ചരിത്രം
1961-ൽ വള്ളുവനാട് താലൂക്കിന്റെ ഭാഗമായാണ് കൊപ്പം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചതെങ്കിലും, പിന്നീട് ഇത് പട്ടാമ്പി താലൂക്കിന് കീഴിലായി. ജി.വി.എച്ച്.എസ്.എസ് കൊപ്പം, ജി.ഡബ്ല്യു.എല്‍പി.എസ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം നടത്തിയ ഈ ഗ്രാമം, 2011 സെന്‍സസ് പ്രകാരം 30,169 ജനസംഖ്യയുള്ള വലിയൊരു വില്ലേജായി വളർന്നു. ഭരണപരമായി17 വാർഡുകളൂണ്ടായിരുന്ന 2022-ലും 2025 ലെവിഭജനത്തിനു ശേഷം 20 വാര്‍ഡുകള്‍ ആയി മാറിയപ്പോഴും നറുക്കെടുപ്പിലൂടെ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കേണ്ടി വന്നത് ഒരു അപൂർവ്വ രാഷ്ട്രീയ സംഭവമാണ്. പൂർണ്ണമായും കാർഷിക മേഖലയെ ആശ്രയിച്ചിരുന്ന കൊപ്പം ഇന്ന് പ്രമുഖ വാണിജ്യ കേന്ദ്രമായി മാറിയിട്ടുണ്ടെന്ന് മാത്രമല്ല; ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരത, മികച്ച തെരുവ് വിളക്ക് സംവിധാനങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കാണ് പഞ്ചായത്ത് പ്രാധാന്യം നൽകുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
ഓപ്പറേഷന് തൂഫാന് 2.0
പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പരിപാടികള് 28/09/2026 ന് ഗ്രാമപഞ്ചായത്ത് ഹാളില് വച്ച് നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അജയ് ഘോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വത്സല ടിവി ഉദ്ഘാടനം ചെയ്തു.മറ്റ് വാര്ഡ് മെമ്പര്മാര്,സെക്രട്ടറി, ഹരിത...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ലൈഫ് ഗുണഭോക്താക്കളുടെ മുഖാമുഖം സംഘടിപ്പിച്ചു.
May 29, 2026
ശുചിത്വ ഹര്ത്താല്
May 24, 2026