2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട കൊപ്പം ഗ്രാമപഞ്ചായത്തിലെ എല്ലാ ഗുണഭോക്താ ക്കളും 2026 ഒക്ടോബർ 31 എന്ന സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്യണമെന്ന് അറിയിക്കുന്നു.
2012-13 ഓഡിറ്റ് റിപ്പോർട്ട്

 🏛️ കൊപ്പം ഗ്രാമപഞ്ചായത്ത് | തദ്ദേശ സ്വയംഭരണ വകുപ്പ്

ഔദ്യോഗിക ഓഡിറ്റ് റിപ്പോർട്ട് പാലക്കാട് ജില്ല സാമ്പത്തിക വർഷം: 2012-13

 ആകെ വരവ് (2012-13) ₹ 5,65,96,984

ആകെ ചെലവ് (2012-13) ₹ 5,19,45,094

വരവ് നഷ്ടം ₹ 11,076

ചെലവ് നഷ്ടം ₹ 1,75,887

തടസ്സപ്പെടുത്തിയ തുക ₹ 3,60,336

നം. എൽ.എഫ്.പി13/2413 /2014
ലോക്കൽ ഫണ്ട് ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ ജില്ലാ കാര്യാലയം,
പാലക്കാട്

തിയതി : 05.01.2015

പ്രേക്ഷിതൻ:
ഡെപ്യൂട്ടി ഡയറക്ടർ,
ലോക്കൽ ഫണ്ട് ഓഡിറ്റ്,
പാലക്കാട്.

സ്വീകർത്താവ്:
പ്രസിഡന്റ് (സെക്രട്ടറി മുഖാന്തിരം),
കൊപ്പം ഗ്രാമപഞ്ചായത്ത്.

സർ,

വിഷയം : കൊപ്പം ഗ്രാമപഞ്ചായത്ത് - 2012-13 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് - സംബന്ധിച്ച്.

1994-ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം പതിമൂന്നാം വകുപ്പ്, 1996-ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 215(4) ഇവയിലെ വ്യവസ്ഥകൾ പ്രകാരം കൊപ്പം ഗ്രാമ പഞ്ചായത്തിന്റെ 2012-13 സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകളുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996-ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)-ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയയ്ക്കുന്നു.

ഈ റിപ്പോർട്ടിലെ 2, 3 എന്നീ ഭാഗങ്ങളിലെ ഖണ്ഡികകളിലേക്ക് പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസക്ത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ്.

ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പഞ്ചായത്തിന്റെ പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും, ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ പഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെ പകർപ്പ് പൊതുജനശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ് (കേരള പഞ്ചായത്ത് രാജ് പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും - ചട്ടങ്ങൾ 14, 15). ഓഡിറ്റ് റിപ്പോർട്ട് ഗ്രാമസഭയിൽ ചർച്ച ചെയ്യേണ്ടതും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശുപാർശകളും ശേഖരിക്കേണ്ടതുമാണ് [പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 3(എ)(3)].

ഈ റിപ്പോർട്ട് കൈപ്പറ്റി രണ്ട് മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 15(1), 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 20, 23, 1997-ലെ കേരളാ പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങളിലെ ചട്ടം 21(1), (2) എന്നിവ കാണുക).

വിശ്വസ്തതയോടെ,
(ഒപ്പ്)
ഡെപ്യൂട്ടി ഡയറക്ടർ

പകർപ്പ് :
1. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ, തിരുവനന്തപുരം (ഇ-മെയിൽ മുഖേന)
2. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പാലക്കാട്
3. പെർഫോമൻസ് ഓഡിറ്റ് ഓഫീസർ, പാലക്കാട് (അസി. ഡയറക്ടർ ഓഫ് പഞ്ചായത്ത്)
4. ഓഫീസ് പകർപ്പ്.

നം. എൽ.എഫ്.പി.13/2413 /2014
ലോക്കൽ ഫണ്ട് ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ ജില്ലാ കാര്യാലയം,
പാലക്കാട്

തിയതി : 05.01.2015

പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2012-13 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകളിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്

(1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം 215(4) വകുപ്പ്, 1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം പതിമൂന്നാം വകുപ്പ്, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18 എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്)

ഓഡിറ്റ് നടത്തുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻമേരി ബന്ന തിയോഫിലസ്, ഡെപ്യൂട്ടി ഡയറക്ടർ
അക്കൗണ്ട്സ് സർട്ടിഫിക്കേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകിയതിന്റെ വിവരം2012-13 വർഷത്തിൽ എൽ.എഫ്.പി 21-1989/2013 തിയതി 23-11-2013 പ്രകാരം കൊപ്പം ഗ്രാമപഞ്ചായത്തിന് വിശേഷണങ്ങളില്ലാത്ത സാക്ഷ്യപത്രം അനുവദിച്ചിട്ടുണ്ട്.

ഓഡിറ്റിന് വിധേയമാക്കിയ കണക്കുകൾ

കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2012-13 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയ പദ്ധതി വിഹിതം, മെയിന്റനൻസ് ഗ്രാന്റ്, കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം, സംസ്ഥാനാവിഷ്കൃത പദ്ധതി വിഹിതം, മറ്റ് ഏജൻസികളിൽ നിന്നുള്ള ധനസഹായം, വിവിധ വകുപ്പുകളിലൂടെ ലഭ്യമായ അംശദാനങ്ങൾ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി. കൊപ്പം ഗ്രാമ പഞ്ചായത്തിന്റെ 14.2.2014 മുതൽ 20.11.2014 വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്, അവയുടെ ഒടുക്ക്, വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിൻവലിക്കലുകൾ എന്നിവയും പരിശോധിച്ചു.

ഓഡിറ്റ് നടത്തിയതിന്റെ വിവരം

ഓഡിറ്റിന് വിനിയോഗിച്ച സമയം : 21-11-2014 മുതൽ 29-11-2014 വരെ

ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരം

സർവ്വശ്രീ :
1. സതീഷ് മാവേലി പുത്തൻവീട്, ഓഡിറ്റ് ഓഫീസർ
2. സന്തോഷ്.സി.എസ്, അസി.ഓഡിറ്റ് ഓഫീസർ
3. വി.ഉണ്ണികൃഷ്ണൻ, അസി.ഓഡിറ്റ് ഓഫീസർ
4. കെ.പി.മുഹമ്മദ് ഫാറുഖ്, സീനിയർ ഗ്രേഡ് ഓഡിറ്റർ
5. എം.ശിവപ്രസാദ്, സീനിയർ ഗ്രേഡ് ഓഡിറ്റർ

നിർവ്വഹണാധികാരികൾ

പ്രസിഡണ്ട് : ശ്രീമതി. കെ.പി.ധന്യ (01-04-2012 മുതൽ 31-03-2013 വരെ)
സെക്രട്ടറി :
1. പി.കെ.ഖാലിദ് (01-04-2012 മുതൽ 24-06-2012 വരെ)
2. എം.വിജയലക്ഷ്മി (25-06-2012 മുതൽ 01-07-2012 വരെ)
3. എ.അബ്ദുൾ ലത്തീഫ് (02-07-2012 മുതൽ 31-03-2013 വരെ)

റിപ്പോർട്ടിന്റെ ഉള്ളടക്കം

ഈ റിപ്പോർട്ടിൽ നാലു ഭാഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതും ഓരോ ഭാഗത്തിലും താഴെ കൊടുത്തിട്ടുള്ള വിവരങ്ങൾ ചേർത്തിട്ടുള്ളതുമാണ്:

ഭാഗം 1 : പൊതു അവലോകനം - ഓഡിറ്റിന്റെ ശ്രദ്ധയിൽപ്പെട്ട പൊതുവായ വിവരങ്ങളുടെ അവലോകനവും നിർദേശങ്ങളും.
ഭാഗം 2 : വരവ് കണക്കുകളുടെ ഓഡിറ്റ് നിരീക്ഷണങ്ങൾ - രസീത് പരിശോധനയിലും പഞ്ചായത്തിന്റെ വരവിനങ്ങളുടെ ഓഡിറ്റിലും കണ്ടെത്തിയ അപാകതകൾ, ക്രമക്കേടുകൾ, മറ്റ് ഓഡിറ്റ് നിരീക്ഷണങ്ങൾ, ഓഡിറ്റ് ശുപാർശകൾ.
ഭാഗം 3 : ചെലവ് കണക്കുകളിന്മേലുള്ള ഓഡിറ്റ് നിരീക്ഷണങ്ങൾ - പഞ്ചായത്തിന്റെ ചെലവ് കണക്കുകളുടെ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകൾ, മറ്റ് ഓഡിറ്റ് നിരീക്ഷണങ്ങൾ, ഓഡിറ്റ് ശുപാർശകൾ.
ഭാഗം 4 : ധനസ്ഥിതി വിവരണവും ഓഡിറ്റ് പ്രത്യവലോകനവും - സാമ്പത്തിക നില, ഓഡിറ്റ് പ്രത്യവലോകനം എന്നിവ.

ഭാഗം - 1 : പൊതു അവലോകനം

1. പൊതു വിവരങ്ങൾ

വിസ്തീർണ്ണം25.70 ച.കി.മീ.
വാർഡുകൾ17
ജനസംഖ്യ26,277
സ്ത്രീ13,678
പുരുഷൻ12,599
പട്ടികജാതി3,976
പട്ടികവർഗ്ഗം0
ബ്ലോക്ക്പട്ടാമ്പി
നിയമസഭാ മണ്ഡലംപട്ടാമ്പി
ലോകസഭാ മണ്ഡലംപാലക്കാട്
താലൂക്ക്പട്ടാമ്പി

2. ബജറ്റ് അംഗീകരിച്ചതിന്റെ വിവരം

ബജറ്റ് അംഗീകരിച്ച തിയതി28-3-2012 തീരുമാനം നം. 1
മുന്നിരിപ്പ്32,45,160.00
പ്രതീക്ഷിത വരവ്5,34,05,162.00
ആകെ വരവ്5,66,50,322.00
പ്രതീക്ഷിത ചെലവ്5,44,58,579.00
നീക്കിയിരിപ്പ്21,91,743.00
ബജറ്റ് പ്രകാരമുള്ള വരവു-ചെലവുകളും യഥാർത്ഥ വരവു-ചെലവുകളും വിലയിരുത്തൽയഥാർത്ഥ വരവ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലും യഥാർത്ഥ ചെലവ് പ്രതീക്ഷിച്ചതിനേക്കാൾ കുറവുമാണ്.

3. വാർഷിക കണക്ക് സമർപ്പിച്ചതിന്റെ വിവരം

2012-13 വർഷത്തെ വാർഷിക കണക്ക് ഗ്രാമപഞ്ചായത്തിന്റെ 29-6-2013 ലെ തീരുമാനം 2(12) പ്രകാരം അംഗീകരിച്ച് 3-7-2013 ന് ഓഡിറ്റിന് സമർപ്പിച്ചിട്ടുണ്ട്.

4. പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനം

മേഖലഅംഗീകരിച്ച പ്രോജക്റ്റുകൾആകെ അടങ്കൽ (₹)നടപ്പിലാക്കിയ പ്രോജക്റ്റുകൾചെലവ് (₹)ചെലവു ശതമാനം (%)
ഉൽപാദനം726,12,183622,16,96984%
സേവനം542,02,96,546261,06,80,84753%
പശ്ചാത്തലം661,61,04,605501,10,73,29969%
മേഖലാ വിഭജനത്തിൽ പെടാത്തവ00000%
ആകെ1273,90,13,334822,39,71,11561%

5. വിവിധ ഫണ്ടുകളുടെ വിനിയോഗം വിലയിരുത്തൽ

എ. പദ്ധതി ഫണ്ട്

ഫണ്ട് ഇനംമുന്നിരിപ്പ് (₹)വരവ് (₹)ആകെ (₹)ചെലവ് (₹)നീക്കിയിരിപ്പ് (₹)ചെലവ് ശതമാനം (%)
ജനറൽ - സാധാരണ വിഹിതം5,80,58347,98,00053,78,58349,36,6774,41,90692%
ധനകാര്യ കമ്മീഷൻ ഗ്രാന്റ്4,60,15931,52,95936,13,11832,34,1733,78,94590%
ലോകബാങ്ക് സഹായം8,61418,20,00018,28,61417,88,95239,66298%
എസ്.സി.പി7,46,78951,51,00058,97,78940,35,34518,62,44468%
ആകെ17,96,1451,49,21,9591,67,18,1041,39,95,14727,22,95784%

ബി. മെയ്ന്റനൻസ് ഗ്രാന്റ് വിനിയോഗം

ഇനംമുന്നിരിപ്പ് (₹)വരവ് (₹)ആകെ (₹)ചെലവ് (₹)നീക്കിയിരിപ്പ് (₹)ചെലവ് ശതമാനം (%)
റോഡ് വിഹിതം13,78152,14,00052,27,78142,76,9169,50,86582%
നോൺ റോഡ് വിഹിതം014,45,00014,45,00010,04,5054,40,49570%
ആകെ13,78166,59,00066,72,78152,81,42113,91,36079%

സി. തനതുഫണ്ടിൽ നിന്നുള്ള പദ്ധതിച്ചെലവ്

അംഗീകരിച്ച പ്രോജക്റ്റുകൾആകെ അടങ്കൽ (₹)നടപ്പിലാക്കിയ പ്രോജക്റ്റുകൾചെലവ് (₹)ചെലവു ശതമാനം (%)
3352,78,5851014,38,84927%

ഡി. എം.എൻ.ആർ.ഇ.ജി.എസ്

മുന്നിരിപ്പ് ഉൾപ്പെടെയുള്ള വരവ് (₹)ചെലവ് (₹)ചെലവ് ശതമാനം (%)
78,82,49878,68,35099.82%

ഇ. പദ്ധതി പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കിയ മേഖല/നിർവ്വഹണ ഉദ്യോഗസ്ഥൻ : പദ്ധതി പ്രവർത്തനങ്ങളിൽ എല്ലാ മേഖലകൾക്കും പരിഗണന നൽകിയിട്ടുണ്ട്.
6. ഫണ്ടുകളുടെ വകമാറ്റൽ : തൻവർഷം ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചിട്ടില്ല.

7. ഫണ്ട് ഷോർട്ട് ഫാൾ

ഫണ്ട് ഇനംസർക്കാർ തൻവർഷം കുറവു ചെയ്ത തുക
പദ്ധതി ഫണ്ട്തൻവർഷം ഗ്രാമപഞ്ചായത്തിന്റെ ഫണ്ടുകളിൽ ഷോർട്ട്ഫാൾ ഉണ്ടായിട്ടില്ല.
മെയ്ന്റനൻസ് ഗ്രാന്റ് - റോഡ്
മെയ്ന്റനൻസ് ഗ്രാന്റ് - നോൺ റോഡ്
ആകെ

8. തൻവർഷത്തെ മരാമത്ത് പ്രവൃത്തികളുടെ അവലോകനം

സൂചകങ്ങൾവിശദാംശം
സ്പിൽഓവർ പ്രവൃത്തികളുടെ എണ്ണം10
പുതിയ പ്രോജക്റ്റുകളുടെ എണ്ണം72
ആകെ പ്രോജക്റ്റുകൾ82
തൻവർഷം ടെണ്ടർ ചെയ്ത പ്രവൃത്തികളുടെ എണ്ണം11
ഗുണഭോക്തൃ സമിതികൾ മുഖേന നടപ്പിലാക്കിയ പ്രവൃത്തികൾ71
തൻവർഷം പൂർത്തീകരിച്ചവ43
തൻവർഷം ഉപേക്ഷിച്ചവ1
സ്പിൽഓവർ ആയ പ്രവൃത്തികളുടെ എണ്ണം38
തൻവർഷം പൂർത്തീകരിച്ച കുടിവെള്ള പദ്ധതികൾ2
തൻവർഷം ഗുണഭോക്തൃസമിതികൾക്കു കൈമാറിയ പദ്ധതികൾ0
ഡെപ്പോസിറ്റ് പ്രവൃത്തികൾ0
വിനിയോഗ സാക്ഷ്യപത്രം ലഭിച്ച ഡെപ്പോസിറ്റ് പ്രവൃത്തികളുടെ എണ്ണം0

9. സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിവരം - 2012-13

ഇനംതൻവർഷം ലഭിച്ച അപേക്ഷകളുടെ എണ്ണംതൻവർഷം തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം
കർഷകതൊഴിലാളി പെൻഷൻ1212
വിധവാ പെൻഷൻ10194
വികലാംഗ പെൻഷൻ1313
വാർദ്ധക്യകാല പെൻഷൻ181181
അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ1414
തൊഴിൽ രഹിത വേതനം2321
ആകെ344335

10. പ്രൊക്യൂർമെന്റ് കമ്മിറ്റിയുടെ പ്രവർത്തനം : 3-8-2011 ന് പ്രൊക്യൂർമെന്റ് കമ്മിറ്റി രൂപീകരിച്ചുവെങ്കിലും ആദ്യ യോഗം ചേർന്നത് 23-1-2014 നാണ്. 2012-13 വർഷത്തെ വാങ്ങലുകൾ എല്ലാം നടത്തിയിട്ടുള്ളത് പ്രൊക്യൂർമെന്റ് കമ്മിറ്റിയെ മറികടന്നാണ്.
11. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി : ഗ്രാമപഞ്ചായത്തിൽ നാളിതുവരെ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടില്ല.

12. തെരുവുവിളക്കുകളുടെ പരിപാലനം / വൈദ്യുതി ചാർജ്ജ്

12/2011 ൽ തെരുവുവിളക്കുകളുടെ എണ്ണം സംയുക്ത പരിശോധനയിലൂടെ തിട്ടപ്പെടുത്തിയിട്ടുണ്ട്.

വിളക്കുകളുടെ ഇനംഎണ്ണം
സിഎഫ്എൽ 22 വാട്ട്287
ട്യൂബ്140
സോഡിയം വേപ്പർ ലാമ്പ് 250 വാട്ട്47
ആകെ474

നിലവിലെ പ്രതിമാസ വൈദ്യുതി ചാർജ്ജ് : ₹ 39,324.00

13. കുടിവെള്ള പദ്ധതികളുടെ വിവരം : 'ജലശ്രീ' എന്ന പേരിൽ അറിയപ്പെടുന്ന കൊപ്പം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണ സംവിധാനത്തിനു കീഴിൽ 69 കുടിവെള്ള പദ്ധതികളുണ്ട്. നിലവിൽ 2620 ഗാർഹിക ഗുണഭോക്താക്കൾ പദ്ധതിക്കു കീഴിൽ ഉണ്ട്. വെള്ളക്കരം കാലാനുസൃതമായി പുതുക്കിനിശ്ചയിക്കുന്നില്ല.
14. പൊതു ടാപ്പുകളുടെ വിവരം : ഗ്രാമപഞ്ചായത്തിൽ പൊതു ടാപ്പുകളൊന്നും നിലവിലില്ല.
15. ഗ്രാമസഭകളുടെ അവലോകനം (2013-14 വർഷം) : ആകെ ഗ്രാമസഭകളുടെ എണ്ണം - 84; ക്വാറം തികഞ്ഞവ - 76; ക്വാറം ഇല്ലാത്തവ - 8. മിനിറ്റ്സുകൾ തൃപ്തികരമായി സൂക്ഷിച്ചിട്ടുണ്ട്.
16. സ്റ്റാൻഡിംഗ് കമ്മിറ്റി : 5/2012 മുതൽ 9/2012 വരെയുള്ള കാലയളവിലെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മിനിറ്റ്സിൽ യോഗവിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. മിനിറ്റ്സിന്റെ 157 മുതൽ 167 വരെയുള്ള പേജുകളിൽ രേഖപ്പെടുത്തലുകൾ നടത്തിയിട്ടില്ല.
17. വർക്കിംഗ് ഗ്രൂപ്പുകൾ : 2012-13 വർഷത്തിൽ 12 വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഒരു മിനിറ്റ്സ് മാത്രമാണ് സൂക്ഷിച്ചിട്ടുള്ളത്. ഒരു തവണ മാത്രമാണ് വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്നിട്ടുള്ളത്. അംഗങ്ങളുടെ ഒപ്പു മാത്രമാണ് മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തീരുമാനങ്ങൾ ഒന്നും മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ല. ആയതിനാൽ പദ്ധതി രൂപീകരണത്തിന്റെ വിശദാംശങ്ങൾ വിലയിരുത്തുവാൻ സാധിച്ചിട്ടില്ല.
 

ഭാഗം - 2 : വരവ് - വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ

[KLFA Act 1994 സെക്ഷൻ 16, KLFA Rules 1996 ചട്ടം 19(1) പ്രകാരമുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രത്യേക ഭാഗം]

ഖണ്ഡിക 2-1 വസ്തുനികുതി - കുടിശ്ശിക ഈടാക്കാൻ നടപടി സ്വീകരിക്കണം

2012-13 വർഷത്തെ വസ്തുനികുതി കുടിശ്ശിക 7.60 ലക്ഷം രൂപയാണ്. 26-11-2014 വരെയുള്ള വരവ് പരിശോധിച്ചതിൽ നിലവിലെ കുടിശ്ശിക 19.98 ലക്ഷം രൂപയാണെന്ന് കാണുന്നു. കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനുള്ള ഊർജ്ജിതമായ ശ്രമം ഗ്രാമപഞ്ചായത്ത് നടത്തേണ്ടതാണ്. ഈ വിഷയത്തിലേക്ക് ഭരണസമിതിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.

ഖണ്ഡിക 2-2 തൊഴിൽ നികുതി രേഖകളുടെ പരിശോധന

1. സ്ഥാപന നികുതി ഈടാക്കിയിട്ടില്ല : പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിൽ നിന്നും 2012-13 ലെ രണ്ട് അർദ്ധവർഷങ്ങളിലേയും സ്ഥാപന തൊഴിൽ നികുതി ഈടാക്കിയിട്ടില്ല. സ്ഥാപനത്തിന്റെ അർദ്ധവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽനികുതി നിർണ്ണയിച്ച് നികുതി ഈടാക്കേണ്ടതാണ്.

2. അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും നിയമാനുസൃത തൊഴിൽ നികുതി ഈടാക്കുന്നില്ല : കൊപ്പം ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന കരുണ ഹൈസ്കൂൾ പ്രഭാപുരം, കരുണ ടി.ടി.ഐ എന്നീ സ്ഥാപനങ്ങൾ സമർപ്പിച്ച തൊഴിൽനികുതി റിട്ടേണിന്റെ പരിശോധനയിൽ, ജീവനക്കാർക്ക് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച പ്രകാരമുള്ള വേതനം നൽകിയിട്ടില്ല എന്ന് കണ്ടെത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 14-2-2011 ലെ സ.ഉ(എം.എസ്) 36/11/ജന.എഡ്യൂക്കേഷൻ പ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ മിനിമം വേതനം 1-1-2011 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ പത്രിക പരിശോധിച്ചപ്പോൾ മേൽവ്യവസ്ഥകൾ പാലിച്ചിട്ടില്ല എന്ന് കണ്ടെത്തി. ആയതിനാൽ ഗ്രാമപഞ്ചായത്തിന് തൊഴിൽനികുതി ഇനത്തിൽ നഷ്ടവും സംഭവിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു.

1996 ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽനികുതി) ചട്ടങ്ങളിലെ ചട്ടം 18 (4, 5, 6) എന്നിവ പ്രകാരം ഓരോ അർദ്ധവർഷത്തിന്റെ അവസാനവും ഓഫീസ് തലവനോ തൊഴിലുടമയോ വെച്ചുപോരുന്ന രജിസ്റ്ററിലെ സംഖ്യകളും മറ്റു വിവരങ്ങളും പഞ്ചായത്തിൽ സൂക്ഷിക്കുന്ന തത്തുല്യ രജിസ്റ്ററുമായി ഒത്തുനോക്കി സെക്രട്ടറി ഉറപ്പുവരുത്തേണ്ടതും ഒരു പരിശോധനാ സർട്ടിഫിക്കറ്റ് രജിസ്റ്ററിലെ അവസാനത്തെ ഉൾക്കുറിപ്പിനുശേഷം എഴുതി തിയ്യതി വെച്ച് നൽകേണ്ടതാണ്. ടി ചട്ടങ്ങൾ പ്രകാരമുള്ള നടപടിക്രമങ്ങൾ സെക്രട്ടറി പൂർത്തീകരിക്കേണ്ടതും ഇനത്തിൽ ഗ്രാമപഞ്ചായത്തിനുണ്ടായ വരുമാന നഷ്ടം ഈടാക്കുവാൻ നടപടി സ്വീകരിക്കേണ്ടതുമാണ്.

2-3 ബസ് സ്റ്റാന്റ് പിരിവ് - ലേലം നടത്തിയില്ല

2012-13 വർഷത്തെ വാർഷിക കണക്ക് പ്രകാരം കൊപ്പം ബസ് സ്റ്റാന്റ് പിരിവ് ഇനത്തിൽ 59,496 രൂപ വരവുണ്ട്. ലേല ഫയൽ ഹാജരാക്കുവാൻ രേഖാമൂലം ആവശ്യപ്പെട്ടപ്പോൾ 2012-13 വർഷത്തിൽ ബസ് സ്റ്റാന്റ് പിരിവ് ലേലം നടന്നിട്ടില്ലെന്നും മുൻവർഷത്തെ കരാറുകാരന് തന്നെ ബസ് സ്റ്റാന്റ് പിരിവ് ചുമതല നൽകിയതായും അറിയിച്ചു. ഓരോ വർഷവും ലേലം നടത്തുവാൻ നടപടി സ്വീകരിക്കേണ്ടതാണ്.

ഭാഗം - 3 : ചെലവ് - വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ

[KLFA Act 1994 സെക്ഷൻ 16, KLFA Rules 1996 ചട്ടം 19(2) പ്രകാരമുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രത്യേക ഭാഗം]

ഖണ്ഡിക 3-1 ഓഫീസ് ആവശ്യത്തിനായി ഫർണ്ണീച്ചറുകൾ വാങ്ങിയത് പ്രൊക്യൂർമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച്

[KLFA Act 1994 സെക്ഷൻ 16, KLFA Rules 1996 ചട്ടം 19(2) പ്രകാരമുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രത്യേക ഭാഗം]

3-1 ഓഫീസ് ആവശ്യത്തിനായി ഫർണ്ണീച്ചറുകൾ വാങ്ങിയത് പ്രൊക്യൂർമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച്

2012-13 വർഷത്തിൽ ഓഫീസ് ആവശ്യത്തിനുള്ള ഫർണ്ണീച്ചറുകൾ വാങ്ങുവാൻ തനതുഫണ്ടിൽ നിന്നും ₹ 36,040/- ചെലവഴിച്ചിട്ടുണ്ട്. പ്രോജക്റ്റ് രൂപീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കാതെയാണ് വാങ്ങൽ നടത്തിയിട്ടുള്ളത്. വാങ്ങലുകളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു:

എ. ബിൽ നം. 584 / 30-11-2012 - ₹ 17,040/-
വാങ്ങിയ ഫർണീച്ചറുകളുടെ വിവരം : ഓഫീസ് ടേബിൾ - 2 എണ്ണം, കമ്പ്യൂട്ടർ ടേബിൾ - 1, ആം ചെയർ - 2, ടേബിൾ (ഗ്ലാസ്) - 2, ടേബിൾ (പ്ലൈവുഡ്) - 2.
ബി. ബിൽ നം. 585 / 30-11-2012 - ₹ 19,000/-
വാങ്ങിയ ഫർണീച്ചറുകളുടെ വിവരം : ഓഫീസ് ടേബിൾ - 2 എണ്ണം, സ്റ്റീൽ അലമാര (ഗ്ലാസ്സ്) - 2 (6 ½ അടി), സ്റ്റീൽ അലമാര - 1.

മേൽ സൂചിപ്പിച്ച സാമഗ്രികൾ സമാഹരിച്ചതിൽ താഴെ പറയുന്ന അപാകതകൾ ഉണ്ടായിട്ടുണ്ട്: ഫർണ്ണീച്ചറുകൾ വാങ്ങിയിട്ടുള്ളത് പ്രൊജക്റ്റ് രൂപീകരിക്കാതെയാണ്. സർക്കാർ ഉത്തരവ് (പി) നം.259/2010/എൽഎസ്‌ജിഡി തിയതി 8-11-2010 പ്രകാരം രൂപീകരിച്ച പ്രൊക്യൂർമെന്റ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് വാങ്ങലുകൾ നടത്തിയിട്ടുള്ളത്. ഒരേദിവസം രണ്ടു തവണ ക്വട്ടേഷൻ ക്ഷണിച്ച് ഫർണ്ണീച്ചറുകൾ വാങ്ങിയിട്ടുള്ളത് സ്റ്റോർപർച്ചേസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. തിരക്കുപിടിച്ച് വാങ്ങലുകൾ നടത്തരുതെന്നും ഒരേ സ്വഭാവമുള്ള വാങ്ങലുകൾ വിഭജിച്ച് ക്വട്ടേഷനുകൾ ക്ഷണിക്കരുതെന്നും നിബന്ധനയുണ്ട്. മേൽസൂചിപ്പിച്ച രണ്ട് ബില്ലുകളിലേയും ആകെ തുക ₹ 36,040/- ആണ്. പ്രൊക്യൂർമെന്റ് മാർഗ്ഗനിർദ്ദേശം അനുസരിച്ച് 25,000 രൂപക്കുമേൽ 1,00,000 രൂപ വരെയുള്ള വാങ്ങലുകൾക്ക് ലിമിറ്റഡ് ടെണ്ടർ ബാധകമാണ്. ക്വട്ടേഷനുകൾ വിഭജിച്ച് സാധാരണ ക്വട്ടേഷനുകൾ ക്ഷണിച്ചതിനാൽ ലിമിറ്റഡ് ടെണ്ടർ മൂലം ലഭിക്കുമായിരുന്ന മത്സരസ്വഭാവം നഷ്ടമായി. നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ വാങ്ങലുകൾക്കായി ചെലവഴിച്ച ₹ 36,040/- ഓഡിറ്റിൽ തടസ്സവാദത്തിൽ വെക്കുന്നു.

3-2 ഐ.ഏ.വൈ വിഹിതം നൽകിയതിനുശേഷം പൂർത്തീകരണ രേഖകൾ ലഭ്യമാക്കിയില്ല

താഴെ പറയുന്ന ബില്ലുകൾ പ്രകാരം പദ്ധതിഫണ്ടിൽ നിന്നും പിൻവലിച്ച് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് ഐ.ഏ.വൈ വിഹിതമായി ഒടുക്കിയ തുകകളുടെ വിനിയോഗ സാക്ഷ്യപത്രം നാളിതുവരെ ലഭ്യമാക്കിയിട്ടില്ല:
• ബിൽ നം. 859 / 18-2-2013 - ₹ 93,750/- (പ്രൊ.നം. 4/13)
• ബിൽ നം. 860 / 18-2-2013 - ₹ 2,30,989/- (പ്രൊ.നം. 77/13)
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ നേരിട്ട് ഒടുക്കിയ മേൽ തുകകളുടെ വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കി വിശദാംശം ഓഡിറ്റിനെ അറിയിക്കേണ്ടതാണ്.

3-3 തനത് ഫണ്ടിൽ നിന്നുള്ള ചെലവുകളെ ന്യായീകരിക്കുന്ന രേഖകൾ ലഭ്യമായില്ല

തനതുഫണ്ടിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി പിൻവലിച്ച് ചെലവഴിച്ച തുകകളുടെ കൃത്യത പരിശോധിക്കുന്നതിനാവശ്യമായ രേഖകൾ സൂക്ഷിച്ച് ഓഡിറ്റിന് ഹാജരാക്കിയിട്ടില്ല. വിശദാംശങ്ങൾ താഴെ ചേർക്കുന്നു:

ബിൽ നം. / തിയതിതുക (₹)ചെലവു വിവരംഹാജരാക്കാതിരുന്ന രേഖകളുടെ വിവരം
14 / 3-4-201220,724തെരുവു വിളക്കുകളുടെ വൈദ്യുതി ചാർജ്ജ്വൗച്ചർ, വൈദ്യുതി ബിൽ, തുക ഒടുക്കിയതിന്റെ രസീതി.
17 / 3-4-201220,692കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാർജ്ജ്വൗച്ചർ, സ്റ്റേറ്റ്മെന്റ്, തുക ഒടുക്കിയതിന്റെ രസീതി.
20 / 10-4-201259,791ലൈബ്രറി സെസ്സ് ഒടുക്ക്വൗച്ചർ, തുക ഒടുക്കിയതിന്റെ രസീതി.
21 / 10-4-20125,000പഞ്ചായത്ത് ദിനാഘോഷം സംഭാവനവൗച്ചർ, തുക ഒടുക്കിയതിന്റെ രസീതി.
25 / 13-4-20129,500വയറിംഗ് ജോലികൾ ചെയ്തതിന് മുഹമ്മദ് ഫൈസൽ എന്നയാൾക്ക് നൽകിയത്വൗച്ചർ, എസ്റ്റിമേറ്റ്, പൂർത്തീകരണ സാക്ഷ്യപത്രം, തുക നൽകിയതിന്റെ രസീതി.
26 / 18-4-20127,750ഓഫീസിലേക്ക് ആവശ്യമായ ഫർണ്ണീച്ചറുകൾ സപ്ലൈ ചെയ്തതിന് മുഹമ്മദ് അഷറഫ് എന്നയാൾക്ക് നൽകിയത്വൗച്ചർ, ക്വട്ടേഷൻ പരസ്യം, ക്വട്ടേഷനുകൾ, തുക നൽകിയതിന്റെ രസീതി.
28 / 18-4-20124,450വാട്ടർ ടാങ്ക് സപ്ലൈ ചെയ്തതിന് അൻവർ എന്നയാൾക്ക് നൽകിയത്വൗച്ചർ, തുക നൽകിയതിന്റെ രസീതി.
42 / 27-4-20125,000നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ഭാഗമായി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്വൗച്ചർ, തുക കൈപ്പറ്റിയതിന്റെ രസീതി.
43 / 27-4-201241,38975 വാട്ടർമീറ്ററുകളുടെ വിലയായി രാമൻ, ഭാരത് ഇലക്ട്രിക്കൽസിന് നൽകിയത്വൗച്ചർ, ക്വട്ടേഷൻ രേഖകൾ, തുകയുടെ കൈപ്പറ്റ് രേഖകൾ.
ആകെ1,74,296രേഖകൾ ഹാജരാക്കാത്തതിനാൽ തടസ്സവാദത്തിൽ വെക്കുന്നു

ഭാഗം - 4 : സാമ്പത്തിക നിലയും ഓഡിറ്റ് പ്രത്യവലോകനവും

4-1 സാമ്പത്തിക നില

ഫണ്ട് ഇനംമുന്നിരിപ്പ് (₹)വരവ് (₹)ആകെ (₹)ചെലവ് (₹)നീക്കിയിരിപ്പ് (₹)
2006-0750,0003   
2007-0829,12511   
2008-091,0001   
2009-1041,9659   
2010-111,02,45011   
ആകെ2,24,54035   

മേൽ തുകകൾ അടിയന്തിരമായി മുതൽകൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

3-5 എറയൂർ പാലേക്കുന്ന് റോഡ് പ്രവൃത്തി - അപാകതകൾ

പ്രോജക്റ്റ് നം. : 23/13 | എഗ്രി. നമ്പർ : 57 / 25-02-13 | കൺവീനർ : അസ്സൈനാർ
എം-ബുക്ക് : 56 / 2012-13 | ബിൽ നമ്പർ : 27 / 30-03-13 | തുക : ₹ 1,50,000/-

മേൽ പ്രവൃത്തിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിട്ടുള്ള അപാകതകൾ കാണുന്നു. 54 മീറ്റർ സിമെന്റ് കോൺക്രീറ്റ് നടപ്പാക്കിയ മേൽ പ്രവൃത്തിയുടെ അടങ്കലിന്റെയും ചെയ്ത പ്രവൃത്തിയിനങ്ങളുടെയും വിവരം ചുവടെ കൊടുക്കുന്നു:

ഇന വിവരം / എസ്റ്റിമേറ്റ് അളവ്നടപ്പാക്കിയ പ്രവൃത്തിയിനങ്ങളുടെ വിവരം

1. ലവലിംഗും പാറ കിളച്ചു മാറ്റലും :
 

1 × 4 (4 + 3) / 2 × 1.2 = 1.68 m³

1 × 5 × 2.5 × 0.10 = 12.50 m³

ആകെ : 14.18 m³

5 (4.5 + 2.8) / 2 × 0.12 = 2.19 m³

15 (2.8 + 2.55) / 2 × 0.10 = 4.01 m³

15 (2.55 + 2.6) / 2 × 0.10 = 3.86 m³

15 (2.6 + 2.5) / 2 × 0.10 = 3.82 m³

5 (2.5 + 2) / 2 × 0.10 = 1.30 m³

ആകെ : 15.18 m³

2. 1:4:8 അനുപാതത്തിൽ 40mm മെറ്റൽ ഉപയോഗിച്ചുള്ള കോൺക്രീറ്റിംഗ് :
 

1 × 4 (4 + 3) / 2 × 0.10 = 1.40 m³

1 × 5 × 2.5 × 0.10 = 12.50 m³

ആകെ : 13.90 m³

5 (4.5 + 2.8) / 2 × 0.10 = 1.82 m³

15 (2.8 + 2.55) / 2 × 0.10 = 4.01 m³

15 (2.55 + 2.6) / 2 × 0.10 = 3.86 m³

15 (2.6 + 2.5) / 2 × 0.10 = 3.82 m³

5 (2.5 + 2) / 2 × 0.10 = 1.30 m³

ആകെ : 14.81 m³

3. 1:2:4 അനുപാതത്തിൽ 20mm മെറ്റൽ ഉപയോഗിച്ച് കോൺക്രീറ്റിംഗ് :
 

1 × 4 (4 + 3) / 2 × 0.075 = 1.05 m³

1 × 5 × 2.5 × 0.075 = 0.937 m³

ആകെ : 10.42 m³

5 (4.5 + 2.8) / 2 × 0.10 = 1.82 m³

15 (2.8 + 2.55) / 2 × 0.075 = 4.01 m³

15 (2.55 + 2.6) / 2 × 0.075 = 2.896 m³

15 (2.6 + 2.5) / 2 × 0.075 = 2.868 m³

5 (2.5 + 2) / 2 × 0.075 = 0.975 m³

ആകെ : 11.116 m³

മേൽ ഇനങ്ങൾ പരിശോധിച്ചതിൽ ഇനം (1) ൽ റോഡ് പ്രതലത്തിലുള്ള സാധാരണ പാറ 10 cm കനത്തിൽ കിളച്ചു മാറ്റി ഇനം (2), (3) എന്നിവ പ്രകാരം 40mm മെറ്റൽ ഉപയോഗിച്ച് 10cm കനത്തിലും 20mm മെറ്റൽ ഉപയോഗിച്ച് 7.5 cm കനത്തിലും സിമെന്റ് കോൺക്രീറ്റിംഗ് നടത്തുകയാണ് ചെയ്തിട്ടുള്ളത്. റോഡ് പ്രതലത്തിൽ ഒരേ നിരപ്പിൽ സാധാരണ പാറ ഉണ്ടായിരിക്കെ ആയത് കിളച്ചു മാറ്റി ഏതാണ്ട് അതേ കനത്തിൽ സിമെന്റ് കോൺക്രീറ്റിംഗ് നടത്തിയത് ശരിയായ നടപടിയല്ല. 1, 2, 3 ഇനങ്ങൾക്കായി ചെലവഴിച്ച ₹ 1,50,000/- ഓഡിറ്റിൽ തടസ്സവാദത്തിൽ വെക്കുന്നു.

3-6 കളത്തുംപടി കുടിവെള്ള പദ്ധതി - അധികച്ചെലവ് അംഗീകരിക്കുന്നില്ല

പ്രൊജക്ട് നമ്പർ : എസ്. 104/13 | കൺവീനർ : ശ്രീമതി ഷബിത | എഗ്രിമെന്റ് നമ്പർ : 67 / 25-02-13
ബിൽ നമ്പർ : 41 / 31-03-2013 | എം ബുക്ക് : 64 & 64(a) / 2012-13 | ചെലവ് തുക : ₹ 2,84,845/-

മേൽ പ്രവൃത്തിയുടെ ഫയലുകൾ പരിശോധിച്ചതിൽ ചുവടെ ചേർത്തിരിക്കുന്ന പ്രകാരമുള്ള അധികച്ചെലവുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി:

1. 150mm വ്യാസത്തിൽ കുഴൽ കിണർ കുഴിച്ച് 5hp മോട്ടോർ സ്ഥാപിക്കുന്നതിനും വിതരണ സംവിധാനവും പമ്പ് ഹൗസുമാണ് പ്രൊജക്ടിൽ ഉദ്ദേശിച്ചിട്ടുള്ളത്. ഇനം 20(1) ൽ 5hp മോട്ടോർ സ്ഥാപിക്കുന്നതിനും പാനൽ ബോർഡിനും കൂടി ആകെ 52,500 രൂപയാണ് സാങ്കേതികാനുമതി ലഭിച്ചിട്ടുള്ളത് (അംഗീകരിച്ച താലൂക്ക് നിരക്ക്). എന്നാൽ മൂല്യ നിർണ്ണയം ചെയ്ത് അവസാനബിൽ തുക അനുവദിച്ചപ്പോൾ മോട്ടോറിന് 52,500 രൂപയും പാനൽ ബോർഡിന് 10,000 രൂപയും അനുവദിച്ചു നൽകിയതിനാൽ 10,000 രൂപ അധികച്ചെലവുണ്ടായിട്ടുണ്ട്. ഈ വിഷയം ചൂണ്ടികാണിച്ചുകൊണ്ട് ഓഡിറ്റ് അന്വേഷണം നൽകിയതിന്റെ അടിസ്ഥാനത്തിൽ 29-11-2014 ന് 10,000 രൂപ പഞ്ചായത്ത് ഫണ്ടിൽ ഒടുക്കിയതിന്റെ രസീതി ഓഡിറ്റിന് ഹാജരാക്കി. (രസീതി നം. 11401104919 / 29-11-2014 - ₹ 10,000/-). ആയതിനാൽ ടി പരാമർശം ഒഴിവാക്കിയിട്ടുണ്ട്.

2. "ഭാരത് ഇലക്ട്രിക്കൽസ്" പട്ടാമ്പിയുടെ 3797 / 26-03-13 നമ്പർ ഇൻവോയ്‌സ് പ്രകാരം മോട്ടോറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിന് 63,863 രൂപയുടെ ബില്ല് ഫയലിൽ ലഭ്യമാണ്. ടി തുകയിൽ 24,750 രൂപ 48 mm കോളം പൈപ്പിന്റെ വിലയാണ്. ആയതിന് മൂല്യ നിർണ്ണയത്തുകയിൽ ഇനം 20(3) ആയി 4,000 രൂപ അനുവദിച്ചു നൽകിയിട്ടുണ്ട്. മൊത്തം ബിൽ തുകയിൽ 24,750 രൂപ കുറവ് ചെയ്താൽ ബാക്കി 39,113 രൂപ മാത്രമാണ് മോട്ടോറിനും പാനൽ ബോർഡിനും കൂടി ചെലവായിട്ടുള്ളത്. ചെലവായ തുക സാങ്കേതികാനുമതി ലഭിച്ച നിരക്കിനേക്കാൾ കുറവായതിനാൽ ആയത് മാത്രമേ ബില്ലിൽ അനുവദിക്കാനാവൂ. അധികമനുവദിച്ച ₹ 13,387/- (₹ 52,500 - ₹ 39,113) ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ / കൺവീനറിൽ നിന്നും ഈടാക്കേണ്ടതാണ്.

3. ടാങ്ക്, പി.വി.സി പൈപ്പുകൾ എന്നിവ വാങ്ങിയതിനുള്ള ഇൻവോയ്‌സ് / ബില്ലുകൾ ഫയലിൽ ലഭ്യമല്ല. മേൽ സാധനങ്ങൾ വാങ്ങിയതിനുള്ള ബില്ലുകൾ ഹാജരാക്കാതെ എസ്റ്റിമേറ്റ് നിരക്കിലെ അതേ തുക ഫൈനൽ ബില്ലിൽ അനുവദിച്ചു നൽകിയ നടപടി ക്രമപ്രകാരമല്ല. മേൽ ഇനങ്ങൾക്കായി ആകെ 49,041 രൂപ (25,000 + 24,041) ഫൈനൽ ബില്ലിൽ അനുവദിച്ചു നൽകിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. കുഴൽക്കിണർ കുഴിക്കുന്നതിനും മോട്ടോർ, ടാങ്ക്, പി.വി.സി പൈപ്പുകൾ എന്നീ സാധനസാമഗ്രികൾ ഏറ്റവും ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുന്നതിനും സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളൊന്നും തന്നെ പാലിച്ചതായി കാണുന്നില്ല. ആയതിനാൽ പ്രവൃത്തിക്ക് അധികച്ചെലവ് ഉണ്ടായതായി കണക്കാക്കുന്നു.

3-7 കൊട്ടലഴി കുടിവെള്ള പദ്ധതി - അപാകതകൾ

പ്രൊജക്ട് നമ്പർ : എസ്. 134/13 | എം ബുക്ക് : 67 / 2012-13 | കൺവീനർ : ശ്രീമതി. ഗീത
എഗ്രിമെന്റ് നമ്പർ : 70 / 18-03-13 | ബിൽ നമ്പർ : 43 / 31-03-2013 | തുക : ₹ 1,06,828/-

മൊത്തം 1.5 ലക്ഷം രൂപ അടങ്കൽ നിശ്ചയിച്ചിട്ടുള്ള മേൽ പ്രവൃത്തിയുടെ ഒന്നാം പാർട്ട് ബിൽ മേൽ ബിൽ പ്രകാരം അനുവദിച്ചു നൽകിയിട്ടുണ്ട്. ആകെ 1,00,780 രൂപയാണ് മൂല്യ നിർണ്ണയം കണക്കാക്കിയിട്ടുള്ളത്. നിയമാനുസൃത നികുതികൾ മൂല്യ നിർണ്ണയത്തോട് ചേർത്ത് മൊത്തം ചെലവ് 1,06,828 രൂപ കണക്കാക്കി ആയതിൽ നിന്ന് നികുതിയും 10% റീ-ടെൻഷൻ തുകയും കുറവ് ചെയ്തതായി അളവു പുസ്തകത്തിൽ ചേർത്തിട്ടുണ്ടെങ്കിലും ട്രഷറിയിൽ നിന്ന് മുഴുവൻ തുകയും പിൻവലിച്ച് കൺവീനർക്ക് നൽകുകയാണ് ചെയ്തിട്ടുള്ളത് (നികുതി ഒഴികെ). 2013-14 സാമ്പത്തിക വർഷത്തിൽ കൺവീനർക്ക് രണ്ടാം പാർട്ട് ബിൽ അനുവദിച്ചു നൽകിയിട്ടുണ്ട്. രണ്ടാം പാർട്ട് ബില്ലിന്റെ മൂല്യ നിർണ്ണയത്തിൽ നിന്ന് ആയതിന് ആനുപാതികമായ റീ-ടെൻഷൻ തുക മാത്രമേ കുറവ് ചെയ്തിട്ടുള്ളു. നിലവിൽ ടി പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ഒന്നാം പാർട്ട് ബില്ലിൽ നിന്ന് നിയമാനുസൃത റീ-ടെൻഷൻ തുക ഈടാക്കാത്തത് ക്രമപ്രകാരമല്ല. ആയതിന് വിശദീകരണം നൽകേണ്ടതാണ്.

27-11-2014 ന് നടത്തിയ പ്രാദേശിക പരിശോധനയിൽ കുടിവെള്ളപദ്ധതി ഇപ്പോഴും പ്രവർത്തനക്ഷമമല്ല എന്ന് കണ്ടെത്തി. കുഴൽക്കിണർ നിർമ്മാണവും പമ്പ്ഹൗസ് നിർമ്മാണവും പൂർത്തീകരിച്ച് 540 മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോട്ടോർ സ്ഥാപിച്ച് ഇലക്ട്രിഫിക്കേഷൻ പൂർത്തീകരിച്ചിട്ടില്ല. കുടിവെള്ളപദ്ധതി അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

3-8 റോഡ് പ്രവൃത്തി - കാലി ബാരലുകളുടെ വില്പന തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കിയില്ല

കൊപ്പം ഗ്രാമപഞ്ചായത്ത് 2012-13 വർഷത്തിൽ അസിസ്റ്റന്റ് എഞ്ചിനിയർ നിർവഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കിയ 'വിയറ്റ്നാംപടി-പറക്കാട് റോഡ്' പ്രവൃത്തിക്ക് 71 ബാരൽ ബിറ്റുമിൻ അനുവദിച്ചു നൽകിയിട്ടുണ്ട്. പ്രവൃത്തിക്കായി മുഴുവൻ ബിറ്റുമിനും ഉപയോഗിച്ച ശേഷം കാലി ബാരലുകൾ പഞ്ചായത്തിന് തിരികെ നൽകിയതായി അളവുപുസ്തകത്തിലും ഫയലിലും രേഖപ്പെടുത്തിയിട്ടുണ്ട് (അളവു പുസ്തകം നം. 22/12-13). പഞ്ചായത്തിന്റെ സ്റ്റോക്ക് രജിസ്റ്റർ പേജ് 43-ൽ 5-4-2013 ന് ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ ബാരലുകൾ ഭൗതിക പരിശോധനക്ക് ഹാജരാക്കുവാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടില്ല. ബാരലുകൾ വില്പന നടത്തി തുക പഞ്ചായത്ത് ഫണ്ടിൽ ഒടുക്കിയതിനും രേഖകളില്ല. വാർഷികകണക്കിലും ഈ ഇനത്തിൽ വരവ് കാണിച്ചിട്ടില്ല. തുക വരവു വന്നതിന്റെ വിശദവിവരങ്ങൾ ഫയൽ സഹിതം ഹാജരാക്കുവാൻ ഓഡിറ്റ് ആവശ്യപ്പെട്ടിട്ടും ലഭ്യമായിട്ടില്ല (ഓഡിറ്റ് അന്വേഷണം നം. 16/28-11-2014).

71 കാലി ബാരലുകളുടെ വിലയും വില്പനനികുതിയും ചുവടെ കാണിക്കുന്ന പ്രകാരം അന്നത്തെ സെക്രട്ടറിയിൽ നിന്നും ഈടാക്കേണ്ടതാണ്:
• 71 ബാരലുകളുടെ വില : 71 × ₹ 156 = ₹ 11,076.00
• വാറ്റ് (VAT) @ 12.5% : ₹ 1,384.00
ആകെ തുക : ₹ 12,460.00

3-9 ഇ.എം.എസ് ഭവനപദ്ധതി പ്രകാരമുള്ള ഭവന നിർമ്മാണം പൂർത്തീകരിച്ചില്ല

നിർവ്വഹണ ഉദ്യോഗസ്ഥൻ : വി.ഇ.ഒ | അനുവദിച്ച തുക : ₹ 75,000/- വീതം
2011-12 വർഷത്തിൽ നടപ്പിലാക്കിയ ഇ.എം.എസ് ഭവന നിർമ്മാണ പദ്ധതി പ്രകാരം ഗഡുക്കൾ കൈപ്പറ്റിയ താഴെ പറയുന്ന ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ ₹ 2,02,500/- മുടങ്ങിക്കിടക്കുന്നു:

ക്രമ നം.ഗുണഭോക്താവ്കൈപ്പറ്റിയ തുക (₹)
1സുലൈഖ ഷറഫുദ്ദീൻ, എടത്തോൾ, തൃത്താലക്കൊപ്പം, വാർഡ്-922,500
2മുഹമ്മദ് മജീദ്, മണ്ണേങ്കിൽ, മണ്ണേങ്ങോട്, വാർഡ്-422,500
3അജിത രാധാകൃഷ്ണൻ, കല്ലിടുമ്പിൽ, പുലാശ്ശേരി, കീഴ്മുറി52,500
4ഷംസുദ്ദീൻ മുഹമ്മദ്, പുണോത്ത്, കീഴ്മുറി52,500
5പങ്കജാക്ഷി രാജൻ, മടപ്പറമ്പിൽ, കീഴ്മുറി52,500
ആകെ2,02,500

മേൽ ഗുണഭോക്താക്കളുടെ ഭവനനിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് പദ്ധതിലക്ഷ്യം നിറവേറ്റേണ്ടതാണ്.

3-10 ഭവനപുനരുദ്ധാരണം (ജനറൽ) - അനർഹയായ ഗുണഭോക്താവിന് ധനസഹായം നൽകി

നിർവ്വഹണ ഉദ്യോഗസ്ഥൻ : വി.ഇ.ഒ | അനുവദിച്ച തുക : ₹ 20,000/- (ചെക്ക് നം. 826501 / 20-4-2013, ബിൽ നം. 17 / 30-3-13)
2012-13 വർഷത്തിൽ ഭവനപുനരുദ്ധാരണം എന്ന പദ്ധതിയുടെ നിർവ്വഹണത്തിൽ അനർഹയായ ഗുണഭോക്താവിന് ധനസഹായം നൽകിയതായി കാണുന്നു. 22-1-2013 ലെ 1(5) നമ്പർ തീരുമാനം പ്രകാരം അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിൽ ക്രമനം. 12 ആയി വാർഡ് 6 ലെ ആയിഷാബി, വരിക്കപ്പറമ്പ്, മണ്ണെങ്കാട് എന്ന ഗുണഭോക്താവിന് ധനസഹായം നൽകിയിട്ടുണ്ട്. എന്നാൽ ടിയാരിയുടെ പേരിൽ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി വീടില്ല. അപേക്ഷയോടൊപ്പം ഹാജരാക്കിയ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ആമിന, വരിക്കാപ്പറമ്പ് (സർവേ നം. 6/147) എന്ന വ്യക്തിയുടേതാണ്. റേഷൻകാർഡിൽ ആയിഷാബി ആമിനയുടെ ചെറുമകൾ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആയിഷാബിയുടെ പേരിൽ വീട് ഇല്ലാത്തതിനാൽ ധനസഹായം നൽകിയത് ഓഡിറ്റിൽ അംഗീകരിക്കുന്നില്ല. തുക തിരികെ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

3-11 ഗ്രാമസഭ തെരഞ്ഞെടുക്കാത്ത ഗുണഭോക്താക്കൾക്ക് കാടുവെട്ടിയന്ത്രം വിതരണം ചെയ്തു

പ്രോജക്റ്റ് നം. : 82/13 | നിർവ്വഹണ ഉദ്യോഗസ്ഥൻ : കൃഷി ഓഫീസർ
അടങ്കൽ : ₹ 1,87,500/- | ചെലവ് : ₹ 1,87,500/- (ബിൽ നം. 02/12-13 / 27-3-13)
കൊപ്പം ഗ്രാമപഞ്ചായത്ത് 2012-2013 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ "കാട് വെട്ടുയന്ത്രം" എന്ന പ്രൊജക്റ്റ് പ്രകാരം തെരഞ്ഞെടുക്കപ്പെട്ട താഴെ പറയുന്ന ഗുണഭോക്താക്കളെ ഗ്രാമസഭ അംഗീകരിച്ചതായി കാണുന്നില്ല:

ക്രമ നം.ഗുണഭോക്താവിന്റെ പേരും വിലാസവുംവാർഡ് നമ്പർനൽകിയ തുക (₹)റിമാർക്സ്
1കൊയാമു s/o അബു, പാറക്കൽ, കിഴുമുറി, കൊപ്പം37,500.00-
2ബാലകൃഷ്ണൻ s/o നാരായണിയമ്മ, പറമ്പിൽ, മാരാത്ത്, കിഴുമുറി157,500.00കൈവശാവകാശ സർട്ടിഫിക്കറ്റ് / നികുതിയടച്ച രശീതി ഹാജരാക്കിയിട്ടില്ല.
3മൊയ്തുട്ടി s/o മമ്മദ്, പുലാക്കൽ, മണ്ണേങ്കോട്67,500.00-
4റഹിയാനത്ത് w/o കുഞ്ഞമ്മു, ചിറങ്കര, മണ്ണേങ്കോട്67,500.00കൈവശാവകാശ സർട്ടിഫിക്കറ്റ് / നികുതിയടച്ച രശീതി ഹാജരാക്കിയിട്ടില്ല.
5കുഞ്ഞുമുഹമ്മദ് s/o മുസ്തഫ, കൊട്ടിലിങ്ങത്തൊടി, മേൽമുറി147,500.00കൈവശാവകാശ സർട്ടിഫിക്കറ്റ് / നികുതിയടച്ച രശീതി ഹാജരാക്കിയിട്ടില്ല.
6അലവിക്കുട്ടി s/o ഉസ്മാൻ, പാറയിൽ167,500.00-
7ഖദീജ w/o മുഹമ്മദ്, പേങ്ങോട്ടിൽ, ആമയൂർ87,500.00-
8പോക്കർ ഹാജി, ചൂണ്ടത്തൊടി, പി.ഒ. ആമയൂർ, കൊപ്പം117,500.00-
9അബ്ദുൽ അസീസ്, കൂരിപ്പറമ്പിൽ, കൊപ്പം37,500.00കൈവശാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല.
10അബ്ദുസ്സമദ്, കൊട്ടിലിങ്ങൽതൊടി, മണ്ണേങ്കോട്, കൊപ്പം37,500.00-
11ഗോപാലകൃഷ്ണൻ നമ്പ്യാർ, കൃഷ്ണാ നിവാസ്, മേൽമുറി, പുലാശ്ശേരി137,500.00-
12പാത്തുമ്മക്കുട്ടി w/o മമ്മി, ഓണംകുഴിയിൽ, ആമയൂർ, കൊപ്പം87,500.00-
13സൈതലവി, പാട്ടാരത്തിൽ, മേൽമുറി, പുലാശ്ശേരി137,500.00-
14വിജയകുമാരൻ s/o നാരായണൻ നായർ, വടക്കേതിൽ, ആമയൂർ97,500.00-
15പാത്തുമ്മക്കുട്ടി w/o മുഹമ്മദ്, പാണക്കാട്ടിൽ വടക്കേതിൽ, വിളത്തൂർ, തിരുവേഗപ്പുറ167,500.00കൈവശാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല.
16മൊയ്തീൻ, തോട്ടുങ്ങൽ, മണ്ണേങ്കോട്, കൊപ്പം47,500.00-
17സിറാജുദ്ദീൻ s/o ബീരാൻകുട്ടി, കണ്ണാടൻ, കൊപ്പം107,500.00-
18മമ്മിക്കുട്ടി s/o മുഹമ്മദ്, കോലോത്ത് പറമ്പിൽ, തൃത്താലക്കൊപ്പം, കൊപ്പം117,500.00-
19സക്കീർ ഹുസൈൻ, കോലോത്ത് പറമ്പിൽ, ആമയൂർ, കൊപ്പം117,500.00-
ആകെ തുക1,42,500.00-

ഗ്രാമസഭ അംഗീകരിക്കാത്ത ഗുണഭോക്താക്കൾക്ക് സാമ്പത്തികാനുകൂല്യത്തിന് അർഹതയില്ലാത്തതിനാൽ ₹ 1,42,500/- ഓഡിറ്റിൽ നിരാകരിക്കുന്നു. അർഹത ഉറപ്പുവരുത്താതെ പദ്ധതി തുക അനുവദിച്ച നിർവ്വഹണ ഉദ്യോഗസ്ഥനിൽ നിന്നും തുക ഈടാക്കേണ്ടതാണ്.

ഈ വിഷയത്തിന്മേലുള്ള ഓഡിറ്റ് അന്വേഷണത്തിന് (നം.8/14/24-11-2014) കൃഷി ഓഫീസർ നൽകിയ മറുപടിയിൽ 7-1-2013 ന് ചേർന്ന പഞ്ചായത്തിന്റെ യോഗത്തിൽ ഗ്രാമസഭയിൽ വേണ്ടത്ര അപേക്ഷകൾ കാടുവെട്ടിയന്ത്രത്തിന് ഇല്ലാത്തതിനാൽ കൃഷി ഓഫീസറോട് നേരിട്ട് അപേക്ഷ സ്വീകരിച്ച് ധനസഹായം നൽകുവാൻ തീരുമാനമെടുത്തിരുന്നു എന്ന് അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷ സ്വീകരിച്ച് അപേക്ഷകളും ലിസ്റ്റും പഞ്ചായത്തിൽ സമർപ്പിക്കുകയും 8-2-2013 ലെ തീരുമാനം 1(5) പ്രകാരം ലിസ്റ്റ് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് വരുന്ന ഗ്രാമസഭയിൽ പദ്ധതി അംഗീകരിക്കും എന്ന് കരുതിയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കൃഷി ഓഫീസർ സൂചിപ്പിച്ചിട്ടുണ്ട്. നാളിതുവരെ ലിസ്റ്റിന് ഗ്രാമസഭയുടെ അംഗീകാരം നേടിയിട്ടില്ല.

3-12 ഗ്രാമപഞ്ചായത്തിന്റെ ജലശ്രീ കുടിവെള്ള പദ്ധതിയുടെ വിലയിരുത്തൽ

കൊപ്പം ഗ്രാമപഞ്ചായത്ത് പരിപാലിച്ചുവരുന്ന ജലശ്രീ കുടിവെള്ളപദ്ധതിയിൻകീഴിൽ നിലവിൽ 2620 ഗാർഹിക ഉപഭോക്താക്കളുണ്ട്. 2009 ൽ വാട്ടർ അതോറിറ്റിയിൽ നിന്നും ഗ്രാമപഞ്ചായത്തിന് കൈമാറിക്കിട്ടുമ്പോൾ 77 ഉപഭോക്താക്കളാണുണ്ടായിരുന്നത്. കുടിവെള്ള പദ്ധതിക്കായി ഒരു നിയമാവലിയും നിലവിലുണ്ട്. ആയതനുസരിച്ച് 10000 ലിറ്റർ വരെയുള്ള വെള്ളക്കരം 30 രൂപയാണ്. അധികമായി ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 4 രൂപ വീതമാണ് ഈടാക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുമായി ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പൈപ്പുകൾ ബന്ധിപ്പിച്ച്, ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ബൾക്ക് മീറ്ററിൽ രേഖപ്പെടുത്തുകയും റീഡിംഗ് അനുസരിച്ച് ജല അതോറിറ്റിക്ക് ഗ്രാമപഞ്ചായത്ത് വെള്ളക്കരം ഒടുക്കുകയുമാണ് ചെയ്യുന്നത്. ഉപഭോക്താക്കളിൽനിന്നും ഗ്രാമപഞ്ചായത്ത് ഈടാക്കുന്ന തുകയും വാട്ടർ അതോറിറ്റിക്ക് ഒടുക്കേണ്ടിവരുന്ന തുകയും തമ്മിൽ ഭീമമായ അന്തരം ഉണ്ടായിട്ടും വെള്ളക്കരം കാലാനുസൃതമായി പുതുക്കുന്നതിനുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടില്ല.

2012-13 വർഷത്തെ വരവു ചെലവു കണക്കുകൾ :
2012-13 വർഷത്തെ വെള്ളക്കരം ഇനത്തിലെ വരവ് : ₹ 6,98,680.00
2012-13 വർഷത്തെ ചെലവിന്റെ ഇനം തിരിച്ചുള്ള കണക്ക് താഴെ ചേർക്കുന്നു:
• വാട്ടർ ചാർജ്ജ് (ജല അതോറിറ്റിക്ക് നൽകിയത്) : ₹ 10,00,000.00
• വൈദ്യുതി ചാർജ്ജ് (69 കണക്ഷനുകൾ) : ₹ 5,54,796.00
• മീറ്റർ റീഡർ വേതനം : ₹ 77,315.00
• വാൽവ് ഓപ്പറേറ്റർ വേതനം : ₹ 24,000.00
ആകെ ചെലവ് : ₹ 16,56,111.00

വെള്ളക്കരം കാലാനുസൃതമായി പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതുമൂലം വരവു-ചെലവുകൾ പൊരുത്തപ്പെടാതെ പോകുന്നുണ്ട്.

ഡിമാന്റ് രജിസ്റ്ററിന്റെ സൂക്ഷിപ്പിൽ കൃത്യതയില്ല :
ഡിമാന്റ് രജിസ്റ്ററിന്റെ സംക്ഷിപ്തം പ്രകാരം വെള്ളക്കരം ഇനത്തിൽ കുടിശ്ശിക ഇല്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പല ഉപഭോക്താക്കളും കുടിശ്ശികവരുത്തിയിട്ടുള്ളതായി സൂക്ഷ്മപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു:

കൺസ്യൂമർ നമ്പർഉപഭോക്താവ്കുടിശ്ശികയുടെ വിവരം
2127ഫാത്തിമ3/10 മുതൽ
2128നബീസ1/10 മുതൽ
2130സെയ്താലി4/10 മുതൽ
2131ആയിഷഒടുക്കിയിട്ടില്ല
2132അലവി12/12 മുതൽ
2133മൊയ്തു11/12 മുതൽ
2136നബീസ5/10 മുതൽ
2140സി.കെ.രാമചന്ദ്രൻ12/11 മുതൽ

രജിസ്റ്റർ കാലാകാലങ്ങളിൽ പരിശോധിച്ച് മേലധികാരികൾ കൃത്യത ഉറപ്പാക്കുന്നില്ല. കുടിശ്ശിക വരുത്തിയവരുടെ കണക്ഷൻ വിഛേദിച്ചിട്ടുണ്ടോ എന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുമില്ല.

നിർദ്ദേശങ്ങൾ :
1. കുടിശ്ശികയുടെ കൃത്യത പരിശോധിച്ച് പിരിച്ചെടുക്കേണ്ടതാണ്.
2. രജിസ്റ്ററിലെ രേഖപ്പെടുത്തലുകൾ കാലികമാക്കി സൂക്ഷിക്കേണ്ടതാണ്. വെള്ളക്കരം ഇനത്തിലെ കുടിശ്ശിക കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
3. ഉപഭോക്താക്കളിൽ നിന്നും ഗ്രാമപഞ്ചായത്ത് ഈടാക്കുന്ന വെള്ളക്കരം കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതിനുള്ള സാധ്യത ഭരണസമിതി പരിശോധിക്കേണ്ടതാണ്.
4. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി പരിശോധന കർശനമാക്കേണ്ടതാണ്.

3-13 കൊപ്പം ഗ്രാമ പഞ്ചായത്ത് - അംഗൻവാടികളുടെ പ്രവർത്തനം - അവലോകനം

കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2012-13 വർഷത്തെ ഓഡിറ്റിനോടനുബന്ധിച്ച് നടത്തിയ അംഗൻവാടികളെ സംബന്ധിച്ച അവലോകനം താഴെ ചേർക്കുന്നു:

ക്രമ നം.സൂചകങ്ങൾകണ്ടെത്തൽ
1പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ആകെ അംഗൻവാടികളുടെ എണ്ണം26
2അംഗൻവാടികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ വിവരംസൂപ്പർവൈസർ - 1, ആയമാർ - 26, ഹെൽപ്പർമാർ - 26
3കെട്ടിടമില്ലാത്ത അംഗൻവാടികളുടെ എണ്ണം3
4വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടികളുടെ എണ്ണം3
5സൗജന്യമായി ലഭിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടികളുടെ എണ്ണം0
6വൈദ്യുതീകരിച്ച അംഗൻവാടികളുടെ എണ്ണം1
7വൈദ്യുതീകരിച്ച അംഗൻവാടികളിലുള്ള സൗകര്യങ്ങൾഫാൻ, ലൈറ്റ്
8അംഗൻവാടികൾ വൈദ്യുതീകരിക്കാൻ പ്രൊജക്ട് രൂപപ്പെടുത്തിയിട്ടുണ്ടോ?ഇല്ല
9സ്വന്തമായി ജലസ്രോതസ്സുള്ള അംഗൻവാടികളുടെ എണ്ണം22
10ജലവിതരണ സംവിധാനങ്ങളുണ്ടായിട്ടും ജലം ലഭിക്കാത്ത അംഗൻവാടികളുടെ എണ്ണം09
11ടോയ്‌ലറ്റ് സൗകര്യമുള്ള അംഗൻവാടികളുടെ എണ്ണം7
12ചുറ്റുമതിൽ ഉള്ള അംഗൻവാടികളുടെ എണ്ണം10
13ചുറ്റുമതിൽ ഇല്ലാത്തവ16
14സ്വന്തമായി സ്ഥലം, കെട്ടിടം ഇല്ലാത്ത അംഗൻവാടികളുടെ എണ്ണം02
15കെട്ടിട നിർമാണം നടക്കുന്ന അംഗൻവാടികളുടെ എണ്ണം01
16അംഗൻവാടിക്ക് സ്ഥലം വാങ്ങാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ടോ?ഇല്ല
17ഭക്ഷ്യധാന്യം സൂക്ഷിക്കാൻ പെട്ടികളുള്ള അംഗൻവാടികളുടെ എണ്ണം25
18ഗ്യാസ് കണക്ഷൻ ഉള്ള അംഗൻവാടികളുടെ എണ്ണം26
19കളിപ്പാട്ടങ്ങൾ ഉള്ള അംഗൻവാടികളുടെ എണ്ണം26
20വെൽഫെയർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടോ?ഉണ്ട്
21ഭക്ഷ്യവസ്തുക്കൾ എവിടെ നിന്നും വാങ്ങുന്നു?മാവേലി സ്റ്റോർ

സ്വന്തമായി സ്ഥലവും, കെട്ടിടവും ഇല്ലാത്ത അംഗൻവാടികൾക്ക് ആയവ ലഭ്യമാക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഐ.സി.ഡി.എസ് സൂപ്പർവൈസർക്കു പുറമേ വാർഡ് പ്രതിനിധികൾ അംഗൻവാടികളുടെ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും പോഷകാഹാരം അതിനർഹതയുള്ളവർക്ക് അർഹമായ തോതിൽ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്. അംഗൻവാടികളിൽ ഹാജരാകുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച തുടർച്ചയായ നിരീക്ഷണം കൂടി വാർഡ് പ്രതിനിധികളിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.

3-14 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - അവലോകനം

2005-ൽ നിലവിൽ വന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2006-07 സാമ്പത്തിക വർഷം മുതൽ പാലക്കാട് ജില്ലയിൽ നടപ്പിലാക്കി വരുന്നു. ഗ്രാമീണ മേഖലയിൽ തൊഴിലെടുക്കാൻ സന്നദ്ധരായ അവിദഗ്ദ്ധ തൊഴിലാളികൾ ഉള്ള ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസമെങ്കിലും തൊഴിൽ ലഭ്യമാക്കി അവരുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഈടുനിൽക്കുന്ന ആസ്തികളുടെ രൂപീകരണവും ഗ്രാമീണ ദരിദ്രരുടെ ജീവിതോപാധികൾ ശക്തിപ്പെടുത്തൽ എന്നതുമാണ് സ്കീമിന്റെ പ്രധാന ലക്ഷ്യം. 2012-13 വർഷത്തെ പദ്ധതി നടത്തിപ്പു രേഖകൾ പരിശോധനക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ താഴെ ചേർക്കുന്നു:

ക്രമ നം.വിശദാംശം2012-13 വർഷം
1രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണം2,528
2തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളുടെ എണ്ണം2,528
3തൻവർഷം അംഗീകാരം ലഭിച്ച പദ്ധതികളുടെ എണ്ണം446
4തൻവർഷത്തെ ആകെ അടങ്കൽ (₹)4,01,93,000
5തൻവർഷം നടപ്പിലാക്കിയ ആകെ പദ്ധതികളുടെ എണ്ണം183
6തൻവർഷം പൂർത്തീകരിച്ച പദ്ധതികളുടെ എണ്ണം160
7സാധന സാമഗ്രികൾ ഉൾപ്പെടുന്ന പ്രവൃത്തികളുടെ എണ്ണം, മെറ്റീരിയൽസിന്റെ ചെലവ്0
8തൻവർഷത്തെ വരവ് (പലിശ ഉൾപ്പെടെ) (₹)78,90,034
9തൻവർഷത്തെ ചെലവ് (ബാങ്ക് ചാർജ്ജ് ഉൾപ്പെടെ) (₹)78,75,886
10തൻവർഷം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം816
11100 തൊഴിൽ ദിനങ്ങൾ ലഭിച്ച കുടുംബങ്ങളുടെ എണ്ണം202
12തൊഴിൽ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നത് എത്ര പേർക്ക്? തൊഴിൽ രഹിത വേതനം നൽകിയത് എത്ര പേർക്ക്? നൽകിയ തുക0
13തൊഴിൽ സ്ഥലത്ത് സംഭവിച്ച അപകടങ്ങളുടെ എണ്ണം, ചെലവഴിച്ച തുക2 (തുക: 0)
14തൊഴിൽ സ്ഥലങ്ങളിൽ പ്രവൃത്തികളുടെ വിവരം കാണിക്കുന്ന ബോർഡ് സ്ഥാപിക്കാറുണ്ടോ?ഉണ്ട്
15തൻവർഷം സൃഷ്ടിക്കപ്പെട്ട സ്ഥിര ആസ്തികളുടെ വിവരം12
16സോഷ്യൽ ഓഡിറ്റ് നടന്ന മാസം10/2012, 4/2013
17പരാതി രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ?ഉണ്ട്
18സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പൊതു ആവശ്യത്തിനായി സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ വിവരം12

നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം :

ക്രമ നം.പദ്ധതികൾ ഉൾപ്പെടുന്ന വിഭാഗംനടപ്പിലാക്കിയ പദ്ധതികളുടെ എണ്ണംചെലവഴിച്ച തുക (₹)
1മണ്ണ്-ജല സംരക്ഷണം1276,000
2വരൾച്ച തടയൽ, വനവത്കരണം00
3ചെറുകിട ജലസേചനം00
4പട്ടികജാതി-പട്ടിക വർഗ്ഗക്കാർ തുടങ്ങിയവരുടെ ഭൂമിയിൽ ജല സംരക്ഷണം, ഭൂവികസനം4226,83,050
5പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം3816,48,037
6ഭൂവികസനം152,61,013
7വെള്ളപ്പൊക്ക നിയന്ത്രണ നിവാരണ പ്രവർത്തനങ്ങൾ7627,29,049
8മറ്റു ചെലവുകൾ-4,78,737
ആകെ18378,75,886

അവലോകനം : രേഖകളുടെ പരിശോധനയിന്മേലുള്ള സംക്ഷിപ്ത വിവരം താഴെ ചേർക്കുന്നു:

ക്രമ നം.സൂചകം2012-13 വർഷം
1ആക്ഷൻ പ്ലാൻ പ്രകാരം ചെലവഴിക്കുവാൻ ലക്ഷ്യമിട്ട തുക (₹)4,01,93,000
ചെലവഴിച്ച തുക (₹)78,75,886
ശതമാനം (%)20.00%
2രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണം2,528
തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം816
ശതമാനം (%)32.00%
3100 തൊഴിൽ ദിനങ്ങൾ ലഭിച്ച കുടുംബങ്ങളുടെ എണ്ണം202
4തൻവർഷം സൃഷ്ടിക്കപ്പെട്ട സ്ഥിര ആസ്തികൾ12

ഭാഗം - 4 : സാമ്പത്തിക നിലയും ഓഡിറ്റ് പ്രത്യവലോകനവും

4-1 സാമ്പത്തിക നില

ഫണ്ട് ഇനംമുന്നിരിപ്പ് (₹)വരവ് (₹)ആകെ (₹)ചെലവ് (₹)നീക്കിയിരിപ്പ് (₹)
എ ഫണ്ട്17,96,1451,49,21,9591,67,18,1041,39,95,14727,22,957
ബി ഫണ്ട്01,30,80,8281,30,80,8281,30,80,8280
സി ഫണ്ട് - മെയ്ന്റനൻസ് ഗ്രാന്റ്13,78166,59,00066,72,78152,81,42113,91,360
ഡി ഫണ്ട് (ജി.പി.ജി)11,88,78454,47,20666,35,99030,56,64135,79,349
ഇ ഫണ്ട്26,49878,56,00078,82,49878,68,35014,148
എഫ് ഫണ്ട്7,31,24886,31,99193,63,23986,62,7077,00,532
ജി ഫണ്ട്-----
ആകെ37,56,4565,65,96,9846,03,53,4405,19,45,09484,08,346

ബാങ്ക് / ട്രഷറി നീക്കിയിരിപ്പ് വിവരങ്ങൾ :

ബാങ്ക് / ട്രഷറിഅക്കൗണ്ട് നമ്പർനീക്കിയിരിപ്പ് തുക (₹)
സബ് ട്രഷറി, പട്ടാമ്പിവിപിഎഫ്എ I35,79,349
സബ് ട്രഷറി, പട്ടാമ്പിവിപിഎഫ്എ II23,04,350
സബ് ട്രഷറി, പട്ടാമ്പിവിപിഎഫ്എ III13,91,360
സബ് ട്രഷറി, പട്ടാമ്പിവിപിഎഫ്എ IV3,78,945
സബ് ട്രഷറി, പട്ടാമ്പിവിപിഎഫ്എ V39,662
കൊപ്പം സഹകരണ ബാങ്ക്2346,02,290
പി.എൻ.ബി5170814,148
കയ്യിരിപ്പ് പണം98,242
ആകെ84,08,346

4-2 ഓഡിറ്റ് റിക്കവറി

ഓഡിറ്റ് റിപ്പോർട്ട് വർഷംഖണ്ഡികതിരികെ ഈടാക്കിയ തുക (വരവ് നഷ്ടം) (₹)ഒടുക്കിയ ആളുടെ പേരും ഉദ്യോഗപ്പേരുംരസീത് നമ്പർ / തിയതിഏതു ഫണ്ടിൽ തിരിച്ചടച്ചു
2008-092191.00മുഹമ്മദ് ഇക്ബാൽ.എം, അറബിക് ടീച്ചർ, എഎൽപിഎസ് മേൽമുറി13/14903 / 21-5-2012തനതു ഫണ്ട്

4-3 ഓഡിറ്റ് പ്രത്യവലോകനം

എ. സംക്ഷിപ്ത വിവരം

ഓഡിറ്റ് വർഷത്തെ ആകെ വരവ്₹ 5,65,96,984.00
ഓഡിറ്റ് വർഷത്തെ ആകെ ചെലവ്₹ 5,19,45,094.00
വരവിനങ്ങളിലുള്ള നഷ്ടം₹ 11,076.00
ചെലവിനങ്ങളിലുള്ള നഷ്ടം / ഓഡിറ്റിൽ അംഗീകരിക്കാത്ത തുക₹ 1,75,887.00
ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുക₹ 3,60,336.00

ബി. പഞ്ചായത്തിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം :

ഖണ്ഡിക നമ്പർചാർജ്ജ് ചെയ്യാവുന്ന നഷ്ടം (₹)സർചാർജ്ജ് ചെയ്യാവുന്ന നഷ്ടം (₹)ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും
3-6(2)13,387-ശ്രീ.സോമസുന്ദരം.പി.സി, അസി.എഞ്ചിനിയർ
3-811,076-ശ്രീ.എ. അബ്ദുൾ ലത്തീഫ്, സെക്രട്ടറി
3-10-20,000ശ്രീ.ടി.ജോതിഷ്, വി.ഇ.ഒ
3-111,42,500-ശ്രീ.ടി.പി.ഭാസ്കരൻ, കൃഷി ഓഫീസർ
ആകെ1,66,96320,000ആകെ നഷ്ടം: ₹ 1,86,963.00 (വരവ്: 11,076 + ചെലവ്: 1,75,887)

സി. തടസ്സപ്പെടുത്തിയ തുക :

ഖണ്ഡിക നമ്പർതടസ്സപ്പെടുത്തിയ തുക (₹)ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും
3-136,040ശ്രീ.എ.അബ്ദുൾ ലത്തീഫ്, സെക്രട്ടറി
3-31,74,296ശ്രീ.പി.കെ.ഖാലിദ്, സെക്രട്ടറി
3-51,50,000ശ്രീ.സോമസുന്ദരം.പി.സി, അസി.എഞ്ചിനിയർ
ആകെ3,60,336 

ഡി) കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കുണ്ടായ നഷ്ടത്തിന്റെ വിവരം :
ഖണ്ഡിക നം. 3-8 : ₹ 1,384.00 (മൂല്യവർദ്ധിത നികുതി / VAT).
ഉത്തരവാദിയായ ഉദ്യോഗസ്ഥൻ : ശ്രീ.എ. അബ്ദുൾ ലത്തീഫ്, സെക്രട്ടറി.

ഇ) നഷ്ടം നിജപ്പെടുത്താൻ കൂടുതൽ അന്വേഷണം ആവശ്യമായവ : ഒന്നുമില്ല.

എഫ്) റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിന് ഉത്തരവാദികളായവരുടെ സ്ഥിരം മേൽവിലാസങ്ങൾ :

പേരും ഉദ്യോഗപ്പേരുംഇപ്പോഴത്തെ (ഓഡിറ്റ് നടന്ന സമയം) ഔദ്യോഗിക വിലാസംസ്ഥിരം വിലാസം
ശ്രീ.സോമസുന്ദരം.പി.സി, അസി.എഞ്ചിനിയർഅസി.എഞ്ചിനീയർ, ആനക്കര ഗ്രാമപഞ്ചായത്ത്തുഷാര, പള്ളിപ്പാടം (പി.ഒ), ഷൊർണ്ണൂർ, പാലക്കാട് ജില്ല.
ശ്രീ.എ.അബ്ദുൾ ലത്തീഫ്, സെക്രട്ടറിസെക്രട്ടറി, കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത്അമ്മൂസ്, സെയ്ത്താപ്പള്ളി, വേങ്ങാട് ടെമ്പിൾ (പി.ഒ), കണ്ണൂർ ജില്ല.
ശ്രീ.ജോതിഷ്.ടി, വി.ഇ.ഒവി.ഇ.ഒ, ചെങ്ങന്നൂർ ബ്ലോക്ക്ശ്രേയസ്, വള്ളിക്കുന്നം, ആലപ്പുഴ - 690501.
ശ്രീ.ടി.പി.ഭാസ്കരൻ, കൃഷി ഓഫീസർകൃഷി ഓഫീസർ, കൊപ്പം ഗ്രാമപഞ്ചായത്ത്രാമനിലയം, വിളയൂർ (പി.ഒ), കൊപ്പം, പാലക്കാട് ജില്ല.

ജി) ഓഡിറ്റ് സംഗ്രഹം :
നൽകിയ ഓഡിറ്റ് എൻക്വയറികൾ : 16 | മറുപടി ലഭിച്ചത് : 15
സംക്ഷിപ്തം : 29-11-2014 ന് നടന്ന എക്സിറ്റ് മീറ്റിംഗിൽ ഓഡിറ്റ് കണ്ടെത്തലുകൾ ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും ശ്രദ്ധയിൽപ്പെടുത്തുകയും ചർച്ച നടത്തുകയും ചെയ്തു. ആവശ്യമായ തിരുത്തലുകൾ നടത്തുന്നതാണെന്ന് ഭരണസമിതി ഉറപ്പു നൽകിയിട്ടുണ്ട്. നിർവ്വഹണ ഉദ്യോഗസ്ഥർ ലഭ്യമാക്കിയ മറുപടികൾ കൂടി പരിഗണിച്ചാണ് ഓഡിറ്റ് റിപ്പോർട്ടിലെ ഖണ്ഡികകൾ തയ്യാറാക്കിയിട്ടുള്ളത്.

4-4 തീർപ്പാക്കാൻ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ

ഓഡിറ്റ് വർഷംഈ വകുപ്പിൽ നിന്നു പുറപ്പെടുവിച്ച ഏറ്റവും ഒടുവിലത്തെ കത്തിടപാടിന്റെ വിവരംറിമാർക്സ്
1996-97എൽ.എഫ്.പി 3/93 / 06.01.94ഫർദർ റിമാർക്സ്
1997-98എൽ.എഫ് 13/355 A/00 / 31.12.05ഫർദർ റിപ്പോർട്ട്
1998-99എൽ.എഫ്.പി 8-507/01 / 04.01.02ഫർദർ റിമാർക്സ്
1999-00എൽ.എഫ്.പി 8-563/04 / 05.07.04ഫർദർ റിമാർക്സ്
2000-01എൽ.എഫ്.പി 13-593/06 / 13.09.06ഫർദർ റിമാർക്സ്
2001-02എൽ.എഫ്.പി 13-779/06 / 17.10.06ഫർദർ റിമാർക്സ്
2002-03എൽ.എഫ്.പി 13-1137/10 / 05.10.10ഫർദർ റിമാർക്സ്
2003-04എൽ.എഫ്.പി 13-1138/10 / 15.09.10ഫർദർ റിമാർക്സ്
2004-05എൽ.എഫ്.പി 13-1139/10 / 15.09.10-
2005-06എൽ.എഫ്.പി 13-1140/10 / 15.09.10-
2006-07എൽ.എഫ്.പി 13/1141/10 / 27.09.10ഫർദർ റിമാർക്സ്
2007-08എൽ.എഫ്.പി 13/859/10 / 25.06.12ഫർദർ റിമാർക്സ്
2008-09എൽ.എഫ്.പി 13/860/12 / 25.06.12ഫർദർ റിമാർക്സ്
2009-10എൽ.എഫ്.പി 13/167/14 / 14.03.14ഫർദർ റിമാർക്സ്
2010-11എൽ.എഫ്.പി 13/167/14 / 14.03.14ഫർദർ റിമാർക്സ്
2011-12എൽ.എഫ്.പി 13/410/14 / 31.03.14ഓഡിറ്റ് റിപ്പോർട്ട്

അവശേഷിക്കുന്ന റിപ്പോർട്ടുകളിലെ തടസ്സങ്ങൾ തീർപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്.

4-5 ചാർജ്ജ് / സർചാർജ്ജ് നടപടികളിലൂടെ തുക ഈടാക്കിയതിന്റെ വിവരം

എ) ചാർജ്ജ് / സർചാർജ്ജ് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ അടവാക്കിയ തുകയുടെ വിവരം : ഒന്നുമില്ല.
ബി) ചാർജ്ജ് / സർചാർജ്ജ് സർട്ടിഫിക്കറ്റ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ അടവാക്കിയ / ഈടാക്കിയ തുകയുടെ വിവരം : ഒന്നുമില്ല.

(ഒപ്പ്)
ഡെപ്യൂട്ടി ഡയറക്ടർ
ലോക്കൽ ഫണ്ട് ഓഡിറ്റ് ജില്ലാ ഓഫീസ്, പാലക്കാട്

  • ഡൗൺലോഡ്