2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട കൊപ്പം ഗ്രാമപഞ്ചായത്തിലെ എല്ലാ ഗുണഭോക്താ ക്കളും 2026 ഒക്ടോബർ 31 എന്ന സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്യണമെന്ന് അറിയിക്കുന്നു.
2014-15 ഓഡിറ്റ് റിപ്പോർട്ട്

കേരളാ സംസ്ഥാന ഓഡിറ്റ് വകുപ്പ്

കൊപ്പം ഗ്രാമപഞ്ചായത്ത് 2014-15 വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ട്

ജില്ലാ കാര്യാലയം, പാലക്കാട്

Content extracted verbatim from reference document: 2013-2014.pdf
നം. കെ.എസ്.എ-പികെഡി- 13/1178/16
തിയതി: 27.7.2016

ഡെപ്യൂട്ടി ഡയറക്ടർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ജില്ലാ ഓഡിറ്റ് കാര്യാലയം, പാലക്കാട്

പ്രസിഡന്റ് (സെക്രട്ടറി മുഖേന), കൊപ്പം ഗ്രാമപഞ്ചായത്ത്

സർ,

വിഷയം : കൊപ്പം ഗ്രാമപഞ്ചായത്ത് - 2013-14, 2014-15 സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് - സംബന്ധിച്ച്

1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, 1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം 215(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2013-14, 2014-15 സാമ്പത്തികവർഷത്തെ ധനകാര്യപത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1) ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയയ്ക്കുന്നു.

ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസക്ത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ്.

ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പഞ്ചായത്തിൻ്റെ പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും, ഓഡിറ്റ് റിപ്പോർട്ടിൻ്റെയും അതിന്മേൽ പഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെ്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്ക്‌കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ് (പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങളിലെ ചട്ടം 14, 15).

റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1)ചട്ടം 20, 23, 1997 കേരളാ പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങളിലെ ചട്ടം 21(1)(2)എന്നിവ കാണുക)

വിശ്വസ്തതയോടെ,

ഡെപ്യൂട്ടി ഡയറക്ടർ

പകർപ്പ്:

  1. ഡയറക്ടർ,കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം(ഇ-മെയിൽ മുഖേന)
  2. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പാലക്കാട്
  3. കാര്യാലയ പകർപ്പ്

പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2013-14, 2014-15 സാമ്പത്തികവർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്

(1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം- വകുപ്പ് 215(4), 1994 ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം - വകുപ്പ് 13, 1996ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18 എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമപഞ്ചായത്തിൻ്റെ 2013-14, 2014-15സാമ്പത്തിക വർഷങ്ങളിലെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. പഞ്ചായത്ത് 24-05-2015 മുതൽ 18-06-2016 വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്, അവയുടെ ഒടുക്ക്, വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിൻവലിക്കലുകൾ എന്നിവയും പരിശോധിച്ചു.

ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 45 എണ്ണത്തിന് മറുപടി ലഭിച്ചിട്ടുണ്ട്. ഓഡിറ്റ് പരാമർശങ്ങൾ ഓഡിറ്റ് സമാപനയോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷം പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിന്മേലുള്ള തുടർനടപടികൾ പഞ്ചായത്ത് സ്വീകരിക്കേണ്ടതാണ്.

(എ) ഓഡിറ്റ് നടത്തിയതിന്റെ വിവരം

ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ: കെ.എൻ. വാസുദേവൻ, ഡെപ്യൂട്ടി ഡയറക്ടർ

ഓഡിറ്റിന് വിനിയോഗിച്ച സമയം: 01-07-2016 മുതൽ 12-07-2016 വരെ

ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:

  • ശ്രീ.കെ.ആർ.പ്രകാശ് ബാബു ഓഡിറ്റ് ഓഫീസർ
  • അസി.ഓഡിറ്റ് ഓഫീസർ ശ്രീ.എം.ദിനേശൻ
  • ശ്രീ.കെ.പി.മുഹമ്മദ് അസി.ഓഡിറ്റ് ഫാറൂക്ക് ഓഫീസർ
  • ശ്രീമതി.ജമീല.കെ. ഓഡിറ്റർ കൊട്ടേക്കാട്ടിൽ
  • ശ്രീ.അബ്ദുൾ അലി ഓഡിറ്റർ കുന്നൻ

(ബി) നിർവ്വഹണാധികാരികൾ

പ്രസിഡന്റ്റ്കാലയളവ്
ശ്രീമതി.കെ.പി.ധന്യ1-4-2013 31-3-2015 2

സെക്രട്ടറി:

നം.പേര് വിവരംകാലയളവ്
1ശ്രീ.എ.അബ്ദുൾ ലത്തീഫ്01-04-2013 മുതൽ 21-6-2013 വരെ
2ശ്രീമതി.എം.വിജയലക്ഷ്മി (അസി.സെക്രട്ടറി- അഡീ.ചാർജ്)22-6-2013 മുതൽ 6-11-2013 വരെ
3ശ്രീ.സി.അബ്ദുൾ സലാം7-11-2013 മുതൽ 30-12-2013 വരെ
4ശ്രീ.സോളമൻ സേവ്യർ31-12-2013 മുതൽ 1-2-2014 വരെ
5ശ്രീമതി. എം.വിജയലക്ഷമി (അസി.സെക്രട്ടറി -ഇൻ ചാർജ്)2-2-2014 മുതൽ 9-2-2014 വരെ
6ശ്രീ.സോളമൻ സേവ്യർ10-2-2014 മുതൽ 17-6-2014 വരെ
7ശ്രീമതി. ചുരത്തിൽ ഗംഗ (അസി.സെക്രട്ടറി-ഇൻ ചാർജ്)18-6-2014 മുതൽ 9-9-2014 വരെ
8ശ്രീ. സി. ശശീന്ദ്രൻ (സെക്രട്ടറി, അഡീ.ചാർജ്)10-9-2014 മുതൽ 9-10-2014 വരെ
9ശ്രീ.പി.വിജയകുമാരൻ (സെക്രട്ടറി- അഡീ.ചാർജ്)10-10-2014 മുതൽ 4-11-2014 വരെ
10ശ്രീ.സോളമൻ സേവ്യർ5-11-2014 മുതൽ 6-11-2011 വരെ
11ശ്രീമതി.എം.വിജയലക്ഷ്മി7-11-2014 മുതൽ 31-3-2015 വരെ

നിർവ്വഹണ ഉദ്യോഗസ്ഥർ:

ഉദ്യോഗപ്പേര്പേര്കാലയളവ്
അസി. എഞ്ചിനീയർശ്രീ.പി.സി.സോമസുന്ദരൻ1-4-2013 മുതൽ 23-6-2013 വരെ
ശ്രീമതി. ശാലിനി ബാലകൃഷ്ണൻ24-6-2013 മുതൽ 01-06-2014 വരെ
ശ്രീ.സജീവ്. കെ.കെ2-6-2014 മുതൽ 28-8-2014 വരെ
ശ്രീമതി.ശാലിനി ബാലകൃഷ്ണൻ29-8-14 മുതൽ 31-3-2015 വരെ
കൃഷി ഓഫീസർശ്രീ.ടി.പി.ഭാസ്ക്കരൻ1-4-2013 മുതൽ 09-11-2014 വരെ
ശ്രീ.രാഹുൽ കൃഷ്ണൻ10-11-2014 മുതൽ 25-12-2014 വരെ
ICDS സൂപ്പർവൈസർശ്രീ.ടി.പി.ഭാസ്ക്കരൻ ശ്രീമതി.സൈനബ26-12-2014 മുതൽ 31-3-2015 വരെ 1-4-2013 12-10-2014 വരെ
ശ്രീമതി.ധനലക്ഷ്മി.എം.കെ13-10-2014 മുതൽ 31-3-2015 വരെ
ഹെഡ് മാസ്റ്റർശ്രീ.എം.പി.രാമൻ ശ്രീമതി.സി.പി.സതീദേവി1-4-2013 മുതൽ 30-4-2013 വരെ 1-5-2014 മുതൽ 31-5-2015
അസി.സെക്രട്ടറിശ്രീ.എം.വിജയലക്ഷ്മി1-4-2014 മുതൽ 7-6-2014 വരെ
ശ്രീമതി.ചുരത്തിൽഗംഗ8-6-2014 മുതൽ 25-10-2014 വരെ
ശ്രീ.രാമചന്ദ്രൻ. വി26-10-2014 മുതൽ 29-1-2015 വരെ
ശ്രീ.കെ.നാരായണൻ30-1-2015 മുതൽ 31-3-2015 വരെ
വി.ഇ.ഒശ്രീ.ജ്യോതിസ്. ടി1-4-2013 മുതൽ 30-09-2013 വരെ
ശ്രീ.ജിതേഷ് കുമാർ. കെ1-10-2013 മുതൽ 20-11-2013 വരെ
ശ്രീ.അനിൽ കുമാർ21-11-2013 മുതൽ 31-3-2015 വരെ
മെഡിക്കൽ ഓഫീസർ(PHC)ഡോ.ഗീത.കെ1-4-2013 മുതൽ 31-3-2015 വരെ
മെഡിക്കൽ ഓഫീസർ(ISM)ഡോ.അബ്ദുൾ സലാം ഷഫീർ1-4-2014 മുതൽ 31-3-2015 വരെ
മെഡിക്കൽ ഓഫീസർ (ഹോമിയോ)ഡോ.ധന്യ.എം30-05-2013 മുതൽ 31-3-2015 വരെ
ഡോ.രാജാരാമൻ1-4-2013 മുതൽ 25-4-2013 വരെ
വെറ്ററിനറി സർജൻഡോ.പൊൻമുരുകൻ26-4-2013 മുതൽ 10-10-2013 വരെ
ഡോ.ആശ.പി.എ.11-10-2013 മുതൽ 31-3-2015 വരെ
ഭാഗം -1 പൊതു അവലോകനം

1-1 ബജററ്

ഓഡിറ്റ് കാലയളവിൽ ബജറ്റ് തയ്യാറാക്കിയതിൻ്റെയും അംഗീകരിച്ചതിൻ്റെയും വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.

വർഷംഅംഗീകരിച്ച തിയ്യതി/ തീരുമാനം
2013-141/25-3-2013
2014-151/26-2-2014

ബജറ്റ് സിംഗിൾ എൻട്രി സമ്പ്രദായത്തിലും വാർഷിക ധനകാര്യപത്രിക അക്രൂവൽ അടിസ്ഥാനത്തിൽ ഡബിൾ എന്ട്രി സമ്പ്രദായത്തിലും തയ്യാറാക്കിയിട്ടുള്ളതിനാൽ ഇവ തമ്മിൽ താരതമ്യം ചെയ്യാൻ ഓഡിറ്റിന് കഴിഞ്ഞിട്ടില്ല.

1-2 വാർഷിക ധനകാര്യപത്രിക

വർഷംലഭിക്കേണ്ട തീയതിലഭിച്ച തീയതിഅപാകത പരിഹരിക്കാൻ തിരിച്ചയച്ച തീയ‌തിഅപാകത പരിഹരിച്ച് ലഭിച്ച തീയതി
2013-1431-7-201420-5-201422-11-201417-10-2014
2014-1531-7-201530-7-201508-10-201511.01.2016

1-3 വാർഷിക ധനകാര്യപത്രിക പരിശോധിച്ച് സർട്ടിഫിക്കറ്റ് നല്കിയതിന്റെ വിവരം

വർഷംസർട്ടിഫിക്കേഷന് കണക്കുകൾ പരിശോധിച്ച തീയതിസർട്ടിഫിക്കറ്റ് നമ്പർ/ തീയതി
2013-1417-07-2014LF-P-21/851/14 (8)/ 13-10-2014
2014-1508-10-2015KSA-PKD- 21/1365/15(8)/9-2-2016

1-4 സാമ്പത്തിക വിശകലനം

വർഷംമുന്നിരിപ്പ്വരവ്ആകെചെലവ്നീക്കിയിരിപ്പ്
2013-1484083466058368768992033612896317702402
2014-15770240273422001811244036385103117273372

1-5 ഫണ്ട് വിനിയോഗം 2013-14

ഫണ്ടിനംമുൻ ബാക്കിതൻ വർഷ വരവ്ആകെചെലവ്നീക്കി യിരിപ്പ്ചെലവ് മാനം
വികസനഫണ്ട് പൊതുവിഭാഗം44190669830007424906710193132297596%
വികസനഫണ്ട് എസ്.സി.പി.1862444556900074314446391626103981886%
സംരക്ഷണഗ്രാന്റ് റോഡ്95086567910007741865737241536945095%
സംരക്ഷണഗ്രാന്റ് നോൺറോഡ്44049518820002322495219506212743395%
KLSGDP3966219900002029662158464544501778%
13-ാം ധനകാര്യ കമ്മീഷൻ37881036250004003810351317149063988%
ജനറൽ പർപ്പസ്35793496456463100358128361053167475983%
MGNREGS14148553948855536365548924471299.9%
ബി ഫണ്ട്01224336112243361122433610100%

ഫണ്ട് വിനിയോഗം 2014-15

ഫണ്ടിനംമുൻ ബാക്കിതൻ വർഷ വരവ്ആകെചെലവ്നീക്കി യിരിപ്പ്ചെലവ് ശതമാനം
വികസനഫണ്ട് പൊതുവിഭാഗം32297575660007888975748137540760095%
വികസനഫുണ്ട് എസ്.സി.പി.1039818630000073398185151178218864070%
സംരക്ഷണഗ്രാൻ്റ് റോഡ്369450794200083114506818061149338982%
സംരക്ഷണഗ്രാന്റ് നോൺറോഡ്5229282201000272392816702525569036%
KLSGDP44501724020002847017339017250800012%
13-ാം ധനകാര്യ കമ്മീഷൻ490639497547154661103732711173339968%
ജനർൽ പർപ്പസ് ഗ്രാൻ്റ്1674759757128192460407021709222433176%
MGNREGS47121048405105311793450811860988.7%
ബി ഫണ്ട്02573859325738593257385930100%

1-6 പദ്ധതി അവലോകനം

ഓഡിറ്റ് വർഷം അംഗീകാരം ലഭിച്ച പ്രോജക്ടുകൾ നടപ്പാക്കിയതിൻ്റെ വിവരം താഴെ ചേർക്കുന്നു.

സാമ്പത്തിക വർഷംഅംഗീകാരം ലഭിച്ചത് (എണ്ണം)പദ്ധതി അടങ്കൽനടപ്പാക്കിയത് (എണ്ണം)പദ്ധതി ചെലവ്ഭാഗികമായി നടപ്പാക്കിയത് (എണ്ണം)നടപ്പാക്കാത്തവ (എണ്ണം)പൂർത്തീകരിച്ച പ്രോജക്ട് ശതമാനം
2013-14148455794901473552729031179%
2014-151334418902811328566114382084%

പൂർത്തിയാക്കാതെ ഉപേക്ഷിക്കപ്പെട്ട പദ്ധതികൾ ഇല്ല.

1-7 തനത് വരുമാനം

മുൻവർഷത്തേക്കാൾ സ്ഥാപനത്തിന് 2013-14, 2014-15 സാമ്പത്തികവർഷത്തിൽ തനതു വരുമാനത്തിൽ താഴെ പറയും പ്രകാരം കുറവ്/ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഇനംമുൻവർഷം (2012-13)തൻവർഷം (2013-14)വ്യത്യാസം (+)/(-)ശതമാനം
നികുതി വരവുകൾ78189081561033720+4.3%
നികുതിയേതര വരവുകൾ1072770479672-593098-55%
മറ്റുവരവുകൾ25046784428+1771%
ആകെ18549101299960-554950-29.9%
ഇനംമുൻവർഷം (2013-14)തൻവർഷം (2014-15)വ്യത്യാസം (+)/(-)ശതമാനം
നികുതി വരവുകൾ81561085433038720+4.7%
നികുതിയേതര വരവുകൾ479672782120302448+63%
മറ്റുവരവുകൾ25073057055+2822%
ആകെ12955321643755348223+26.8%

1-8 ക്ഷേമപദ്ധതികൾ

ഓഡിററ് കാലയളവിൽ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

ക്ഷേമപദ്ധതിയുടെ പേര്2013-142014-15
ഗുണഭോക്താക്കളുടെ എണ്ണംചെലവഴിച്ച തുകഗുണഭോക്താക്കളുടെ എണ്ണംചെലവഴിച്ച തുക
തൊഴിൽരഹിത വേതനം694740073126840
കർഷകതൊഴിലാളി പെൻഷൻ39513043224031870095
വിധവാപെൻഷൻ95757502329908440166
വാർദ്ധക്യകാല പെൻഷൻ18001396797189411555468
വികലാംഗപെൻഷൻ31623276633432375147
അവിവാഹിത പെൻഷൻ1379234501401085385

1-9 ക്യാഷ് വേരിഫിക്കേഷൻ

1994-ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലൻസ് പരിശോധന 01-07-2016 ന് സ്ഥാപന തലവൻ്റെ/ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. പരിശോധനയിൽ 24597/-രൂപയുടെ ക്യാഷ് ബാലൻസിൻ്റെ/നീക്കിയിരിപ്പിൻ്റെ കൃത്യത പരിശോധനയിൽ ബോധ്യപ്പെട്ടു.

1-10 ആഭ്യന്തരനിയന്ത്രണം

മാസ്റ്റർ ഇൻകുംബൻസി രജിസ്റ്റർ: കൈമാറിക്കിട്ടിയ ആഫീസുകളിലേതുൾപ്പെടെ ഗ്രാമപഞ്ചായത്തിലെ മൊത്തം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്, ഉദ്യോഗപ്പേര്, മേൽവിലാസം, ടെലിഫോൺ നമ്പർ, ഗ്രാമപഞ്ചായത്തിൽ ജോലിയിൽ പ്രവേശിച്ച തീയതി എന്നിവയുൾപ്പെടെയുളള വിശദാംശങ്ങൾ ഒരു രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതും പ്രസ്തുത ഉദ്യോഗസ്ഥന്മാർ സ്ഥലം മാറിപ്പോകുമ്പോൾ അക്കാര്യവും, ഏത് ഓഫീസിലേക്കാണ് പോയതെന്നും ടി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം. ആഡിറ്റിൽ കണ്ടെത്തുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും അവർക്കെതിരെ യഥാസമയം നടപടി സ്വീകരിക്കുന്നതിനും പഞ്ചായത്തിനുണ്ടാകുന്ന നഷ്ടം ഈടാക്കുന്നതിനും ഇപ്രകാരം ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഗ്രാമപഞ്ചായത്തിൽ ഇപ്രകാരമൊരു ഇൻകുംബൻസി മാസ്റ്റർ രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നില്ല.

ഡെപ്പോസിറ്റ് രജിസ്റ്റർ: ഡെപ്പോസിറ്റ് രജിസ്റ്റർ എഴുതി സൂക്ഷിച്ചിട്ടുണ്ടെങ്കിലും വിവിധ ഡെപ്പോസിറ്റുകളുടെ വർഷം തിരിച്ചുള്ള കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. കാലഹരണപ്പെട്ട ഡെപ്പോസിറ്റ് തുകകൾ തനത് ഫണ്ടിൽ മുതൽ കൂട്ടുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല.

ആസ്തി രജിസ്റ്റർ: ആസ്തി രജിസ്റ്റർ കാലികമാക്കി സൂക്ഷിച്ചിട്ടില്ല.

സ്റ്റോക്ക് രജിസ്റ്റർ: സ്റ്റോക്ക് രജിസ്റ്ററുകളുടെ സൂക്ഷിപ്പ് തൃപ്തികരമല്ല. വാങ്ങുന്ന സാധനങ്ങൾ സ്റ്റോക്കിൽ ചേർക്കുന്നുണ്ടെങ്കിലും വിതരണ വിവരം കൃത്യമായി രേഖപ്പെടുത്തുന്നില്ല. സ്റ്റോക്ക് ബാലൻസ് പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്ന രീതിയില്ലല രജിസ്റ്റർ സൂക്ഷിച്ചിരിക്കുന്നത്.

എം.ഒ.പി. പാലിക്കുന്നില്ല: പഞ്ചായത്ത് ഡയറക്ടറുടെ 18.01.07-ലെ എച്ച്1/13880/06 നമ്പർ സർക്കുലറിലെ നിർദ്ദേശാനുസരണം ഗ്രാമപഞ്ചായത്ത് ജീവനക്കാർ എം.ഒ.പി പ്രകാരം പേഴ്‌സണൽ രജിസ്റ്റർ എഴുതി സൂക്ഷിക്കേണ്ടതാണെന്നും ഇക്കാര്യം ഹെഡ് ക്ലാർക്ക്/സൂപ്രണ്ട് ഉറപ്പാക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ പേഴ്‌സണൽ രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നില്ല. ഫയലുകളിൽ കുറിപ്പ് എഴുതേണ്ടത് നിർബന്ധമാണ്. എന്നാൽ ഗ്രാമപഞ്ചായത്തിലെ ഫയലുകളിൽ ഒന്നും തന്നെ ഓഫീസ് നോട്ട് എഴുതുന്നില്ല. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

പ്രൊക്യൂർമെന്റ് കമ്മിറ്റി: സോഷ്യൽ മോണിറ്ററിംങ് കമ്മിററി രൂപീകരിച്ചിട്ടില്ല. രജിസ്റ്ററിൽ വിശദാംശങ്ങൾ പൂർണ്ണമായും ചേർത്തിട്ടില്ല.

അസാധാരണ ചെലവുകൾ: പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള അസാധാരണ ചെലവുകൾ 2011-ലെ കേരളാ പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങളിലെ നിബന്ധനകൾ പ്രകാരമല്ല നടത്തുന്നത്. കൂടാതെ ചട്ടം 5 അനുസരിച്ചുളള അസാധാരണ ചെലവ് രജിസ്റ്റർ എഴുതി സൂക്ഷിച്ചിട്ടില്ല.

ഫ്രണ്ട് ഓഫീസ് സംവിധാനം: ഗ്രാമപഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഇരിപ്പിട സൗകര്യം, കുടിവെള്ളം, ടോയ് ലറ്റ് എന്നിവ ഇല്ല.

1-11 ദുരിതാശ്വാസനിധി

2003-ലെ കേരള പഞ്ചായത്ത് രാജ് (ദുരിതാശ്വാസനിധി രൂപീകരണവും വിനയോഗവും) ചട്ടങ്ങളിലെ, ചട്ടം 3 പ്രകാരം ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് നിവസിക്കുന്നവരുടെ ദുരിതനിവാരണത്തിന് അടിയന്തിര സഹായം നൽകുന്നതിനായി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും, സെക്രട്ടറിയുടെയും പേരിൽ ഒരു ദുരിതാശ്വാസനിധി രൂപീകരിക്കാവുന്നതാണ്. എന്നാൽ കൊപ്പം ഗ്രാമപഞ്ചായത്തിൽ ഇപ്രകാരം ദുരിതാശ്വാസനിധി രൂപീകരിച്ചിട്ടില്ല. ദുരിതാശ്വാസനിധി രൂപീകരിക്കുന്നതിനും, അതിലേക്ക് ധനസമാഹരണം നടത്തുന്നതിനും, അർഹരായവർക്ക് സഹായമെത്തിക്കുന്നതിനും ഭരണസമിതി നടപടി സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

1-12 തെരുവ് വിളക്കുകളുടെ വൈദ്യുതി ചാർജ്ജ്

ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകളുടെ എണ്ണം, തരം, നിരക്ക് എന്നിവ കാണിക്കുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കുന്നില്ല. ഇക്കാരണത്താൽ ഗ്രാമപഞ്ചായത്തിൽനിന്നും ഒടുക്കുന്ന വൈദ്യുതിചാർജ്ജിൻ്റെ കൃത്യത ഉറപ്പുവരുത്തുന്നതിന് സാധിച്ചിട്ടില്ല. തെരുവ് വിളക്കുകൾക്ക് മീറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല. സംയുക്ത പരിശോധന നടത്തി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള നിലവിലുള്ള തെരുവ് വിളക്കുകളുടെ എണ്ണവും, തരവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും, പ്രകാശിക്കുന്ന വിളക്കുകൾക്കുമാത്രമാണ് താരിഫ് ഒടുക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. കൂടാതെ, സ്ട്രീറ്റ് മെയിൻ ഇല്ലാത്ത സ്ഥലങ്ങളിൽ സ്ട്രീറ്റ് മെയിൻ വലിച്ച് തെരുവ് വിളക്കുകൾക്ക് മീറ്റർ സ്ഥാപിക്കുന്നതിനു് നടപടി സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

1-13 പൊതു ടാപ്പുകളുടെ വെളളക്കരം

ഗ്രാമപഞ്ചായത്ത് പൊതുടാപ്പുകൾ ഒന്നും പരിപാലിക്കുന്നില്ല.

1-14 കുടിവെള്ള പദ്ധതികളുടെ പരിപാലനം

കുടിവെള്ള വിതരണത്തിന് ഗുണഭോക്താക്കളിൽ നിന്നും ഈടാക്കുവാനുള്ള തുക സമയബന്ധിതമായും കാര്യക്ഷമമായും പിരിച്ചെടുക്കേണ്ടതാണ്.

1-15 മറ്റ് ഓഡിറ്റുകൾ നടത്തിയതിന്റെ വിവരം

ഓഡിറ്റ്അവസാനം ഓഡിറ്റ് നടത്തിയ തീയതിഓഡിറ്റ് കാലയളവ്റിപ്പോർട്ട് ലഭിച്ച തീയതി
പെർഫോമൻസ് ഓഡിറ്റ്9.6.2016-10.06.2016മെയ് 2016ലഭിച്ചിട്ടില്ല
അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ്ആയതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല2005-06 വർഷത്തെ ഓഡ്മിറ്റാണ് അവസാനമായി നടന്നത്.ലഭ്യമല്ല
ഭാഗം -2 വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ

[KLFA Act 1994 സെക്ഷൻ 16, KLFA Rules 1996 ചട്ടം 19(1) പ്രകാരമുളള ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രത്യേക ഭാഗം]

2-1 ബിൽഡിംഗ് പെർമിറ്റ് - മുൻഗണനാക്രമം പാലിക്കുന്നില്ല- അപേക്ഷ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നു

ഫ്രണ്ട് ഓഫീസ് മുഖേന കെട്ടിട നിർമാണ അനുമതിക്കായി ലഭിക്കുന്ന അപേക്ഷകളിൽ ചിലത് നാളിതുവരെ തീർപ്പാക്കാതെ ഓഫീസിൽ സൂക്ഷിക്കുന്നതായി കാണുന്നു. ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.

നം.അപേക്ഷകന്റെ പേര്അപേക്ഷാ തീയ്യതി
1രാമചന്ദ്രൻ, വലിയവീട്ടിൽ25.01.13
2ഷാജി, വെള്ളശ്ശേരി22.01.13
3സൈതലവി, മാടപ്പറമ്പിൽ11.02.13
4കുഞ്ഞിമുഹമ്മദ് ഹാജി13.03.13
5വേണുഗോപാൽ, കളത്തിങ്ങൽ21.12.13
6മുഹമ്മദലി, കരുവാങ്കല്ലുകാവിൽ05.04.13

മേൽ പറഞ്ഞ അപേക്ഷകൾ ലഭിച്ചതിനു ശേഷം സ്വീകരിച്ച അപേക്ഷകൾ തീർപ്പാക്കിയതായും കാണുന്നു. ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന ക്രമത്തിലാണ് പെർമിറ്റ് അപേക്ഷകൾ രജിസ്റ്ററിൽ ചേർക്കേണ്ടതും തീർപ്പാക്കേണ്ടതും. ക്രമം പാലിക്കുന്നില്ല. അതുപോലെ, അപേക്ഷാ രജിസ്റ്ററിൽ ഫീസ് ഒടുക്കിയതുൾപ്പെടെയുള്ള വിവരങ്ങളൊന്നും രേഖപ്പെടുത്തുന്നില്ല. ഈവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്താത്തതിനാൽ ചട്ടപ്രകാരമുള്ള ഫീസ് ഈടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സാധ്യമായിട്ടില്ല. പെർമിറ്റ് രജിസ്റ്റർ പൂർണ്ണമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കാലികമാക്കി സൂക്ഷിക്കേണ്ടതാണ്.

2-2 ഡി ആന്റ് ഒ ലൈസൻസ് - അപാകതകൾ പരിഹരിക്കണം

1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം 232(1) പ്രകാരം സെക്രട്ടറി നൽകുന്ന ലൈസൻസില്ലാതെയും ലൈസൻസിലെ നിബന്ധനകൾക്ക് വിരുദ്ധമായും യാതൊരു സ്ഥലവും ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. ലൈസൻസ് പരിധിയിൽ വരേണ്ട സ്ഥാപനങ്ങൾ ചട്ട പ്രകാരം ലൈസൻസ് പുതുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടി ഓരോ വർഷവും സ്ഥാപന ലിസ്റ്റ് ക്യാരി ഓവർ ചെയ്യേണ്ടതും പുതുക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകേണ്ടതുമാണ്. പുതിയ സ്ഥാപനങ്ങളെ ലൈസൻസ് പരിധിയിൽ കൊണ്ടു വരുന്നതിലേക്കായി ഓരോ വർഷവും ഫീൽഡ് പരിശോധന നടത്തി വാർഡ് തലത്തിൽ ലിസ്റ്റ് കാലികമാക്കേണ്ടതാണ്.

ഭാഗം -3 ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ

[KLFA Act 1994 സെക്ഷൻ 16, KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രത്യേക ഭാഗം]

3-1 സ്പെസിഫിക്കേഷന് അനുസരിച്ച് സിമെന്റ്റ് ഉപയോഗിച്ചില്ല- ഗുണഭോക്തൃസമിതി കണക്ക് കൃത്യമായി സൂക്ഷിക്കണം

താഴെ പറയുന്ന റോഡ് നിർമ്മാണ പ്രവൃത്തികളിൽ കുത്തനെ ചരിവുള്ള ഭാഗങ്ങളിൽ ബിറ്റുമിന് പകരം കോൺക്രീറ്റ് ഉപയോഗിച്ച് റോഡ് നിർമ്മിച്ചിട്ടുണ്ട്. എന്നാൽ പ്രസ്തുത പ്രവൃത്തികളുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചപ്പോൾ സ്പെസിഫിക്കേഷൻ പ്രകാരം വേണ്ട സിമെന്റ്റ്, കോൺക്രീറ്റിങ്ങിന് ഗുണഭോക്തൃ്യ സമിതി വാങ്ങി സ്റ്റോക്ക് ചെയ്തിട്ടില്ല എന്ന് കണ്ടു. വിശദാംശങ്ങൾ താഴെ പറയുന്നു.

ക്രമ നം.പ്രവൃത്തിയുടെ വിശദാംശംനിർവ്വഹിച്ച കോൺക്രീറ്റിംഗ് പ്രവൃത്തിസ്പെസിഫിക്കേഷൻ അനുസരിച്ച് ആവശ്യമുള്ള സിമെന്റ്റ്ആകെ ഉപയോഗിച്ച സിമെന്റ്കുറവ് /2012 ഷെഡ്യൂൾ നിരക്ക് പ്രകാരം വില
1107/13- മേലേക്കുന്നത്ത് റോഡ് അടങ്കൽ. 400000/- എം.ജി(റോഡ്) ചെലവ് 400000/- ബിൽ നം. 1/22.5.2013 എം ബുക്ക്. 70/12-13 നിർവ്വഹണം അസിസ്റ്റൻ്റ് എൻജിനീയർ കൺവ്വീനർ യൂസഫ്, സ/ഒ മുഹമ്മദ്1) ഐറ്റം.3: 1:3:6 അനുപാതത്തിൽ 20 എം എം മെറ്റൽ ഉപയോഗിച്ച് അരികു ഭിത്തിയ്ക്ക്‌ക് ടോപ്പ് ബെൽറ്റ് നിർമ്മിക്കൽ 0.751m3
2) ഐറ്റം.4: 1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ 34.58 m3
3) ഐറ്റം.6: 1:2:4 അനുപാതത്തിൽ 20 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ 25.918 m3
കെ.എസ്. എസ് ക്രമ നം.123 2.16 കി.ഗ്രാം/10ഡിഎം3 (0.751x100x2.16= 162.22 കി.ഗ്രാം)
കെ.എസ്.എസ് ക്രമ നം.111 171 കി.ഗ്രാം/എം3 (34.58x171= 5913.18 kg)
കെ.എസ്.എസ് ക്രമ നം.122 3.3 Kg/10.03 (25.918x100x3.3= 8552.93 kg)
ആകെ = 14628 kg
50kg x 250 ബാഗ്= 12500kg14628 - 12500 = 2128 kg
5940/1000 x 2128 = 12640/- രൂപ
228/14- മണ്ണങ്ങോട് അമ്പലം റോഡ് അടങ്കൽ. 320000/- എം.ജി(റോഡ്) ചെലവ് - 320000/- ബിൽ നം. 41/12.3.2014 എം ബുക്ക്. 34/13-14 നിർവ്വഹണം അസിസ്റ്റന്റ്റ് എൻജിനീയർ കൺവ്വീനർ. മുഹമ്മദ് ഷഫീഖ്1) ഐറ്റം.7: 1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ 13.50 എം3
2) ഐറ്റം.8: 1:2:4 അനുപാതത്തിൽ 20 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ 13.50 എം3
കെ.എസ്.എസ് ക്രമ നം 111 171 കി.ഗ്രാം/എം3 (13.50x171= 2308.50 കി.ഗ്രാം)
കെ.എസ്.എസ് ക്രമ നം.122 3.3Kg/10.03 (13.50x100x3.3= 4455 കി.ഗ്രാം)
ആകെ 6763.0 kg
50kgx 117= 5850 kg6763.00 - 5850.00 = 913.00 kg
5940/1000 x 913 = 5423/- രൂപ
3051/14- ചെറുപുറം റോഡ് അടങ്കൽ. 300000/- എം.ജി (റോഡ്) ചെലവ് 300000/- ബിൽ നം. 13/ 23.12.2013 എം ബുക്ക്. 01/13-14 നിർവ്വഹണം - അസിസ്റ്റന്റ് എൻജിനീയർ കൺവീനർ -. എടത്തൊടി റഷീദ്1) ഐറ്റം.3: 1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ 24.11 എം3
2) ഐറ്റം.4: 1:2:4 അനുപാതത്തിൽ 20 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ 24.11 എം3
കെ.എസ്.എസ് ക്രമ നം.111 171 കി.ഗ്രാം/എം3 (24.11x171= 4122.81 kg)
കെ.എസ്.എസ് ക്രമ നം.122 3.3Kg/10ഡി.എം3 (24.11x100x3.3= 7956.3 kg)
ആകെ 12079 kg
50kgx 210= 10500 kg12079.00 - 10500.00 = 1579.00 kg
5940/1000 x 1579 = 9379/- രൂപ
4005913-/ അൻസാർ പാറക്കാഡ് റോഡ് അടങ്കൽ. 600000/- എം.ജി (റോഡ്) ചെലവ് 600000/- ബിൽ നം. 29/30.3.2013 200000/- ബിൽ നം.27/ 20.1.2014 191928/- ബിൽ നം.70/ 31.1.2014 202402+5670 എം,ബുക്ക്. 38/13-14 50/12-13 നിർവ്വഹണം. അസിസ്റ്റന്റ്റ് എൻജിനീയർ കൺവീനർ. എടത്തൊടി റഷീദ്1) ഐറ്റം.9: 1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ 19.53 എം3
2) ഐറ്റം.10: 1:2:4 അനുപാതത്തിൽ 20 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ 14.648 എം3
കെ.എസ്.എസ് ക്രമ നം.111 171 കി.ഗ്രാം/എം3 (19.53x171= 3339.63 കി.ഗ്രാം)
കെ.എസ്.എസ് ക്രമ നം.122 3.3Kg/10ഡി.എം3 (14.648x100x3.3= 4833.84 kg)
ആകെ 8173.47kg
50kgx 125= 6250 kg8173.47 - 6250.00 = 1923.47 kg
5940/1000 x 1923.47 = 11425/- രൂപ

ഗുണഭോക്തൃ കമ്മിറ്റികളുടെ അന്തിമ കണക്കും ഹാജരാക്കിയ കാഷ്‌ബില്ലുകളും പരിശോധിച്ചതിൽ നിന്നും മേൽ പ്രോജക്ടുകളിലെ കോൺക്രീറ്റ് വർക്കുകൾക്ക് സിമൻ്റ് സ്പെസിഫിക്കേഷന് അനുസരിച്ച് ഉപയോഗിച്ചിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്.

3-2 പാണപ്പറമ്പ് കോളനി റോഡ് രേഖകൾ ഹാജരാക്കിയില്ല- ചെലവു തുക തടസ്സപ്പെടുത്തുന്നു

പ്രോജക്ട്.നം.എസ്.ഒ.0087/13- പാണപ്പറമ്പ് കോളനി റോഡ്

അടങ്കൽ: 250000/- പ്ലാൻ (എസ്.സി.പി)

ചെലവ്: 242734/- (ബിൽ നം.14/3.09.2013)

നിർവ്വഹണം: അസിസ്റ്റൻ്റ് എൻജിനീയർ, കൺവീനർ. ശ്രീ.സുബ്രഹ്മണ്യൻ.പി.പി.

ഗുണഭോക്തൃ കമ്മിറ്റി മുഖേന നിർവ്വഹണം നടത്തിയ പ്രോജക്ടിന്റെ വൌച്ചറിനൊപ്പം ഗുണഭോക്തൃകമ്മിറ്റി മിനുട്സ്, കാഷ് ബില്ലുകൾ, മസ്റ്റർ റോളുകൾ, കമ്മിറ്റിയുടെ ബാങ്ക് അക്കൌണ്ട്, പാസ് ബുക്ക് എന്നിവയൊന്നും ഹാജരാക്കിയിട്ടില്ല. ഈ രേഖകൾ ആവശ്യപ്പെട്ടു കൊണ്ട് 12.7.16 ന് നൽകിയ ഓഡിറ്റ് റിക്വിസിഷന് (നമ്പർ 10) മറുപടി സമർപ്പിക്കുകയോ രേഖകൾ ഹാജരാക്കുകയോ ചെയ്തില്ല. ആയതിനാൽ രേഖകൾ ഹാജരാക്കുന്നതിനു വിധേയമായി 242734 രൂപയുടെ ചെലവ് ഓഡിറ്റിൽ തടസ്സപ്പെടുത്തുന്നു.

3-3 IAY പദ്ധതികൾ - ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയ തുക വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്

2013-2014, 2014-2015 സാമ്പത്തിക വർഷങ്ങളിൽ IAY അധിക ധനസഹായമിനത്തിൽ താഴെ ചേർക്കുന്ന തുകകൾ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്.

നം.പ്രൊജ.നം.ഇനംതുകട്രഷറി ബിൽനം. തീയ്യതി
15/14IAY ജനറൽ22750047/16.12.13
210/14IAY SCP65000041/2.10.13
306/15IAY ജനറൽ71500006/13.08.14
470/15IAY SCP104000007/13.08.14
5125/15IAY കുടിശ്ശിഖ40857509/19.08.14
ആകെ തുക3041075 

മേൽ തുകകളുടെ വിനിയോഗ സാക്ഷ്യ പത്രം ഓഡിറ്റിന് ഹാജരാക്കേണ്ടതാണ്.

3-4 വ്യക്തിഗത കക്കൂസ് നിർമാണം- പ്രൊജക്ട് ലക്ഷ്യം പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം

2013-14 സാമ്പത്തിക വർഷത്തിൽ കക്കൂസ് നിർമ്മാണത്തിന് ധനസഹായം നൽകുന്നതിനു വേണ്ടി വി.ഇ.ഒ താഴെ പറയുന്ന തുകകൾ വികസന ഫണ്ടിൽ നിന്നും പിൻവലിച്ചിട്ടുണ്ട്.

ക്രമ നം.പ്രൊജ.നം.പ്രൊജക്ടിൻ്റെ പേര്അടങ്കൽപിൻവലിച്ച തുകട്രഷറി ബിൽ നമ്പർ തീയ്യതി
115/13-14കക്കൂസ് നിർമാണം (ജനറൽ)20000 (FCG)16000
4000
17/13-14 തീ. 17.02.14
28/13-14 തീ. 28.03.14
216/13-14കക്കൂസ് നിർമാണം (SCP)17600 (വികസന ഫണ്ട്)1760031/13-14 തീ. 28.03.14

മേൽ പറഞ്ഞ പ്രകാരം തുക പിൻവലിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൻ്റെ കൊപ്പം ബ്രാഞ്ചിൽ 67219936217 നമ്പർ വി.ഇ.ഒ.യുടെ അക്കൌണ്ടിൽ 26.06.14 തീയ്യതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഈ തുക നാളിതുവരെ വിനിയോഗിക്കാത്തത് സംബന്ധിച്ച വിശദീകരണമാവശ്യപ്പെട്ടപ്പോൾ, TSC ഫണ്ട് വിഹിതം ലഭ്യമാകാത്തതുകൊണ്ടാണ് വിനിയോഗിക്കാത്തത് എന്നാണ് വി.ഇ.ഒ വാക്കാൽ മറുപടി നൽകിയത്. ഈ സാഹചര്യത്തിൽ TSC ഫണ്ട് ലഭ്യമാക്കി പ്രൊജക്ട് ലക്ഷ്യം പൂർത്തീകരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്. (ഓഡിറ്റ് എൻക്വയറി നമ്പർ 8/7/16 കാണുക).

3-5 കുടിവെള്ള പദ്ധതികളുടെ നിയന്ത്രണം സംബന്ധിച്ച്

കൊപ്പം ഗ്രാമ പഞ്ചായത്ത് വിവധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിനു വേണ്ടി 2013-2014, 2014-2015 സാമ്പത്തിക വർഷങ്ങളിൽ താഴെ പറയും പ്രകാരം തുക ചെലവഴിച്ചിട്ടുണ്ട്.

വർഷംവൈദ്യുതി ചാർജ്ജ്മീറ്റർ റീഡറുടെ വേതനംപമ്പ് ഓപ്പറേറ്ററുടെ വേതനംറിപ്പയർ ചാർജ്ജ്മീറ്റർ വിലആകെ തുകവിതരണത്തിൽ നിന്നുള്ള വരവ്വ്യത്യാസം
2013-14981300102250240003891801146468787427359041
2014-15170246184001200006950710305019790195030851475934

മേൽ പറഞ്ഞ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2013-14 ൽ 359041 രൂപയും 2014-15 ൽ 1475934 രൂപയും ഈയിനത്തിൽ വരവിൽ അധികം ചെലവഴിച്ചിട്ടുണ്ട്. ഗുണഭോക്താക്കളിൽനിന്നും പിരിച്ചെടുക്കേണ്ട തുക സമയബന്ധിതമായും കാര്യക്ഷമമായും പിരിച്ചെടുക്കാതെ, അടിയന്തിര മുൻഗണനകൾ ആവശ്യപ്പെടുന്ന മറ്റു വികസനാവശ്യങ്ങൾക്ക് വേണ്ടി വകയിരുത്തേണ്ട തുക ഈയിനത്തിലേക്ക് മാറ്റുന്നത് അഭിലഷണീയമല്ല. ഈയിനത്തിലെ വരവു-ചെലവു കണക്കുകൾ പൊരുത്തപ്പെടാത്തത് സംബന്ധിച്ച് മുൻ റിപ്പോർട്ടുകളിൽ നിരന്തരപരാമർശങ്ങൾ ഉണ്ട് എന്നാൽ അപാകത പരിഹരിക്കുന്നതിനോ ആവർത്തിച്ചു ബാധ്യതയാകുന്ന ഭീമമായ അധികചെലവ് ഇല്ലാതാക്കുന്നതിനോ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. മേൽ പറഞ്ഞ അപാകതകൾ പരിഹരിക്കാൻ അടിയന്തിരനടപടികൾ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട് . കുടിവെള്ള പദ്ധതികൾ ഗുണഭോക്തൃ്യ സമിതിയെ ഏല്പിക്കേണ്ടതാണ്.

3-6 തെരുവു വിളക്കുകളുടെ കണക്കുകൾ കൃത്യമല്ല

തെരുവു വിളക്കുകളുടെ വൈദ്യുതി ചാർജ്ജിനത്തിൽ, പഞ്ചായത്ത്, 2013-2014 ൽ പ്രതിമാസം 39324 രൂപ വീതവും, 2014-2015 ൽ 49340 രൂപ വീതവും ഒടുക്കിയിട്ടുണ്ട്. എന്നാൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തന സജ്ജമായ വഴിവിളക്കുകൾ എത്രയെന്നോ അവ ഏതിനത്തിൽ പെട്ടതാണെന്നോ കൃത്യമായ കണക്കുകൾ പഞ്ചായത്തിൽ ലഭ്യമല്ല. ഇവയുടെ എണ്ണം, ഉപയോഗിക്കുന്ന വൈദ്യുതി എന്നിവ സംബന്ധിച്ച് വൈദ്യുതി ബോർഡുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി, ഒടുക്കേണ്ട വൈദ്യുത ചാർജ്ജിൻ്റെ കൃത്യത നിജപ്പെടുത്തണമെന്ന് നിലവിൽ നിർദ്ദേശമുണ്ടായിട്ടും ആയത് നാളിതുവരെ നടത്തിയിട്ടില്ല. ഈ അപാകത പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്.

3-7 SSA - വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കണം

2013-2014, 2014-2015 സാമ്പത്തിക വർഷങ്ങളിൽ SSA പഞ്ചായത്ത് വിഹിതമിനത്തിൽ താഴെ പറയുന്ന തുകകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്.

ക്രമ നം.പ്രൊജ. നം.തുകട്രഷറി ബിൽനം. തീയ്യതി
194/141000000ബിൽ നം 01/13-14 തീ.23.9.13
208/151000000(1) ബിൽ നം 01/14-15 തീ. 22.09.14 - 729520 രൂപ
(2) ബിൽ നം 02/14-15 തീ. 17.11.14 - 270480 രൂപ

മേൽ പറഞ്ഞ പ്രകാരം കൈമാറിയ തുകകളുടെ വിനിയോഗ സാക്ഷ്യപത്രം ബന്ധപ്പെട്ടവരിൽ നിന്നും ലഭ്യമാക്കി ഓഡിറ്റിനു ഹാജരാക്കേണ്ടതാണ്.

3-8 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -അവലോകനം

2005ൽ നിലവിൽ വന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2006-07 സാമ്പത്തിക വർഷം മുതൽ പാലക്കാട് ജില്ലയിൽ നടപ്പിലാക്കി വരുന്നു. ഗ്രാമീണ മേഖലയിൽ തൊഴിലെടുക്കാൻ സന്നദ്ധരായ വിദഗ്‌ധ തൊഴിലാളികൾ ഉളള ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസമെങ്കിലും തൊഴിൽ ലഭ്യമാക്കി അവരുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഈടു നിൽക്കുന്ന ആസ്തികളുടെ രൂപീകരണവും ഗ്രാമീണ ദരിദ്രരുടെ ജീവിതോപാധികൾ ശക്തിപ്പെടുത്തൽ എന്നതുമാണ് സ്കീമിൻ്റെ പ്രധാന ലക്ഷ്യം. വിവിധ വർഷങ്ങളിലെ പദ്ധതി നടത്തിപ്പു രേഖകൾ പരിശോധനക്ക് വിധേയമാക്കിയതിൻ്റെ അടിസ്ഥാനത്തിലുളള വിവരങ്ങൾ താഴെ ചേർക്കുന്നു.

നം.സൂചകങ്ങൾ2013-142014-15
1രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണം608339
2തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളുടെ എണ്ണം339608
3തൻവർഷം അംഗീകാരം ലഭിച്ച പദ്ധതികളുടെ എണ്ണം380477
4തൻവർഷത്തെ ആകെ അടങ്കൽ3,33,44,0002,67,57,000
5തൻവർഷം നടപ്പിലാക്കിയ ആകെ പദ്ധതികളുടെ എണ്ണം192260
6തൻവർഷം പൂർത്തീകരിച്ച പദ്ധതികളുടെ എണ്ണം6764
7സാധന സാമഗ്രികൾ ഉൾപ്പെടുന്ന പ്രവൃത്തികളുടെ എണ്ണം, മെറ്റീരിയൽസിന്റെ ചെലവ്--
8തൻവർഷത്തെ വരവ് (മുന്നിരിപ്പ് ഉൾപ്പെടെ)55536361053117
9തൻവർഷത്തെ ചെലവ് (ബാങ്ക് ചാർജ്ജ് ഉൾപ്പെടെ)5548924934508
10തൊഴിൽ ആവശ്യപ്പെട്ട കുടുംബങ്ങളുടെ എണ്ണം11281248
11തൻവർഷം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം339608
12100 തൊഴിൽ ദിനങ്ങൾ ലഭിച്ച കുടുംബങ്ങളുടെ എണ്ണം15242
13തൊഴിൽ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നത് എത്ര പേർക്ക്? തൊഴിൽ രഹിത വേതനം നൽകിയത് എത്ര പേർക്ക്? നൽകിയ തുക--
14തൊഴിൽ സ്ഥലത്ത് സംഭവിച്ച അപകടങ്ങളുടെ എണ്ണം, ചെലവഴിച്ച തുക4 എണ്ണം, 34,5332 എണ്ണം, 5331
15തൊഴിൽ സ്ഥലങ്ങളിൽ പ്രവൃത്തികളുടെ വിവരം കാണിക്കുന്ന ബോർഡ് സ്ഥാപിക്കാറുണ്ടോ?ഉണ്ട്ഉണ്ട്
16തൻ്റവർഷം സൃഷ്ടിക്കപ്പെട്ട സ്ഥിര ആസ്തികളുടെ വിവരം (ആസ്തിയുടെ പേര്/എണ്ണം)-2
17സോഷ്യൽ ഓഡിറ്റ് നടന്ന മാസംഏപ്രിൽ 2014ഏപ്രിൽ 2015
18പരാതി രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ?ഉണ്ട്ഉണ്ട്
19സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പൊതു ആവശ്യത്തിനായി സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ വിവരം (ആസ്തി, വിവരം)കിണർ-11കിണർ-2

നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം:

ക്രമനം.പദ്ധതികൾ ഉൾപ്പെടുന്ന വിഭാഗം2013-142014-15
നടപ്പിലാക്കിയ പദ്ധതികളുടെ എണ്ണംചെലവഴിച്ച തുകനടപ്പിലാക്കിയ പദ്ധതികളുടെ എണ്ണംചെലവഴിച്ച തുക
1റൂറൽ കണക്ടിവിറ്റി7264000124000
2വരൾച്ച തടയൽ, വനവത്കരണം13000--
3ചെറുകിട ജലസേചനം2716800020932000
4പട്ടികജാതി-പട്ടിക വർഗ്ഗക്കാർ തുടങ്ങിയവരുടെ ഭൂമിയിൽ ജല സംരക്ഷണം, ഭൂവികസനം473015000112339000
5പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം492238000612231000
6മണ്ണ്-ജല സംരക്ഷണം1854000662071000
7വെളളപ്പൊക്ക നിയന്ത്രണ നിവാരണ പ്രവർത്തനങ്ങൾ451843000-6000
8ഭരണപരമായ ചെലവുകൾ-587000-658000
 ആകെ19286590002609355000

അവലോകനം:

2013-14, 2014-15 ലെ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയിന്മേലുളള സംക്ഷിപ്ത വിവരം താഴെ ചേർക്കുന്നു.

ക്രമനം.സൂചകം2013-142014-15
1ആക്ഷൻ പ്ലാൻ പ്രകാരം ചെലവഴിക്കുവാൻ ലക്ഷ്യമിട്ട തുക
ചെലവഴിച്ച തുക
ശതമാനം
3,33,44,000
5548924
6.6%
2,67,57,000
934508
3.4%
2രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണം
തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം
ശതമാനം
339
339
100%
608
608
100%
3100 തൊഴിൽ ദിനങ്ങൾ ലഭിച്ച കുടുംബങ്ങളുടെ എണ്ണം15242
4തൻവർഷം ആസ്തികൾ സൃഷ്ടിച്ചിട്ടുണ്ടോ?-2
ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും

4-1 സംയുക്ത പ്രൊജക്ടുകൾക്ക് ലഭിച്ച ഫണ്ട് വിനിയോഗം

വർഷംലഭിച്ച തുക / നൽകിയ സ്ഥാപനംപ്രോജക്ടിന്റെ പേര്/നം.ചെലവ്ബാക്കി
2013-14229500 (ജില്ലാ പഞ്ചായത്ത്)നെൽകൃഷിക്ക് പ്രാരംഭചെലവ്2295000
 100000 (ബ്ലോക്ക്‌പഞ്ചായത്ത്)ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ്6960030400
2014-15400000(കേന്ദ്ര വിഹിതം)അംഗനവാടി പോഷകാഹാരം സബല2070397930
 267692 (ജില്ലാ പഞ്ചായത്ത്)നെൽകൃഷിക്ക് പ്രാരംഭചിലവ്66625201067
 288000 (ജില്ലാ പഞ്ചായത്ത്)നെൽകൃഷിക്ക് പ്രാരംഭചിലവ്0288000
 900000 (കേന്ദ്ര വിഹിതം)അംഗനവാടി പോഷകാഹാരം654300245700
 100000 (ബ്ലോക്ക് വിഹിതം)ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ്(ജനറൽ)9000010000
 100000 (ബ്ലോക്ക് വിഹിതം)ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് (SCP)2010079900

4-2 ഡെപ്പോസിറ്റ് വർക്കിനു നൽകിയ തുകയുടെ വിവരങ്ങൾ

ഒന്നുമില്ല

4-3 മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത്

ഇല്ല.

4-4 വായ്പ / വായ്പ തിരിച്ചടവ്

വർഷംഉദ്ദേശംഉത്തരവ് നം/ തിയ്യതിവായ്പത്തുകതൻവർഷം തിരിച്ചടച്ച തുകതിരിച്ചടക്കാൻ ബാക്കി തുക
2013-14EMS ഭവനപദ്ധതി532/2010/ തസ്വ.ഭവ. 18/2/201042265004140551485692
2014-15EMS ഭവനപദ്ധതി532/2010/ തസ്വ.ഭവ. 18/2/2010-500000985692

4-5 സ്ഥിരനിക്ഷേപങ്ങൾ

2013-14 മുന്നിരിപ്പ്0
തൻവർഷം നിക്ഷേപിച്ച തുക1000000/-
പലിശ വരവ്(2013-14)42849/-
പിൻവലിച്ച തുക0
31-3-20141042849/-
2014-15 വർഷത്തെ നിക്ഷേപം0
തൻവർഷത്തെ പലിശ43419
31-3-20151086268

4-6 ഓഡിറ്റ് റിക്കവറി

ഒന്നുമില്ല

4-7 സമാഹൃത റിപ്പോർട്ടിൽ ഉൾപ്പെട്ട ഓഡിറ്റ് ഖണ്ഡികകളുടെ വിശദാംശം

ഒന്നുമില്ല

4-8 ഓഡിറ്റ് പ്രത്യവലോകനം

എ) സംക്ഷിപ്ത വിവരം

വിവരം2013-142014-15
ഓഡിറ്റ് വർഷത്തെ ആകെ വരവ്6058368773422001
ഓഡിറ്റ് വർഷത്തെ ആകെ ചെലവ്6128963163851031
വരവിനങ്ങളിലുള്ള നഷ്ടംഇല്ലഇല്ല
ചെലവിനങ്ങളിലുള്ളനഷ്ടം/ ഓഡിറ്റിൽ അംഗീകരിക്കാത്ത തുകഇല്ലഇല്ല
ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുക-242734

ബി). പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിൻ്റെ വിവരം:

ഒന്നുമില്ല

ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുക

ഖണ്ഡിക നമ്പർതുകഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും
3-2242734ശ്രീമതി.ശാലിനി ബാലകൃഷ്ണൻ, അസി.എഞ്ചിനീയർ
ആകെ242734/- 

സി) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവക്കുണ്ടായ നഷ്ടത്തിൻ് വിവരം:

ഇല്ല

ഡി) നഷ്ടം നിജപ്പെടുത്താൻ കൂടുതൽ അന്വേഷണം ആവശ്യമായവ:

ഇല്ല

ഇ) റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിനുത്തരവാദികളായവരുടെ സ്ഥിരം മേൽവിലാസങ്ങൾ

പേരും ഉദ്യോഗപ്പേരുംഇപ്പോഴത്തെ (ഓഡിറ്റ് നടന്ന സമയത്തെ) ഔദ്യോഗിക മേൽവിലാസംസ്ഥിരം മേൽവിലാസം
ശ്രീമതി. ശാലിനി ബാലകൃഷ്ണൻ, അസി.എഞ്ചിനീയർഅസി.എഞ്ചിനീയർ, കൊപ്പം ഗ്രാമപഞ്ചായത്ത്വീനസ്, SNA-16, ശാസ്ത്രീ നഗർ സൗത്ത്, കരമന PO, തിരുവനന്തപുരം.

4-9 തീർപ്പാക്കാൻ അവശേഷിക്കുന്ന റിപ്പോർട്ടുകൾ

ഓഡിറ്റ് വർഷംഈ വകുപ്പിൽ നിന്നും പുറപ്പെടുവിച്ച ഏറ്റവും ഒടുവിലത്തെ കത്തിടപാടിന്റെ വിവരംതീർപ്പാക്കാൻ അവശേഷിക്കുന്ന ഖണ്ഡികകളുടെ എണ്ണം
1996-97LFP3/93/06.01.94പുനരഭിപ്രായക്കുറിപ്പ്
1997-98LFP13/355/A/00/31.12.05പുനരഭിപ്രായക്കുറിപ്പ്
1998-99LFP8-507/01/04/05.07.04.01.02പുനരഭിപ്രായക്കുറിപ്പ്
1999-00LFP8-563/04/05.07.04പുനരഭിപ്രായക്കുറിപ്പ്
2000-01LFP13-593/06/13.09.06പുനരഭിപ്രായക്കുറിപ്പ്
2001-02LFP13-779/06/17-10-06പുനരഭിപ്രായക്കുറിപ്പ്
2002-03LFP13-1137/10/05.10.10പുനരഭിപ്രായക്കുറിപ്പ്
2003-04LFP13-1138/10/15-09-10പുനരഭിപ്രായക്കുറിപ്പ്
2004-05LFP13-1139/10/15-09-10പുനരഭിപ്രായക്കുറിപ്പ്
2005-06LFP13-1140/10/15-09-10പുനരഭിപ്രായക്കുറിപ്പ്
2006-07LFP13-1141/10/27-09-10പുനരഭിപ്രായക്കുറിപ്പ്
2007-08LFP13/859/10/25-06-12പുനരഭിപ്രായക്കുറിപ്പ്
2008-09LFP-13/860/12/25-06-12പുനരഭിപ്രായക്കുറിപ്പ്
2009-10LFP-13/167/14/14-03-14പുനരഭിപ്രായക്കുറിപ്പ്
2010-11LFP-13/16714//14-03-14പുനരഭിപ്രായക്കുറിപ്പ്
2011-12LFP-13/410/14/31.03/14പുനരഭിപ്രായക്കുറിപ്പ്
2012-13LFP-13/2413/2014/05-01-2015ഓഡിറ്റ് റിപ്പോർട്ട്

അവശേഷിക്കുന്ന തടസ്സവാദങ്ങൾ തീർപ്പാക്കുന്നതിന് അനന്തര നടപടികൾ സ്വീകരിക്കേണ്ടതാണ്.

ഡെപ്യൂട്ടി ഡയറക്ടർ

  • DOWNLOAD AS PDF