2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട കൊപ്പം ഗ്രാമപഞ്ചായത്തിലെ എല്ലാ ഗുണഭോക്താ ക്കളും 2026 ഒക്ടോബർ 31 എന്ന സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്യണമെന്ന് അറിയിക്കുന്നു.
ഓപ്പറേഷന്‍ തൂഫാന്‍ 2.0

September 29, 2026

പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പരിപാടികള്‍ 28/09/2026 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. അജയ് ഘോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി വത്സല ടിവി ഉദ്ഘാടനം ചെയ്തു.

മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍,സെക്രട്ടറി, ഹരിത കര്‍മ്മസേനാംഗങ്ങള്‍,അംഗനവാടി ജീവനക്കാര്‍,കുടുംബശ്രീ,മറ്റ് ജീവനക്കാര്‍, പോലീസ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 

തൂഫാന്‍ പതാക ഉയര്‍ത്തല്‍,ലഹരി വിരുദ്ധ പ്രതിജ്ഞ,തൂഫാന്‍ വാരിയര്‍,ബാഡ്‍ജ് സ്വീകരണം എന്നീ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചു.

Image removed.Image removed.Image removed.Image removed. 

പോസ്റ്റർ