ളക്കരമൊടുക്കുന്നുണ്ടെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ ഇത്രയും ജലം ഉപയോഗിക്കുന്നതാരാണെന്നോ ഉപയോഗിക്കുന്നവർ പഞ്ചായത്തിൽ വെള്ളക്കരമൊടുക്കുന്നുണ്ടെന്നോ വ്യക്തമാക്കുന്ന യാതൊരു രേഖയും പഞ്ചായത്തിൽ ലഭ്യമല്ല. ഒരൊറ്റ പൊതു ടാപ്പു പോലും പഞ്ചായത്തിൽ പ്രവർത്തിക്കുന്നില്ല.

(4) പഞ്ചായത്ത് പരിധിയിലെവിടെയോ ജലഅതോറിറ്റി സ്ഥാപിച്ച ബൾക്ക് മീറ്ററിന്റെ വാടക എന്നയിനത്തിലാണ് ഇത്രയും തുക പഞ്ചായത്തിൽനിന്നും വാട്ടർ അതോറിറ്റി ഈടാക്കുന്നത് എന്നതാണ് ഓഡിറ്റിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ നിന്നും അറിവായത്. ഇത് പഞ്ചായത്തിന് വൻനഷ്ടമാണ് വർഷം തോറും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

(5) ജല വിതരണക്കുഴലുകളുടെ അറ്റകുറ്റപ്പണി എന്ന നിലയിൽ തൻവർഷം 78232 രൂപ പഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്. എന്നാൽ അറ്റകുറ്റപ്പണി ആവശ്യമെന്ന് ഏതെങ്കിലും അധികാരി സാക്ഷ്യപ്പെടുത്തുകയോ യഥാർത്ഥത്തിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് തെളിയിക്കുന്ന രേഖകളോ ലഭ്യമല്ല. അറ്റകുറ്റപ്പണി നടത്തിയതായി പറയുന്ന ബില്ലുകൾ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കുന്നമുറയ്ക്ക് യാതൊരന്വേഷണവും നടത്താതെ പണം നൽകുന്ന രീതിയാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നത്.

ചുരുക്കത്തിൽ ഏകദേശം 2200000 രൂപയോളം തൻവർഷം ഈയിനത്തിൽ ചെലവഴിച്ച പഞ്ചായത്തിന് ആകെ ലഭിച്ച വരുമാനം 483566 രൂപ മാത്രമാണ്. ആയതിനാൽ ഈ രംഗത്ത് കെടുകാര്യസ്ഥത തുടരുന്ന പക്ഷം പഞ്ചായത്ത് വൻ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടാനുള്ള സാധ്യത പഞ്ചായത്തിന്റെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടു വരുന്നു. കുടിവെള്ള വിതരണത്തിലെ അപാകതകൾ സംബന്ധിച്ച മുൻ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശങ്ങളേറെയുണ്ടായിട്ടും ആയത് പരിഹരിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ യാതൊരു നടപടിയും നാളിതുവരെയുണ്ടായിട്ടില്ല. ആയതിനാൽ വരവും-ചെലവും ഒത്തു പോകുന്ന തരത്തിൽ വരവിനത്തെ ക്രമീകരിച്ചും, അനാവശ്യവും അനർഹവുമായ ചെലവുകൾ കർശനമായി റദ്ദാക്കിയും ടി അപാകതകൾ പരിഹരിക്കാൻ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ ഉണ്ടാകേണ്ടതുണ്ട്.

3-5 മൃഗസംരക്ഷണമേഖലയിൽ പ്രൊജക്ടുകൾ ഒന്നും തന്നെ നടപ്പാക്കിയില്ല

കൊപ്പം ഗ്രാമപഞ്ചായത്ത് 2015-2016 സാമ്പത്തിക വർഷത്തിൽ മൃഗസംരക്ഷണ മേഖലയിൽ പ്രൊജക്ടുകളൊന്നും തന്നെ നടപ്പിലാക്കിയില്ല. ഉൽപാദന മേഖലയിലെ സർവ്വതോന്മുഖമായ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കേണ്ട മൃഗസംരക്ഷണമേഖല അവഗണിക്കപ്പെടുകയും ഈ മേഖലയുമായി ബന്ധപ്പെട്ട വികസന സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്തു. ദാരിദ്ര്യ ലഘൂകരണത്തിന്റെ ഭാഗമായി, ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്കും ലഭ്യമായ ജൈവവൈവിധ്യത്തിനും അനുസൃതമായി പക്ഷി-മൃഗാദികളെ ശാസ്ത്രീയമായി വളർത്തുന്നതിന് 16 ഇനം പ്രൊജക്ടുകൾക്ക് സർക്കാർ അംഗീകാരം നൽകുന്നുണ്ട്. പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് വൻസാധ്യതകൾ നിലവിലുണ്ടായിരുന്നിട്ടും ഈ സാധ്യതകളോ മെഡിക്കൽ ഓഫീസർ ഉൾപ്പെടുന്ന വിപുലമായ സംവിധാനത്തിന്റെ സേവനമോ വിനിയോഗിക്കാതെ പോയത് പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടായ കൃത്യവിലോപമായി വിലയിരുത്തുന്നു. ആയതിനാൽ ഇക്കാര്യത്തിൽ വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ വിദഗ്ദ്ധരായ വ്യക്തികളുടെ സേവനം ഉപയോഗപ്പെടുത്തി അനുയോജ്യമായ പ്രൊജക്ടുകൾക്ക് രൂപം നൽകി അംഗീകാരം ലഭ്യമാക്കി അർഹരായ ഗുണഭോക്താക്കൾക്ക് ഇതിന്റെ ഗുണഫലങ്ങൾ എത്തിക്കുന്നതിന് പഞ്ചായത്ത് സമിതിക്ക് ബാധ്യതയുണ്ടെന്നിരിക്കെ ഇക്കാര്യത്തിലേക്ക് പഞ്ചായത്തിന്റെ പ്രത്യേക ശ്രദ്ധയാവശ്യപ്പെടുന്നു.

3-6 അംഗൻവാടികൾക്കുള്ള പാചക വാതകം- സബ്‌സിഡി തുക ലഭിക്കുന്നില്ല

പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന അംഗൻവാടികളിൽ പാചക വാതകം ലഭ്യമാക്കുന്നത് ഗാർഹിക കണക്ഷൻ അടിസ്ഥാനത്തിലാണ്. ഓരോ അംഗൻവാടിയും ശരാശരി മാസത്തിലൊരിക്കൽ പാചകവാതക സിലിണ്ടർ റീ-ഫിൽ ചെയ്യുന്നുണ്ട്. എന്നാൽ ഗാർഹിക കണക്ഷൻ രീതിയിൽ പാചകവാതകം നിറച്ചു വാങ്ങുമ്പോൾ സബ്സിഡിയിനത്തിൽ നിയമാനുസൃതമായി ലഭിക്കേണ്ട ഭീമമായ തുക പഞ്ചായത്തിന് ലഭ്യമാകാതെ പോകുന്നു. അംഗൻവാടികൾക്ക് അനുവദിക്കപ്പെട്ട പാചകവാതക കണക്ഷൻ ലിങ്ക് ചെയ്യാൻ സാധിക്കാത്തതിനാൽ സബ്സിഡി ആനുകൂല്യം ലഭ്യമാക്കാൻ കഴിയുകയില്ല എന്ന് എണ്ണക്കമ്പനികൾ അറിയിച്ചതായി നിർവ്വഹണോദ്യോഗസ്ഥ പറയുന്നു. അംഗൻവാടി പ്രവർത്തകരുടെ വ്യക്തിഗത കണക്ഷൻ നിലവിലിരിക്കെ അത് സാധ്യമല്ലാത്ത അവസ്ഥ നിലനിൽക്കുന്നു. ഈ സാങ്കേതികമായ പ്രതിസന്ധി മറികടക്കാൻ ക്രിയാത്മകമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

3-7 ഐ.എ.വൈ.അധിക വിഹിതം- വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കണം

ഐ.എ.വൈ. അധിക വിഹിതം (പ്രൊജക്ട് നം. 3/15-16) എന്ന പദ്ധതി നടത്തിപ്പിനു വേണ്ടി 910000/- രൂപ വികസന ഫണ്ട് (ജനറൽ)-ൽ നിന്നും ബിൽ നം. 8/27.9.15 പ്രകാരം പിൻവലിച്ച് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ, പട്ടാമ്പിക്ക് (ഡി.ഡി.നം. 178909/22.9.2015) നൽകിയിട്ടുണ്ട്. തുകയുടെ വിനിയോഗ സാക്ഷ്യപത്രം പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.

3-8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര ചരിത്രം തയ്യാറാക്കൽ- പദ്ധതി പൂർത്തീകരണ വിവരം ലഭ്യമാക്കേണ്ടതാണ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര ചരിത്രം തയ്യാറാക്കൽ (പ്രൊജക്ട് നം. 53/15-16) എന്ന പദ്ധതിയിൽ, കുടുംബശ്രീ, മീഡിയാശ്രീ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രവും നിലവിലെ ഭരണ സമിതിയുടെ നേട്ടങ്ങളും ഡോക്യുമെന്ററിയാക്കുന്നതിനായി, തനതു ഫണ്ടിൽ നിന്നും 65000/- രൂപ വൗച്ചർ നം. 21500377/13.8.15 പ്രകാരം പിൻവലിച്ച് ജില്ലാ കുടുംബശ്രീ മിഷൻ, പാലക്കാടിന് നൽകിയിട്ടുണ്ട്. തുക നൽകിയതിന്റെ വിശദ വിവരം താഴെ കൊടുക്കുന്നു:

ഡി.ഡി. നം. / തീയതിതുക (രൂപയിൽ)
945155 / 17.08.1515000
945157 / 18.08.1525000
945158 / 18.08.1525000
ആകെ65000

പദ്ധതി പൂർത്തീകരണം സംബന്ധിച്ച് നൽകിയ ഓഡിറ്റ് എൻക്വയറി നം. 5/19.10.2016 ന് ഡോക്യുമെന്ററി തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയ ഏഷ്യൻ കോളേജ്, കോഴിക്കോട് എന്ന സ്ഥാപനം തുടർ നടപടികൾ സ്വീകരിച്ചു വരുന്നു എന്നാണ് മറുപടി ലഭ്യമാക്കിയിരിക്കുന്നത്. പദ്ധതി പൂർത്തീകരിച്ച് വിവരം അറിയിക്കേണ്ടതാണ്.

3-9 പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതി - 20013/- രൂപയുടെ മരുന്നുകൾ ലഭ്യമായിട്ടില്ല

നിർവഹണ ഉദ്യോഗസ്ഥൻ: മെഡിക്കൽ ഓഫീസർ, പി.എച്ച്.സി.
2015-16 വർഷത്തിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ എന്ന പദ്ധതിയിൽ മരുന്ന് വാങ്ങുന്നതിനു വേണ്ടി ബിൽ നം. 4/30.9.15 പ്രകാരം 184000/- രൂപ പിൻവലിച്ച് ഡി.ഡി.നം. 183292/9.10.15 പ്രകാരം കാരുണ്യ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ, തിരുവനന്തപുരത്തിന് നൽകിയിട്ടുണ്ട്. ഇതിൽ താഴെ പറയുന്ന ഇൻവോയ്‌സ് പ്രകാരമുള്ള മരുന്നുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ:

ഇൻവോയ്‌സ് നം. / തീയതിതുക (രൂപയിൽ)
2572 / 19.11.1535900
2750 / 25.11.1517346
3304 / 29.12.156222
4491 / 20.02.1622135
5149 / 15.03.1650315
5444 / 28.03.1632069
ആകെ163987

20013/- രൂപയുടെ മരുന്നുകൾ നാളിതുവരെയും ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച് നൽകിയ ഓഡിറ്റ് എൻക്വയറി നം. 4/18.10.2016 ന് ഫോൺ മുഖാന്തിരവും കത്തു മുഖാന്തിരവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മരുന്നുകൾ ലഭ്യമാക്കിയിട്ടില്ല എന്ന് നിർവഹണ ഉദ്യോഗസ്ഥൻ മറുപടി നൽകിയിട്ടുണ്ട്. മരുന്ന് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതും ലഭ്യമായതിനു ശേഷം ബില്ലുകളും സ്റ്റോക്കും പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്.

3-10 ഗുണഭോക്തൃസമിതി മാർഗ്ഗരേഖ പാലിച്ചില്ല

സംസ്ഥാന ആസൂത്രണ ബോർഡ് 1999 ൽ പ്രസിദ്ധീകരിച്ച ഗുണഭോക്തൃസമിതി മാർഗ്ഗരേഖയും തുടർന്ന് പുറത്തിറങ്ങിയ ഉത്തരവുകളും പ്രകാരം ഗുണഭോക്തൃസമിതി മുഖേന പ്രവൃത്തികൾ നടപ്പാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകൾ കൺവീനറുമായി ഏർപ്പെട്ട കരാറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊപ്പം പഞ്ചായത്തിലെ ഭൂരിഭാഗം മരാമത്ത് പ്രവൃത്തികളും ഗുണഭോക്തൃസമിതി മുഖേനയാണ് നിർവ്വഹിക്കുന്നത്. എന്നാൽ ഗുണഭോക്തൃസമിതി മുഖേന നടപ്പാക്കിയ പ്രവൃത്തികളിൽ താഴെ പറയുന്ന സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല:

1. ഗുണഭോക്താക്കൾ യോഗം ചേർന്ന് ഒരു പ്രവൃത്തി നിർവഹണ കമ്മിറ്റിയും ആ കമ്മിറ്റിക്ക് ഒരു ചെയർമാനേയും കൺവീനറേയും തെരഞ്ഞെടുക്കണം. മാത്രമല്ല പണി തൃപ്തികരമായി പൂർത്തിയാക്കുന്നതുവരെ സമിതി ആഴ്ചയിലൊരിക്കൽ യോഗം ചേരുകയും വൗച്ചറുകൾ പാസ്സാക്കുകയും പുരോഗതി വിലയിരുത്തുകയും തീരുമാനങ്ങൾ മിനിട്സിൽ രേഖപ്പെടുത്തുകയും വേണം. എന്നാൽ ഇപ്രകാരം ചെയ്തതിന്റെ മിനിട്‌സ് പല പ്രവൃത്തികളുടെ ഫയലിലും സൂക്ഷിക്കുന്നില്ല.

2. എഞ്ചിനീയർ രേഖപ്പെടുത്തുന്ന അളവുകളനുസരിച്ച് കരാർ ഉടമ്പടിയിലെ നിരക്കുകൾ അനുസരിച്ചുള്ള ബിൽ തുകയോ ഗുണഭോക്തൃ സമിതി യഥാർത്ഥത്തിൽ ചെലവാക്കിയ തുകയോ ഏതാണോ കുറവ് അതാണ് സമിതിക്ക് നൽകുക. പ്രവൃത്തി പൂർത്തിയാക്കിയാലുടനെ തന്നെ വരവ് ചെലവ് കണക്ക് പുസ്തകം, വൗച്ചറുകൾ, മസ്റ്റർ റോളുകൾ, മിനിട്‌സ് പുസ്തകം എന്നിവ പഞ്ചായത്തിന് ഹാജരാക്കണം. മാത്രമല്ല, സാധനങ്ങൾ വാങ്ങുമ്പോൾ വ്യക്തികളിൽ നിന്നായാലും സ്ഥാപനങ്ങളിൽ നിന്നായാലും സാധനങ്ങളുടെ അളവ്, നിരക്ക്, മൊത്ത വില, തീയതി എന്നിവ രേഖപ്പെടുത്തിയ ക്യാഷ് ബില്ലോ, രശീതിയോ വേണം. സിമന്റ്, കമ്പി, ബിറ്റുമിൻ തുടങ്ങിയ സാധനങ്ങൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഡീലർമാരിൽ നിന്നോ മാത്രമേ വാങ്ങാൻ പാടുള്ളൂ. അവ കൂടി പരിശോധിച്ചതിനു ശേഷം വേണം ഫൈനൽ ബിൽ നൽകേണ്ടത്. എന്നാൽ ഈ രേഖകളില്ലാതെയാണ് ഫൈനൽ ബിൽ നൽകിയിരിക്കുന്നത്. ഹാജരാക്കിയ മസ്റ്റർ റോളുകൾ, കൈപ്പറ്റു രശീതികൾ, ബില്ലുകൾ, മിനിട്‌സ് ബുക്കുകൾ എന്നിവയാകട്ടെ നിർവ്വഹണ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടില്ല.

3. പണമിടപാടുകൾ ഗുണഭോക്തൃസമിതി ചെയർമാന്റെയും കൺവീനറുടെയും പേരിൽ ആരംഭിക്കുന്ന ജോയിന്റ് അക്കൗണ്ടിൽ കൂടി മാത്രമേ നടത്താവൂ. എന്നാൽ ഇപ്രകാരം അക്കൗണ്ട് ആരംഭിച്ചതിന്റെ രേഖകൾ സൂക്ഷിക്കുന്നില്ല. ഗുണഭോക്തൃസമിതി മുഖേന പ്രവൃത്തികൾ നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് വിശദീകരണം നൽകേണ്ടതാണ്.

3-11 പൊതുമരാമത്ത് മേഖലയിലെ പദ്ധതി നിർവ്വഹണത്തിലെ കാര്യക്ഷമതക്കുറവ്

പൊതുമരാമത്ത് മേഖലയിൽ ഓഡിറ്റ് വർഷം അംഗീകാരം ലഭിച്ച പ്രൊജക്ടുകൾ, വകയിരുത്തിയ തുക, നടപ്പാക്കിയ പ്രൊജക്ടുകൾ, ചെലവഴിച്ച തുക എന്നിവയുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു:

വിവരംഅംഗീകാരം ലഭിച്ചത് / വകയിരുത്തിയത്നടപ്പാക്കിയത് / ചെലവഴിച്ചത്നടപ്പാക്കിയതിന്റെ ശതമാനം
പ്രൊജക്ടുകളുടെ എണ്ണം1379670%
തുക (രൂപയിൽ)247941921641283366%

അംഗീകാരം കിട്ടിയ പ്രൊജക്ടുകളിൽ 70% പ്രൊജക്ടുകൾക്ക് മാത്രമാണ് തൻവർഷം തുക ചെലവഴിക്കാനായത്. വകയിരുത്തിയ തുകയുടെ 66% തുകയേ ചെലവഴിക്കാനും സാധിച്ചിട്ടുള്ളൂ. എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആകെ 2 സ്ഥിരം ജീവനക്കാരും 1 താൽക്കാലിക ജീവനക്കാരനുമാണ് ഉള്ളത്. തൻവർഷം 137 പ്രൊജക്ടുകൾക്ക് അംഗീകാരം ലഭിച്ചു. ഒരു എഞ്ചിനീയറും പരിമിതമായ സ്റ്റാഫും വെച്ച് ഇത്രയും പ്രൊജക്ടുകൾ നിർവ്വഹിക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പു വരുത്തുവാൻ സൈറ്റ് സന്ദർശിക്കാൻ കഴിയാത്തതുമൂലം സാധിക്കുകയുമില്ല. കുറഞ്ഞ തുക വകയിരുത്തി കൂടുതൽ പ്രൊജക്ടുകൾ തയ്യാറാക്കുന്നതാണ് പ്രൊജക്ടുകളുടെ ബാഹുല്യത്തിന് ഒരു കാരണം. പ്രൊജക്ടുകൾ നടപ്പാക്കാൻ കഴിയാത്തതുമൂലം ജനങ്ങൾക്ക് നല്കിയ വാഗ്ദാനം ലംഘിക്കപ്പെടുകയും ചെയ്യുന്നു. മേൽ വിഷയങ്ങൾ നടപടികൾക്കായി ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

3-12 ആശ്രയ പദ്ധതി -അവലോകനം

സമൂഹത്തിലെ നിരാലംബരും നിരാശ്രയരുമായ കുടുംബങ്ങളെ സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിന്ന് കരകയറ്റുന്നതിനായിട്ടുള്ള കേരള സർക്കാരിന്റെ പദ്ധതിയാണ് ആശ്രയ. ജി.ഒ.(എം.എസ്)നം.71/2003/പ്ലാനിംഗ്/12.11.2003 അനുസരിച്ചാണ് ആശ്രയ പദ്ധതി ആദ്യമായി ആരംഭിച്ചത്. തുടർന്ന് വിവിധ ഉത്തരവുകളിലൂടെ പദ്ധതിയ്ക്ക് സമൂലമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. സ.ഉ(എം എസ്)നം.362/2013/ത.സ്വ.ഭ.വ. തീയതി 16.11.2013 പ്രകാരം അയൽക്കൂട്ടങ്ങൾ അഗതി കുടുംബങ്ങളെ കണ്ടെത്തുകയും, അപ്രകാരം കണ്ടെത്തുന്ന അഗതി കുടുംബങ്ങളുടെ നിലനിൽപിനും, സാമൂഹ്യമായ മുന്നേറ്റങ്ങൾക്കും വേണ്ടി ആശ്രയ എന്ന പ്രൊജക്ട് തയ്യാറാക്കിയിരിക്കണം. ഗ്രാമപഞ്ചായത്തിൽ സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിവരങ്ങൾ അനുസരിച്ച് അഗതി കുടുംബങ്ങളുടെ ആവശ്യകതകൾ സംബന്ധിച്ച് പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ സംക്ഷിപ്തം താഴെ കൊടുക്കുന്നു:

ക്രമ നം.ഇനംആവശ്യമുള്ളത് (1 & 2 പ്രൊജക്റ്റ്)ലഭ്യമാക്കിയത് (1 & 2 പ്രൊജക്റ്റ്)
1വീട്26, 613, -
2ഭൂമി11, 6-
3വീട് റിപ്പയർ30, 3625, -
4കുടിവെള്ളം25, 55-
5കക്കൂസ്5, 271, -

സ.ഉ(എം എസ്) 362/2013 തസ്വഭവ തി. 16.11.2013 അനുബന്ധം 14 ഖ. 6.7 (i) അനുസരിച്ച് ഭൂരഹിതരായ എല്ലാ അഗതി കുടുംബങ്ങൾക്കും വീട് വെക്കുന്നതിന് ഭൂമി വാങ്ങി നൽകിയതിന് ശേഷം മാത്രമേ ദാരിദ്ര്യ രേഖക്ക് താഴെയുള്ള മറ്റ് കുടുംബങ്ങൾക്ക് ഈ ആവശ്യത്തിന് ഭൂമി നൽകാൻ പാടുള്ളൂ. ഇതേ ഉത്തരവിലെ അനുബന്ധം 14 ഖ. 6.8 (i) അനുസരിച്ച് ഭവന രഹിതരും, ആവശ്യത്തിന് ഭൂമി ഉള്ളവരുമായ എല്ലാ അഗതി കുടുംബങ്ങൾക്കും ഭവന നിർമ്മാണ ധനസഹായം മുൻഗണനയുടെ അടിസ്ഥാനത്തിൽ നൽകണം. അതിന് ശേഷം മാത്രമേ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മറ്റ് കുടുംബങ്ങൾക്ക് വീട് നൽകാൻ പാടുള്ളൂ. അനുബന്ധം 14 ഖ. 6.8(ii) അനുസരിച്ച് അഗതി കുടുംബങ്ങളുടെ ഭവന നിർമ്മാണം അയൽക്കൂട്ടങ്ങളെ ഏൽപ്പിക്കണം. ആശ്രയ പദ്ധതിയുടെ രണ്ട് ഘട്ടങ്ങളിലായി തയ്യാറാക്കിയ ലിസ്റ്റിൽ 188 അഗതികളാണ് ഉള്ളത്. ആശ്രയ പദ്ധതി തുടങ്ങി ഇതുവരെയായി മേൽ പറഞ്ഞ ആനുകൂല്യങ്ങൾ ആണ് നൽകിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് ആശ്രയ പദ്ധതിയ്ക്കുള്ള വിഹിതം പരിമിതമായി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചാലഞ്ച് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി നടത്തിപ്പ് തുടർന്നു വരുന്നുണ്ട്. ആശ്രയ ഗുണഭോക്താക്കളുടെ സമഗ്ര ഉന്നമനത്തിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതാണ്.


ഭാഗം - 4: പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും

4-1 സംയുക്ത പദ്ധതികൾക്ക് ലഭിച്ച ഫണ്ട് വിനിയോഗം

വിഹിതം നൽകിയ സ്ഥാപനംലഭിച്ച തുകപദ്ധതി പേര്, നംചെലവഴിച്ച തുകനീക്കിയിരിപ്പ്
ജില്ലാ പഞ്ചായത്ത്308895സമൃദ്ധി 23/163088950

4-2 നിക്ഷേപ പ്രവർത്തികൾക്ക് നൽകിയ തുകയുടെ വിവരങ്ങൾ

ഇല്ല.

4-3 മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് ക്രമീകരിയ്ക്കാൻ അവശേഷിക്കുന്നത്

ഇല്ല.

4-4 വായ്പ/വിനിയോഗം/വീഴ്ചകൾ എന്നിവയുടെ വിവരം

2015-16 ൽ വായ്പ എടുത്തിട്ടില്ല.

4-5 സ്ഥിരനിക്ഷേപങ്ങൾ

വിവരംതുക (രൂപയിൽ)
വർഷാരംഭത്തിൽ ഉണ്ടായിരുന്ന സ്ഥിരനിക്ഷേപം1086268
തൻവർഷം നിക്ഷേപിച്ച തുക-
ആകെ1086268
തന്നാണ്ടിൽ പിൻവലിച്ച തുക-
വർഷാവസാനം അവശേഷിക്കുന്ന സ്ഥിരനിക്ഷേപം1086268

2015-16 വർഷാവസാനം അവശേഷിക്കുന്ന സ്ഥിരനിക്ഷേപങ്ങളുടെ വിവരം താഴെ കൊടുക്കുന്നു:

നിക്ഷേപത്തിന്റെ വിവരംതുക (രൂപയിൽ)രശീതി നം, തീയതി
കേരള ഗ്രാമീൺ ബാങ്ക് - സ്ഥിര നിക്ഷേപം1086268861646 dt, 28.03.2015

4-6 ഓഡിറ്റ് റിക്കവറി

ഇല്ല.

4-7 സമാഹൃത റിപ്പോർട്ടിൽ ഉൾപ്പെട്ട ഓഡിറ്റ് ഖണ്ഡികകളുടെ വിശദാംശം

ഇല്ല.

4-8 ആശുപത്രി വികസന സമിതികളുടെ കണക്കുകൾ

2010 ലെ കേരള പഞ്ചായത്ത് പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം ഗ്രാമപഞ്ചായത്ത് ആശുപത്രി വികസന സമിതി വർഷത്തിലൊരിക്കൽ ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കേണ്ടതാണ്. ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ നിലവിലുള്ള ആശുപത്രികളുടെ വിവരം താഴെ ചേർക്കുന്നു:

ക്രമ നംആശുപത്രികളുടെ പേര്മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച വർഷം, തീയതിവാർഷിക കണക്ക് ഓഡിറ്റിന് സമർപ്പിച്ച വിവരംമുൻ ഓഡിറ്റ്ഓഡിറ്റ് റിപ്പോർട്ട് പുറപ്പെടുവിച്ച വിവരംചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വാർഷിക കണക്കിന്റെ വിവരംറിമാർക്സ്
1സാമൂഹ്യ ആരോഗ്യ കേന്ദ്രം, കൊപ്പം24.06.20072015-16 നവംബർ 2015നവംബർ 2015---

4-9 ഓഡിറ്റ് പ്രത്യവലോകനം

എ) സംക്ഷിപ്ത വിവരം:

വിവരംതുക (രൂപയിൽ)
ഓഡിറ്റ് വർഷത്തെ ആകെ വരവ്54326282
ഓഡിറ്റ് വർഷത്തെ ആകെ ചെലവ്51704375
വരവിനങ്ങളിലുള്ള നഷ്ടം-
ചെലവിനങ്ങളിലുള്ള നഷ്ടം / ഓഡിറ്റിൽ അംഗീകരിക്കാത്ത തുക20000
ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുക1667536

ബി) പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം:

ഖണ്ഡിക നമ്പർനഷ്ടമായ തുക (രൂപയിൽ)ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും
3-120000പ്രസാദ്.കെ., വി.ഇ.ഒ.

ക്രമാനുസാരമാക്കാൻ കഴിയുന്ന ഓഡിറ്റ് തടസ്സങ്ങൾ: ഒന്നുമില്ല
സാധൂകരിക്കാവുന്ന ഓഡിറ്റ് പരാമർശങ്ങൾ: ഒന്നുമില്ല

ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുക:

ഖണ്ഡിക നമ്പർതുക (രൂപയിൽ)ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും
3-11630000പ്രസാദ്.കെ., വി.ഇ.ഒ.
3-237536രജിത്.പി.കെ., കൃഷി ഓഫീസർ
ആകെ1667536 

സി) കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്കുണ്ടായ നഷ്ടത്തിന്റെ വിവരം: ഒന്നുമില്ല
ഡി) നഷ്ടം നിജപ്പെടുത്താൻ കൂടുതൽ അന്വേഷണം ആവശ്യമായവ: ഒന്നുമില്ല

ഇ) റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിനുത്തരവാദികളായവരുടെ സ്ഥിരം മേൽവിലാസങ്ങൾ:

പേരും ഉദ്യോഗപ്പേരുംഇപ്പോഴത്തെ (ഓഡിറ്റ് നടന്ന സമയത്തെ) ഔദ്യോഗിക മേൽവിലാസംസ്ഥിരം മേൽവിലാസം
പ്രസാദ്.വി.കെ., വി.ഇ.ഒ.വി.ഇ.ഒ., കൊപ്പംകളത്തിൽ ഹൗസ്, ഞാങ്ങാട്ടിരി.പി.ഒ., പിൻ - 679311

4-10 തീർപ്പാക്കാൻ അവശേഷിക്കുന്ന റിപ്പോർട്ടുകൾ

ഓഡിറ്റ് വർഷംഈ വകുപ്പിൽ നിന്നും പുറപ്പെടുവിച്ച ഏറ്റവും ഒടുവിലത്തെ കത്തിടപാടിന്റെ വിവരംതീർപ്പാക്കാൻ അവശേഷിക്കുന്ന ഖണ്ഡികകളുടെ എണ്ണം
1996-97LFP3/93/06.01.94പുനരഭിപ്രായക്കുറിപ്പ്
1997-98LFP13/355/A/00/31.12.05-do-
1998-99LFP8-507/01/04/05.07.04.01.02-do-
1999-00LFP8-563/04/05.07.04-do-
2000-01LFP13-593/06/13.09.06-do-
2001-02LFP13-779/06/17-10-06-do-
2002-03LFP13-1137/10/05.10.10-do-
2003-04LFP13-1138/10/15-09-10-do-
2004-05LFP13-1139/10/15-09-10-do-
2005-06LFP13-1140/10/15-09-10-do-
2006-07LFP13-1141/10/27-09-10-do-
2007-08LFP13/859/10/25-06-12-do-
2008-09LFP-13/860/12/25-06-12-do-
2009-10LFP-13/167/14/14-03-14-do-
2010-11LFP-13/167/14/14-03-14-do-
2011-12LFP-13/410/14/31.03/14-do-
2012-13LFP-13/2413/2014/05-01-2015-do-
2013-14 & 2014-15നം. കെ.എസ്.എ-പികെഡി-13/1178/16/27.7.2016ഓഡിറ്റ് റിപ്പോർട്ട്

അവശേഷിക്കുന്ന തടസ്സവാദങ്ങൾ തീർപ്പാക്കുന്നതിന് അനന്തര നടപടികൾ സ്വീകരിക്കേണ്ടതാണ്.

ഡെപ്യൂട്ടി ഡയറക്ടർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്

അനുബന്ധം-1: ഓഡിറ്റ് സാക്ഷ്യപത്രം

നം. കെ.എസ്.എ-പികെഡി-13-25/2016
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ജില്ലാ ഓഡിറ്റ് കാര്യാലയം, പാലക്കാട്
തീയതി: 31-12-2016

1994 ലെ കേരള ലോക്കൽഫണ്ട് ഓഡിറ്റ് നിയമത്തിന്റെ 4-ാം വകുപ്പും 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ 215-ാം വകുപ്പും ബന്ധപ്പെട്ട ചട്ടങ്ങളും അനുസരിച്ചും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ കണക്കുകളുടെ സാക്ഷ്യപ്പെടുത്തലിനായി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവലംബിച്ചും പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 31.03.2016 ൽ അവസാനിച്ച വർഷത്തെ ധനകാര്യ സ്റ്റേറ്റ്മെന്റിന്റെ പരിശോധന നിർവ്വഹിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

ഈ സാക്ഷ്യപത്രത്തിൽ അന്യത്ര കൊടുത്തിട്ടുള്ള ന്യൂനതകൾ ഒഴികെ എന്റെ അഭിപ്രായത്തിൽ കൊപ്പം ഗ്രാമപഞ്ചായത്ത് 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 215-ാം വകുപ്പ്, 2011 ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങൾ എന്നിവ പ്രകാരം തയ്യാറാക്കിയ 2015-16 വർഷത്തെ ധനകാര്യ സ്റ്റേറ്റ്മെന്റ് വരവ്-ചെലവ് കണക്കുകളെ ശരിയായ രീതിയിൽ അവതരിപ്പിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.

ഡെപ്യൂട്ടി ഡയറക്ടർ

ന്യൂനതകളുടെ സംഗ്രഹം

1. അക്രൂവൽ അടിസ്ഥാനത്തിലേക്ക് മാറ്റുന്നതിന് തൊട്ടു മുമ്പുള്ള മാർച്ച് 31 തീയ്യതിയിലെ സ്ഥാവര -ജംഗമ ആസ്തികളുടെ മൂല്യത്തോടൊപ്പം തുടർ വർഷങ്ങളിലെ ആസ്തികളുടെ മൂല്യം ചേർത്ത് ബാലൻസ് ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഡെപ്യൂട്ടി ഡയറക്ടർ

No. KSA-PKD-13-25/2016
Kerala State Audit Department, District Audit Office, Palakkad
Date: 31-12-2016

Audit Certificate

Certified that I have audited the Annual Financial Statement of Koppam Gramapanchayat in Palakkad District for the year ended on 31-03-2016 in accordance with Section 4 of the Kerala Local Fund Audit Act 1994, Section 215 of the Kerala Panchayat Raj Act 1994, the rules made there under and guidelines issued by the Comptroller and Auditor General of India for the purpose of audit of accounts of Panchayat Raj Institutions.

In my opinion, the Financial Statements of Koppam Gramapanchayat for the year 2015-16 except the observations attached with this certificate properly presents the picture of income and expenditure.

Deputy Director

Abstract of Defects

1) Asset values not ascertained and linked with Sankhya.

Deputy Director

  • DOWNLOAD AS PDF