ഇത് നിർമ്മാണത്തിലിരിക്കുന്ന ഒരു വെബ്‌സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണവും കൃത്യതയില്ലാത്തതുമാണ്, കൂടാതെ പരീക്ഷണ ആവശ്യങ്ങൾക്കായി മാത്രം ചേർത്തിരിക്കുന്നു.
പൗരാവകാശ രേഖ

ഭരണഘടന 73-ാം വകുപ്പ് ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ 94-ലെ പഞ്ചായത്ത് രാജ് ആക്ടും അതേ തുടർന്ന് ത്രിതല പഞ്ചായത്ത് സംവിധാനവും നിലവിൽ വന്നു. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ഗ്രാമസഭകൾ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായി മാറുകയും ചെയ്തു. ഒരു വാർഡിന്റെ മുഴുവൻ വോട്ടർമാരുടെയും പൊതുസഭയാണ് ഗ്രാമസഭ. ഗ്രാമസഭകൾ മുഖേന ഓരോ പൗരനും നേരിട്ട് ഭരണത്തിൽ പങ്കാളിത്തം ലഭ്യമായി. ജനകീയാസൂത്രണത്തിന്റെ ആവിർഭാവത്തോടെ ഭരണത്തിൽ എന്ന പോലെ ആസൂത്രണത്തിലും നിർവ്വഹണത്തിലും പൗരന്മാർക്ക് നേരിട്ട് പങ്കാളിത്തം ഉറപ്പാക്കി.

തൻമൂലം ഗ്രാമപഞ്ചായത്ത് ഓരോ പൗരനും ഭരണ കാര്യത്തിൽ എന്ന പോലെ തന്നെ അവനെ സംബന്ധിക്കുന്ന ധാരാളം അവശ്യസേവന സഹായങ്ങൾക്കായി സ്ഥിരമായി ബന്ധപ്പെടേണ്ട ഒരു സ്ഥാപനമായി മാറി. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഗ്രാമപഞ്ചായത്തിന് ചുമതലകൾ നിശ്ചയിച്ച് നൽകിയിട്ടുണ്ട്. ഇപ്രകാരം പഞ്ചായത്തിൽ നിന്നും പൗരന്മാർക്ക് നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച് മൂന്നാം ഷെഡ്യൂളിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷം പൗരന്മാർക്കും തങ്ങളുടെ ഗ്രാമപഞ്ചായത്തിൽ നിന്നും മറ്റ് അനുബന്ധ ആഫീസുകളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ ഏതെല്ലാമെന്നോ, പ്രസ്തുത സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള നടപടി ക്രമങ്ങൾ, സേവനങ്ങളെ സംബന്ധിച്ച വ്യവസ്ഥകൾ, സമയപരിധി തുടങ്ങിയവ ഏതെന്നോ അറിവില്ലാത്ത സ്ഥിതിയാണുള്ളത്. തന്മൂലം ഒഴിവാക്കപ്പെടേണ്ട കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നു.

ഗ്രാമപഞ്ചായത്തിൽ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ കിട്ടുക എന്നുള്ളത് ഓരോ പൗരന്റെയും അവകാശമാണ്. ഇത് ഉറപ്പു വരുത്തുന്നതിന് പഞ്ചായത്ത് രാജ് നിയമത്തിൽ വ്യവസ്ഥ ചെയ്ത രണ്ട് വകുപ്പുകളാണ് "അറിയാനുള്ള അവകാശവും", "പൗരാവകാശ രേഖയും". പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 271എ പ്രകാരം ഉത്തമ വിശ്വാസത്തോടെ ആവശ്യപ്പെടുന്ന ഏത് വിവരവും നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ട് നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കുക എന്നുള്ളത് ഓരോ പൗരന്റെയും അവകാശമാണ്.

പഞ്ചായത്ത് രാജ് നിയമത്തിന്റെ 272(എ) വകുപ്പ് പ്രകാരം തയ്യാറാക്കിയ നിലവിലുള്ള പൗരാവകാശരേഖ 01.01.2025 മുതൽ പ്രാബല്യത്തിൽ വരുത്തി, ചട്ടപ്രകാരം ആവശ്യമായ ഭേദഗതികളോടെ കാലോചിതമായി പുതുക്കി ഞങ്ങൾ സസന്തോഷം പൊതുജനസമക്ഷം സമർപ്പിക്കുന്നു.

ഭരണസമിതിക്ക് വേണ്ടി: പ്രസിഡന്റ്, കൊപ്പം ഗ്രാമപഞ്ചായത്ത്

സ്ഥലം: കൊപ്പം

തീയതി: 01/01/2025

 

ഭാഗം - 1: പഞ്ചായത്തിൽ നിന്നും സമയബന്ധിതമായി ലഭിക്കുന്ന സേവനങ്ങൾ

പ്രസിഡന്റിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ

  • സ്വഭാവ സർട്ടിഫിക്കറ്റ്
  • ഒരു കാർഡിലും ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ്
  • തൊഴിൽ രഹിതനാണെന്ന സർട്ടിഫിക്കറ്റ്
  • ലൈഫ് സർട്ടിഫിക്കറ്റ്
  • വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ വിവാഹിതനാണെന്ന സർട്ടിഫിക്കറ്റ്
  • രജിസ്റ്റർ ചെയ്യാത്ത കേസിൽ മരണം സംബന്ധിച്ച സർട്ടിഫിക്കറ്റ്
  • പുനർവിവാഹം ചെയ്തിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ്
  • കുടുംബബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (വിവിധ ക്ഷേമനിധി ബോർഡുകളിൽ ഹാജരാക്കുന്നതിന്)
  • വാസയോഗ്യമായ വീടല്ലെന്ന സർട്ടിഫിക്കറ്റ്
  • സ്റ്റേജ് സർട്ടിഫിക്കറ്റ്
അപേക്ഷ സമർപ്പിക്കേണ്ട വിധം: വെള്ളക്കടലാസിൽ പ്രസിഡന്റിന് തയ്യാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട വാർഡ് മെമ്പറുടെ സാക്ഷ്യപത്രം, റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം പ്രസിഡന്റിനെ നേരിൽ സമീപിച്ച് നൽകണം. 7 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.

ഇതിനു പുറമേ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നൽകാവുന്ന മറ്റ് സർട്ടിഫിക്കറ്റുകളും പൊതുവായ പരാതികളും നേരിട്ട് നൽകാം. സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ കഴിയുന്നവ അന്നേ ദിവസവും, ഭരണസമിതി തീരുമാനം ആവശ്യമായവ 45 ദിവസത്തിനകവും തീർപ്പാക്കും. മറ്റ് അധികാര സ്ഥാനങ്ങളുടെ സേവനങ്ങൾ ആവശ്യമായ സംഗതികൾ 7 ദിവസത്തിനകം ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുക്കും.

പഞ്ചായത്ത് ഓഫീസിൽ നിന്നുള്ള പ്രധാന സേവനങ്ങൾ

ക്രമ നമ്പർലഭ്യമാക്കുന്ന സേവനം സംബന്ധിച്ച വിവരങ്ങൾസേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥൻഅപേക്ഷ സമർപ്പിക്കേണ്ട വിധം / നിബന്ധനകൾഅടയ്ക്കേണ്ട ഫീസ്സമയ പരിധി
1ജനന രജിസ്ട്രേഷൻരജിസ്ട്രാർ & സെക്രട്ടറിപഞ്ചായത്തിൽ നിന്നും സൗജന്യമായി ലഭിക്കുന്ന നിർദ്ദിഷ്ട ഫാറത്തിൽ റിപ്പോർട്ട് നൽകണം. ജനനം ഈ പഞ്ചായത്ത് അതിർത്തിയിൽ നടന്നതായിരിക്കണം. വീട്ടിൽ വച്ചുള്ള ജനനം കുടുംബത്തിലെ 18 വയസ്സ് പൂർത്തിയായ അംഗവും ആശുപത്രിയിൽ വെച്ച് നടക്കുന്നത് ബന്ധപ്പെട്ട ഡോക്ടറും റിപ്പോർട്ട് ചെയ്യണം.21 ദിവസം വരെ സൗജന്യം. 21 ദിവസം കഴിഞ്ഞ് 30 ദിവസം വരെ ലേറ്റ് ഫീസ് 2 രൂപ.5 പ്രവൃത്തി ദിവസം
2മരണ രജിസ്ട്രേഷൻരജിസ്ട്രാർ & സെക്രട്ടറിനിർദ്ദിഷ്ട ഫാറത്തിൽ റിപ്പോർട്ട് നൽകണം. ഒപ്പം ആധാർ സംബന്ധിച്ച അനുബന്ധവും ആധാറിന്റെ പകർപ്പും നൽകണം. മരണം ഈ പഞ്ചായത്ത് അതിർത്തിയിലായിരിക്കണം. വീട്ടിലെ മരണത്തിന് ഗൃഹനാഥനും സ്ഥാപനങ്ങളിലെങ്കിൽ മേധാവിയും മറ്റ് സ്ഥലങ്ങളിലെങ്കിൽ ഉടമസ്ഥനും അസ്വഭാവിക മരണമെങ്കിൽ പോലീസും റിപ്പോർട്ട് ചെയ്യണം.21 ദിവസം വരെ സൗജന്യം. 21 ദിവസം കഴിഞ്ഞ് 30 ദിവസം വരെ ലേറ്റ് ഫീസ് 2 രൂപ.5 പ്രവൃത്തി ദിവസം
3ജനനം/മരണം വൈകി രജിസ്റ്റർ ചെയ്യൽ (30 ദിവസത്തിന് ശേഷം 1 വർഷം വരെ)രജിസ്ട്രാർ & സെക്രട്ടറി മുഖാന്തിരം ഡെപ്യൂട്ടി ഡയറക്ടർക്ക്വൈകിയതിന്റെ കാരണം കാണിക്കുന്ന മാപ്പപേക്ഷ (5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചത്) സെക്രട്ടറിക്കും ഡെപ്യൂട്ടി ഡയറക്ടർക്കും നൽകണം. റിപ്പോർട്ട് ഫാറം 2 കോപ്പി, ആധാർ പകർപ്പും അനുബന്ധവും, നോട്ടറി/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം. Panchayat അതിർത്തിയിലായിരിക്കണം, ജനന/മരണ/താമസസ്ഥലം സംബന്ധിച്ച തെളിവുകൾ വേണം.5 രൂപAnuമതി ലഭിച്ച് 7 പ്രവൃത്തി ദിവസത്തിനകം
4ജനനം/മരണം വൈകി രജിസ്റ്റർ ചെയ്യൽ (1 വർഷത്തിന് ശേഷം)രജിസ്ട്രാർ & സെക്രട്ടറി (അനുമതി നൽകേണ്ടത് സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ്)മാപ്പപേക്ഷ (5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ്) സെക്രട്ടറിക്ക് നൽകണം. റിപ്പോർട്ട് ഫാറം 2 കോപ്പി, 2 ഗസറ്റഡ് ഓഫീസർമാരുടെ സത്യവാങ്മൂലം 2 കോപ്പി, തെളിവുകൾ, ജനനക്രമ സത്യവാങ്മൂലം എന്നിവ തദ്ദേശ രജിസ്ട്രാറുടെ NAC സഹിതം ആർ.ഡി.ഓയ്ക്ക് സമർപ്പിക്കാം. ഈ പഞ്ചായത്ത് അതിർത്തിയിലായിരിക്കണം.സർട്ടിഫിക്കറ്റ് ഫീ: 2 രൂപ. തിരച്ചിൽ ഫീ: ഒരു വർഷത്തിന് 2 രൂപ. അനുവാദം ലഭിച്ച ശേഷം: 10 രൂപ.സബ്ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസത്തിനകം
5ജനന/മരണ സർട്ടിഫിക്കറ്റ് പകർപ്പ് (1970 മുതലുള്ളവ ഓൺലൈനിൽ ലഭ്യമാണ്)രജിസ്ട്രാർ & സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള അപേക്ഷയിൽ 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് ഒട്ടിക്കണം. അപേക്ഷകന്റെ പേരിലുള്ള 50 രൂപയിൽ കുറയാത്ത മുദ്രപത്രം. ഈ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തവ മാത്രമേ ലഭ്യമാകൂ.പകർപ്പ് ഫീസ്: 5 രൂപ. തിരച്ചിൽ ഫീസ്: 2 രൂപ.7 പ്രവൃത്തി ദിവസം (സെക്ഷൻ 12 പ്രകാരമുള്ള സാക്ഷ്യപത്രം രജിസ്റ്റർ ചെയ്ത അതേ ദിവസം)
6ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കൽരജിസ്ട്രാർ & സെക്രട്ടറി5 രൂപ കോർട്ട് ഫീസ് പതിച്ച അപേക്ഷ. 6 വയസ്സിൽ താഴെ: നിശ്ചിത ഫാറത്തിൽ മാതാപിതാക്കളുടെ സംയുക്ത അപേക്ഷ (പേര് ഇംഗ്ലീഷിലും മലയാളത്തിലും വ്യക്തമായി എഴുതണം), തിരിച്ചറിയൽ രേഖയുടെ പകർപ്പുമായി നേരിട്ട് ഹാജരാകണം. 6 വയസ്സിന് മുകളിൽ: സംയുക്ത അപേക്ഷ, ജനനക്രമ സത്യവാങ്മൂലം, സ്കൂൾ സാക്ഷ്യപത്രം.1 വയസ്സ് വരെ ഫീസില്ല. 1 വയസ്സിന് മുകളിൽ 5 രൂപ.7 പ്രവൃത്തി ദിവസം
7കുട്ടിയുടെ ജനനതീയതിയും സ്കൂൾ രേഖയും തമ്മിൽ 10 മാസത്തിലേറെ വ്യത്യാസമുള്ള കേസിൽ പേര് ചേർക്കൽരജിസ്ട്രാർ & സെക്രട്ടറി മുഖാന്തിരം ഡെപ്യൂട്ടി ഡയറക്ടർക്ക്ജില്ലാ രജിസ്ട്രാർക്കുള്ള 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച അപേക്ഷ (തിരിച്ചറിയൽ രേഖ സഹിതം), ജനനക്രമ സത്യവാങ്മൂലം 2 എണ്ണം, സ്കൂൾ രേഖ പകർപ്പ് 2 എണ്ണം. മാതാപിതാക്കളുടെ എല്ലാ കുട്ടികളുടെയും ജനനതീയതി തെളിവുകൾ വേണം.5 രൂപജില്ലാ രജിസ്ട്രാറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക്
8ജനനം/മരണം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം (NAC)രജിസ്ട്രാർ & സെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ. ജനനം/മരണം നടന്ന സമയത്തെ താമസസ്ഥലം തെളിയിക്കുന്ന രേഖകൾ. ആവശ്യമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ നൽകൂ.5 രൂപ7 പ്രവൃത്തി ദിവസം (മറ്റ് യൂണിറ്റുകളിൽ നിന്നോ പോലീസ് വെരിഫിക്കേഷനോ ആവശ്യമെങ്കിൽ അവ ലഭിച്ച് 7 ദിവസം)
9ജനന മരണ രജിസ്ട്രേഷൻ രേഖകളിൽ തിരുത്തൽ വരുത്തൽരജിസ്ട്രാർ & സെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച വ്യക്തമായ അപേക്ഷ. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (പേര്, വിലാസം തിരുത്തലിന്), സ്കൂൾ രേഖ പകർപ്പ്, 2 പേരുടെ ഡിക്ലറേഷൻ, ലോക്കൽ രജിസ്ട്രാറുടെ സാക്ഷ്യപത്രം. (മാതാവിന്റെ പേരിനൊപ്പം പിതാവിന്റെ പേര് ചേർക്കുന്ന തിരുത്തൽ അനുവദനീയമല്ല). വിവരം നൽകിയ അധികാരിയുടെ തിരുത്തൽ കത്ത് / സത്യവാങ്മൂലം.5 രൂപ7 പ്രവൃത്തി ദിവസം
10ദത്തെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻരജിസ്ട്രാർ & സെക്രട്ടറിജനന റിപ്പോർട്ട്, കോടതി ഉത്തരവ്. ഏജൻസി സ്ഥിതി ചെയ്യുന്ന യൂണിറ്റിലോ ദത്തെടുത്ത മാതാപിതാക്കളുടെ താമസസ്ഥലത്തോ രജിസ്റ്റർ ചെയ്യാം. താമസസ്ഥലം തെളിയിക്കുന്ന രേഖകൾ വേണം.21 ദിവസത്തിനകം ഫീസില്ല. 1 വർഷം വരെ 5 രൂപ. 1 വർഷത്തിന് ശേഷം 10 രൂപ.15 പ്രവൃത്തി ദിവസം
11വിദേശത്ത് നടന്ന ജനനങ്ങളുടെ രജിസ്ട്രേഷൻരജിസ്ട്രാർ & സെക്രട്ടറിനിർദ്ദിഷ്ട ഫാറത്തിൽ ജനന റിപ്പോർട്ട് 2 കോപ്പി. മാതാപിതാക്കൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരാകണം, വിലാസ പരിധിയിൽ രജിസ്റ്റർ ചെയ്യാം. ഇന്ത്യയിലെത്തി 60 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം. പാസ്പോർട്ട് പകർപ്പ്, ജനനതീയതി രേഖ, 100 രൂപയുടെ മുദ്രപ്പത്രത്തിൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നുവെന്ന സത്യവാങ്മൂലം വേണം. 60 ദിവസം കഴിഞ്ഞാൽ വകുപ്പ് 13 പ്രകാരം.60 ദിവസത്തിനകം ഫീസില്ല. 60 ദിവസം കഴിഞ്ഞ് 1 വർഷം വരെ 5 രൂപ. 1 വർഷത്തിന് ശേഷം 10 രൂപ.30 പ്രവൃത്തി ദിവസം (അнуമതി ആവശ്യമെങ്കിൽ ലഭ്യമായി 7 ദിവസത്തിനകം)
12പൊതു വിവാഹ രജിസ്ട്രേഷൻ (45 ദിവസത്തിനുള്ളിൽ)രജിസ്ട്രാർ & സെക്രട്ടറിമെമ്മോറാണ്ഡം ഓൺലൈനായി മാത്രം സമർപ്പിക്കുക. പ്രിന്റ് ഔട്ട് 2 എണ്ണം, ജനനതീയതി രേഖ, മതാധികാര സ്ഥാപനം നൽകിയ വിവാഹ സാക്ഷ്യപത്രം, ബന്ധുക്കളല്ലാത്ത 2 സാക്ഷികൾ, ആദ്യ വിവാഹമല്ലെങ്കിൽ വേർപെടുത്തൽ/മരണ സർട്ടിഫിക്കറ്റ്. ഈ പഞ്ചായത്ത് അതിർത്തിയിലായിരിക്കണം, വരനും വധുവും നേരിട്ട് ഹാജരാകണം.രജിസ്ട്രേഷൻ ഫീസ്: BPL/SC/ST 10 രൂപ, പൊതുവിഭാഗം 100 രൂപ. സർട്ടിഫിക്കറ്റ് ഫീസ്: 20 രൂപ.രജിസ്ട്രേഷന് ശേഷം സർട്ടിഫിക്കറ്റ് 7 പ്രവൃത്തി ദിവസത്തിനുള്ളിൽ
13പൊതു വിവാഹ രജിസ്ട്രേഷൻ (45 ദിവസം കഴിഞ്ഞതും 5 വർഷത്തിനകത്തുള്ളതും)രജിസ്ട്രാർ & സെക്രട്ടറി5 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച വെള്ള പേപ്പറിലുള്ള സംയുക്ത മാപ്പപേക്ഷ, മെമ്മോറാണ്ഡം പ്രിന്റ് ഔട്ട് 2 പകർപ്പ്, ഫോറം-2 രണ്ട് പ്രിന്റ് ഔട്ട്. ജനനതീയതി രേഖ, സാക്ഷികൾ, വിവാഹ സാക്ഷ്യപത്രം.ലേറ്റ് ഫീസ് 100 രൂപ , രജിസ്ട്രേഷൻ ഫീസ് 100 രൂപ , സർട്ടിഫിക്കറ്റ് ഫീസ് 20 രൂപ.രജിസ്റ്റർ ചെയ്ത് 7 പ്രവൃത്തി ദിവസത്തിനകം
14പൊതു വിവാഹ രജിസ്ട്രേഷൻ (5 വർഷത്തിന് ശേഷമുള്ളത്)രജിസ്ട്രാർ & സെക്രട്ടറി മുഖാന്തിരം ഡെപ്യൂട്ടി ഡയറക്ടർക്ക്5 രൂപ കോർട്ട് ഫീസ് പതിച്ച സംയുക്ത മാപ്പപേക്ഷ സെക്രട്ടറിക്കും ജില്ലാ രജിസ്ട്രാർക്കും നൽകണം. മെമ്മോറാണ്ഡം 3 പകർപ്പ്, ഫോറം-2 മൂന്ന് പകർപ്പ്. ജനനതീയതി രേഖ, വിവാഹ സാക്ഷ്യപത്രം. പകർപ്പുകൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം. അനുമതിക്ക് ശേഷം നേരിട്ട് ഹാജരാകണം.ലേറ്റ് ഫീസ് 250 രൂപ , രജിസ്ട്രേഷൻ ഫീസ് 100 രൂപ , സർട്ടിഫിക്കറ്റ് ഫീസ് 20 രൂപ.അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസത്തിനകം
15വിവാഹ സർട്ടിഫിക്കറ്റ്രജിസ്ട്രാർ & സെക്രട്ടറി5 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ. മുദ്രപ്പത്രത്തിൽ ആവശ്യമുള്ളവർ അപേക്ഷകന്റെ പേരിലുള്ള 50 രൂപയിൽ കുറയാത്ത മുദ്രപത്രം ഹാജരാക്കണം.ഹിന്ദു വിവാഹ സർട്ടിഫിക്കറ്റ്: 10 രൂപ. പൊതുവിവാഹ സർട്ടിഫിക്കറ്റ്: 20 രൂപ.5 പ്രവൃത്തി ദിവസത്തിനകം
16ഹിന്ദu വിവാഹ രജിസ്ട്രേഷൻരജിസ്ട്രാർ & സെക്രട്ടറിനിർദ്ദിഷ്ട ഫാറത്തിലുള്ള റിപ്പോർട്ട്. 15 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം, അതിനുശേഷം 30 ദിവസം വരെ മാപ്പപേക്ഷ വേണം. Panchayat അതിർത്തിയിലായിരിക്കണം. ഹിന്ദു മതാചാരപ്രകാരമുള്ള തെളിവുകൾ, പ്രായം തെളിയിക്കുന്ന രേഖകൾ, വേർപെടുത്തൽ/മരണ സർട്ടിഫിക്കറ്റുകൾ.ഫീസില്ലറിപ്പോർട്ട് ചെയ്തത് 3 പ്രവൃത്തി ദിവസം. 15 ദിവസം മുതൽ 1 മാസം വരെയാണെങ്കിൽ 7 പ്രവൃത്തി ദിവസം. (ആകെ 15 പ്രവൃത്തി ദിവസത്തിനകം)
17ഹിന്ദു വിവാഹ രജിസ്ട്രേഷൻ (വിവാഹം നടന്ന് 30 ദിവസത്തിന് ശേഷം)രജിസ്ട്രാർ & സെക്രട്ടറി മുഖാന്തിരം ഡെപ്യൂട്ടി ഡയറക്ടർക്ക്5 രൂപ കോർട്ട് ഫീസ് പതിച്ച സംയുക്ത മാപ്പപേക്ഷ സെക്രട്ടറിക്കും ജില്ലാ രജിസ്ട്രാർക്കും നൽകണം. നിർദ്ദിഷ്ട ഫാറത്തിലുള്ള റിപ്പോർട്ട്. പഞ്ചായത്ത് അതിർത്തിയിലായിരിക്കണം, ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹ തെളിവുകൾ, പ്രായരേഖകൾ, മുൻവിവാഹ മോചന രേഖകൾ.ഫീസില്ലഅനുമതി ലഭിച്ച് 15 പ്രവൃത്തി ദിവസത്തിനകം
18വാർദ്ധക്യകാല പെൻഷൻ (പ്രതിമാസം 1500/- രൂപ)സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 2 അപേക്ഷ. 60 വയസ്സിന് മുകളിൽ പ്രായം തെളിയിക്കുന്ന രേഖ (സ്കൂൾ രേഖ/പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്/മെഡിക്കൽ സർട്ടിഫിക്കറ്റ്). റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വരുമാന സർട്ടിഫിക്കറ്റ്, സത്യപ്രസ്താവന. മറ്റ് പെൻഷനുകൾ (EPF ഒഴികെ) വാങ്ങാത്തവരാകണം.3 വർഷമായി കേരളത്തിൽ സ്ഥിരതാമസം വേണം. വരുമാന പരിധി 1,00,000/- ൽ താഴെ. കുടുംബത്തിൽ 1000 cc യിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള വാഹനം സ്വന്തമായി ഉണ്ടാകരുത്. സ്വന്തം/കുടുംബം പേരിൽ 2 ഏക്കറിൽ കൂടുതൽ ഭൂമിയുണ്ടാകരുത്. ആദായ നികുതി നൽകുന്നവർക്ക് അർഹതയില്ല. വീട്ടിൽ എ.സി പാടില്ല.അപേക്ഷ ലഭിച്ച് 45 പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കണം.
20അഗതി പെൻഷൻ (വിധവ / വിവാഹമോചിതർ) (പ്രതിമാസം 1500/- രൂപ)സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 2 അപേക്ഷ. റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ പകർപ്പുകൾ, വരുമാന സർട്ടിഫിക്കറ്റ്, സത്യപ്രസ്താവന. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് (അല്ലെങ്കിൽ കാണാനില്ലെന്ന 7 വർഷത്തെ റവന്യൂ സർട്ടിഫിക്കറ്റ്). പുനർവിവാഹം ചെയ്തിട്ടില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.വരുമാന പരിധി 1,00,000/- ൽ താഴെ. ഭർത്താവ് മരണ സർട്ടിഫിക്കറ്റ് വേണം. കുടുംബത്തിൽ 1000 cc യിൽ കൂടുതൽ വാഹനമുണ്ടാകരുത്. 2 ഏക്കറിൽ കൂടുതൽ ഭൂമിയുണ്ടാകരുത്. എ.സി പാടില്ല. ആദായ നികുതി നൽകുന്നവർക്ക് അർഹതയില്ല.അപേക്ഷ ലഭിച്ച് 45 പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കണം.
21കർഷകത്തൊഴിലാളി പെൻഷൻ (പ്രതിമാസം 1500/- രൂപ)സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 2 അപേക്ഷ. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ പകർപ്പുകൾ, സത്യപ്രസ്താവന, വരുമാന സർട്ടിഫിക്കറ്റ്.60 വയസ്സ് പൂർത്തിയാകണം. അപേക്ഷിക്കുന്നതിന് മുമ്പ് 10 വർഷമായി കേരളത്തിൽ സ്ഥിരതാമസം വേണം. വരുമാന പരിധി 1,00,000/- ൽ താഴെ. 1000 cc കൂടുതൽ വാഹനമുണ്ടാകരുത്. 2 ഏക്കറിൽ കൂടുതൽ ഭൂമിയuണ്ടാകരുത്. ആദായ നികുതിക്കാർക്ക് അർഹതയില്ല. എ.സി പാടില്ല.അപേക്ഷ ലഭിച്ച് 45 പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കണം.
2250 വയസ്സിന് മുകളിലുള്ള അവിവാഹിതകൾക്കുള്ള പെൻഷൻ (പ്രതിമാസം 1500/- രൂപ)സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 2 അപേക്ഷ. അവിവാഹിതയാണെന്ന അസ്സൽ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും (വില്ലേജ് ഓഫീസിൽ നിന്ന്), റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ പകർപ്പ്, വയസ്സ് തെളിയിക്കുന്ന രേഖ (സ്കൂൾ രേഖ).3 വർഷമായി കേരളത്തിൽ സ്ഥിരതാമസം വേണം. വരുമാന പരിധി 1,00,000/- ൽ താഴെ. 1000 cc കൂടുതൽ വാഹനമുണ്ടാകരുത്. 2 ഏക്കറിൽ കൂടുതൽ ഭൂമിയുണ്ടാകരുത്. ആദായ നികുതിക്കാർക്ക് അർഹതയില്ല. എ.സി പാടില്ല.അപേക്ഷ ലഭിച്ച് 45 പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കണം.
23തൊഴിൽ രഹിത വേതനം (പ്രതിമാസം 120/- രൂപ)സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 2 അപേക്ഷ. എസ്.എസ്.എൽ.സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എംപ്ലോയ്മെന്റ് കാർഡിന്റെ കോപ്പി, ടി.സി, റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ് പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കോപ്പി.എസ്.എസ്.എൽ.സി പാസ്സായിരിക്കണം (പട്ടികജാതി/വർഗ്ഗക്കാർക്ക് ബാധകമല്ല), വിദ്യാർത്ഥിയാകരുത്. 18 വയസ്സ് തികഞ്ഞ് തുടർച്ചയായി 3 വർഷം രജിസ്ട്രേഷൻ നിലനിർത്തിയവരാകണം. ഈ പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മാത്രം. യഥാസമയം പുതുക്കാത്തവർക്ക് അർഹതയില്ല. പ്രായം 21-35 നും മദ്ധ്യേ. വ്യക്തിഗത വരുമാനം പ്രതിമാസം 100 രൂപ, കുടുംബ വരുമാന പരിധി 12,000/-.അപേക്ഷ ലഭിച്ച് 30 പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കണം.
24സാധuക്കളായ വിധവകളുടെ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം (30,000/- രൂപ)സെക്രട്ടറിവിവാഹ തീയതിക്ക് 30 ദിവസം മുമ്പ് നിശ്ചിത ഫാറത്തിലുള്ള അപേക്ഷ 2 എണ്ണം സമർപ്പിക്കണം. രേഖകൾ: ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്, പെൺകുട്ടിയുടെ സ്കൂൾ രേഖ, റേഷൻകാർഡ് പകർപ്പ്, വിവാഹ നിശ്ചയ രേഖ , വാർഷിക വരുമാന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് ശരിപകർപ്പ്.കുടുംബ വാർഷിക വരുമാനം 20,000/-. ഒരു കുടുംബത്തിലെ 2 പെൺകുട്ടികൾക്ക് മാത്രമേ ലഭിക്കൂ. വിവാഹ സർട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കണം. പെൺകുട്ടി കേരളത്തിൽ 3 വർഷം സ്ഥിരതാമസമാക്കിയ രേഖ , വെള്ളക്കടലാസിൽ എഴുതിയ പ്രതിശ്രുത വരന്റെ സത്യവാങ്മൂലം.60 പ്രവൃത്തി ദിവസത്തിനുള്ളിൽ
25കെട്ടിടനിർമ്മാണ/വികസന പെർമിറ്റ്സെക്രട്ടറിസങ്കേതം സോഫ്റ്റ്വെയർ വഴി ഓൺലൈനായി അപേക്ഷ നൽകി, പ്രിന്റ് ഔട്ടിൽ 5 രൂപ കോർട്ട്ഫീ സ്റ്റാമ്പ് പതിച്ച് സമർപ്പിക്കണം. തൻവർഷ ഭൂനികുതി അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, പട്ടയത്തിന്റെ/ആധാരത്തിന്റെ പകർപ്പ് (അസ്സൽ ഹാജരാക്കണം), പ്ലാൻ 3 പകർപ്പ്, സൈറ്റ് പ്ലാൻ, ബിൽഡിംഗ് ലൈസൻസിയുടെ ലൈസൻസ് പകർപ്പ്.അന്വേക്ഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകുന്നു. പ്ലാനിലും അപേക്ഷയിലും ലൈസൻസുള്ള സൂപ്പർവൈസറും ഉടമസ്ഥനും ഒപ്പ് വെക്കണം. അപേക്ഷ ഫീസ് ചട്ടപ്രകാരം. പെർമിറ്റ് ഫീസ് പട്ടിക പ്രകാരം. തപാൽ ഫീസ്.30 പ്രവൃത്തി ദിവസം
26കെട്ടിടം റെഗുലറൈസ് ചെയ്യൽസെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച നിശ്ചിത ഫാറത്തിൽ പൂരിപ്പിച്ച അപേക്ഷ. തൻവർഷ ഭൂനികുതി രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാരത്തിന്റെ പകർപ്പ് (അസ്സൽ ഹാജരാക്കണം), കംപ്ലീഷൻ പ്ലാൻ 2 പകർപ്പ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ് (ലൈസൻസിയും ഉടമയും ഒപ്പിട്ടത്), സൈറ്റ് പ്ലാൻ, ലൈസൻസിയുടെ പകർപ്പ്, വില്ലേജിൽ ഒടുക്കിയ ഒറ്റത്തവണ നികുതി രസീത്.100 ച.മീ മുതലുള്ള കെട്ടിടങ്ങൾക്ക്. അന്വേക്ഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകുന്നു. സൂപ്പർവൈസറും ഉടമസ്ഥനും ഒപ്പ് വെക്കണം. അപേക്ഷ ഫീസ് ചട്ടപ്രകാരം, റെഗുലറൈസേഷന് പെർമിറ്റ് ഫീസിന്റെ ഇരട്ടി.15 പ്രവൃത്തി ദിവസം
27പുതിയ കെട്ടിട നമ്പർ അനുവദിക്കൽസെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ. പെർമിറ്റ് പ്രകാരമുള്ളവയ്ക്ക്: കംപ്ലീഷൻ പ്ലാൻ 2 പകർപ്പ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ് (ലൈസൻസിയും ഉടമയും ഒപ്പിട്ടത്), സൈറ്റ് പ്ലാൻ, പെർമിറ്റ് പകർപ്പ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ഭൂനികുതി രസീത്, ഒറ്റത്തവണ നികുതി രസീത്. പെർമിറ്റ് ആവശ്യമില്ലാത്തവയ്ക്ക്: ഭൂനികുതി രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാരത്തിന്റെ പകർപ്പ് (അസ്സൽ ഹാജരാക്കണം), അതിരുകൾ വ്യക്തമാക്കുന്ന പ്ലാൻ. അപേക്ഷകൻ ഒപ്പിട്ടത്.ഫീസില്ല15 പ്രവൃത്തി ദിവസം
28കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽസെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച വ്യക്തമായ അപേക്ഷ. തൻവർഷ ഭൂനികുതി രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, മുൻ ഉടമസ്ഥന്റെ സമ്മതപത്രം, ആധാരത്തിന്റെ പകർപ്പ് (അസ്സൽ ഹാജരാക്കണം), ഉടമസ്ഥൻ മരണപ്പെട്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് പകർപ്പ് , ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് (ആവശ്യമായ സംഗതികളിൽ). മുൻ ഉടമസ്ഥന് കത്ത് നൽകേണ്ട സംഗതികളിൽ.നിശ്ചിത സമയപരിധി കഴിഞ്ഞാൽ പിഴ ഈടാക്കും.45 ദിവസം / 30 പ്രവൃത്തി ദിവസം
29ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്സെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച വ്യക്തമായ അപേക്ഷ. കെട്ടിട നികുതി അടച്ചതിന്റെ തെളിവ്.സർട്ടിഫിക്കറ്റിന്റെ ആവശ്യം അപേക്ഷയിൽ വ്യക്തമാക്കണം.ഫീസില്ല (2 പ്രവൃത്തി ദിവസം)
30താമസം സംബന്ധിച്ച സർട്ടിഫിക്കറ്റ്സെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച വ്യക്തമായ അപേക്ഷ. അസ്സസ്സ്മെന്റ് രജിസ്റ്റർ പ്രകാരം അനുഭവക്കാരനായിരിക്കണം. അല്ലാത്തപക്ഷം കെട്ടിട ഉടമയുടെ സമ്മതപത്രം ഹാജരാക്കണം. അന്വേക്ഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 8-7-2011 ലെ 1557/C.Fw1/2010/X.kz.`.h സർക്കുലർ പ്രകാരം.ഫീസില്ല5 പ്രവൃത്തി ദിവസം
31കെട്ടിടത്തിന്റെ കാലപ്പഴക്കം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്സെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച് അപേക്ഷ. കെട്ടിടത്തിന്റെ കരമടച്ച രസീത്.കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ തീയതിയും വർഷവും കാണിച്ചിരിക്കണം.ഫീസില്ല (7 പ്രവൃത്തി ദിവസം)
32വസ്തു നികുതി സംബന്ധിച്ച അപ്പീൽസെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചുള്ള വ്യക്തമായ അപേക്ഷ. നികുതി അടച്ച രസീതിന്റെ പകർപ്പ്, അപേക്ഷ നികുതി ചുമത്തി 30 ദിവസത്തിനകം നൽകണം.അപേക്ഷ ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കും.ഇല്ല (30 പ്രവൃത്തി ദിവസം)
33വസ്തു നികുതി ഒഴിവാക്കൽസെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചുള്ള വ്യക്തമായ അപേക്ഷ. നാളിതുവരെയുള്ള കെട്ടിട നികുതി അടച്ച രസീതിന്റെ പകർപ്പ്.കെട്ടിടം പൊളിഞ്ഞുപോയതും പൊളിച്ചുമാറ്റിയതുമായ സംഗതി അന്വേക്ഷണത്തിൽ ബോദ്ധ്യപ്പെടണം.ഇല്ല (30 പ്രവൃത്തി ദിവസം)
34ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിന്റെ നികുതി ഇളവ് ചെയ്യൽസെക്രട്ടറി5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചുള്ള വ്യക്തമായ അപേക്ഷ (കെട്ടിട നമ്പർ കാണിക്കണം). അപേക്ഷിക്കുന്ന തീയതി വരെയുള്ള കെട്ടിട നികുതി ഒടുക്കിയ രസീത്.ഓരോ അർദ്ധവർഷവും ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷിക്കണം. അർദ്ധവർഷത്തിൽ 60 ദിവസത്തിൽ അധികം ഒഴിഞ്ഞുകിടക്കണം. വാർഷിക നികുതിയുടെ 50% വരെ പരമാവധി ഇളവ്.ഇല്ല (30 പ്രവൃത്തി ദിവസം)
35സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻസെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച അപേക്ഷ. കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ചും സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള യോഗ്യത സംബന്ധിച്ചും ഉള്ള രേഖകൾ നൽകണം.സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം. രജിസ്ട്രേഷനു പുറമെ ഡി&ഓ അനുസരിച്ച ലൈസൻസും കൂടെ എടുത്തിരിക്കണം. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ബയോവേസ്റ്റ് നിർമ്മാർജ്ജനത്തിനുള്ള ഇമേജ് സർട്ടിഫിക്കറ്റ്, കെട്ടിട ഉടമയുടെ സമ്മതപത്രം.200 രൂപ (30 പ്രവൃത്തി ദിവസം)
36നിലവിലുള്ള ആശുപത്രി രജിസ്ട്രേഷൻ പുതുക്കൽസെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച അപേക്ഷ. കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ചും സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള യോഗ്യത സംബന്ധിച്ചും ഉള്ള രേഖകൾ നൽകണം.അപേക്ഷ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് നൽകണം. രജിസ്ട്രേഷനു പുറമെ ഡി&ഓ അനുസരിച്ചുള്ള ലൈസൻസും കൂടെ എടുത്തിരിക്കണം. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ്, സാനിട്ടറി സർട്ടിഫിക്കറ്റ്, ഫുഡ് & സേഫ്റ്റി സർട്ടിഫിക്കറ്റ് (ആവശ്യമായ സംഗതികളിൽ).50 രൂപ (15 പ്രവൃത്തി ദിവസം)
37ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻസെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച അപേക്ഷ. കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ചും സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള യോഗ്യത സംബന്ധിച്ചും ഉള്ള രേഖകൾ നൽകണം.സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം. കെട്ടിട ഉടമയുടെ സമ്മതപത്രം.200 രൂപ (15 പ്രവൃത്തി ദിവസം)
38നിലവിലുള്ള ട്യൂട്ടോറിയൽ രജിസ്ട്രേഷൻ പുതുക്കൽസെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച അപേക്ഷ. കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ചും സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള യോഗ്യത.നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് നൽകണം. കെട്ടിട ഉടമയുടെ സമ്മതപത്രം.50 രൂപ (15 പ്രവൃത്തി ദിവസം)
39ഫാക്ടറി/വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് (ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങൾക്കുള്ള അനുവാദം)സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച അപേക്ഷ. സ്ഥാപനം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ/കെട്ടിട ഉടമയുടെ സമ്മതപത്രം. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും അംഗീകൃത പ്ലാൻ.മലിനീകരണ സാദ്ധ്യതയുള്ളതാണെങ്കിൽ പരിസരവാസികളുടെ സമ്മതപത്രം. കുതിര ശക്തിയിൽ കൂടുതൽ ശേഷിയുള്ള യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുന്ന സ്ഥാപനത്തിന് ജില്ലാ മെഡിക്കൽ ആഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമനസേന വകുപ്പ് എന്നിവരുടെ നിരാക്ഷേപ പത്രങ്ങൾ, വൈദ്യുത ബോർഡിന്റെ അംഗീകൃത പ്ലാൻ സമർപ്പിക്കണം. സർക്കാർ ഉത്തരവ് പ്രകാരമുള്ള മറ്റ് രേഖകൾ.यന്ത്രത്തിന്റെ കുതിരശക്തി കണക്കാക്കി ചട്ട പ്രകാരമുള്ള ഫീസ്, ഫോറ വില (7 മുതൽ 15 ദിവസം)
40വ്യവസായങ്ങളും ഫാക്ടറികളും വ്യാപാരങ്ങളും സംരംഭക പ്രവർത്തനങ്ങളും മറ്റു സേവനങ്ങളും ആരംഭിക്കുന്നതിനുള്ള ലൈസൻസ്സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച അപേക്ഷ സ്ഥാപനം തുറക്കുന്നതിന് 30 ദിവസം മുമ്പ് പഞ്ചായത്തിൽ സമർപ്പിക്കണം.സ്ഥാപനത്തിന്റെ കെട്ടിട ഉടമസ്ഥന്റെ സമ്മതപത്രം ഹാജരാക്കണം. കടയുടെ/വീടിന്റെ നമ്പർ രേഖപ്പെടുത്തണം. അപേക്ഷകന് നികുതി കുടിശ്ശിക ഉണ്ടായിരിക്കരുത്. തൊഴിൽ നികുതി ഈടാക്കും. സ്ഥലനാമം, പ്ലാസ്റ്റിക്ക് നിരോധനം സംബന്ധിച്ച സത്യവാങ്‌മൂലം, സാനിട്ടറി സർട്ടിഫിക്കറ്റ്, ഫുഡ് & സേഫ്റ്റി സർട്ടിഫിക്കറ്റ് (ആവശ്യമായ സംഗതികളിൽ).ചട്ട പ്രകാരമുള്ള ഫീസ്, ഫോറ വില (7 മുതൽ 15 ദിവസം)
41മരാധിഷ്ഠിത വ്യവസായങ്ങൾക്കുള്ള ലൈസൻസ്സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച അപേക്ഷ.സ്ഥാപനം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ/കെട്ടിട ഉടമയുടെ സമ്മതപത്രം, സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും അംഗീകൃത പ്ലാൻ. മലിനീകരണ സാദ്ധ്യതയുള്ളതാണെങ്കിൽ പരിസരവാസികളുടെ സമ്മതപത്രം, വനം വകുപ്പിന്റെ എൻ.ഓ.സി. കുതിര ശക്തിയിൽ കൂടുതൽ ശേഷിയുള്ള യന്ത്രങ്ങൾക്ക് ഡി.എം.ഓ, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമനസേന എന്നിവരുടെ നിരാക്ഷേപ പത്രങ്ങൾ, വൈദ്യുത ബോർഡിന്റെ അംഗീകൃത പ്ലാൻ. മറ്റ് സർക്കാർ രേഖകൾ.यന്ത്രത്തിന്റെ കുതിരശക്തി കണക്കാക്കി ചട്ട പ്രകാരമുള്ള ഫീസ്, ഫോറ വില (7 മുതൽ 15 ദിവസം)
42പന്നി, പട്ടി എന്നിവയെ വളർത്തുന്നതിനുള്ള ലൈസൻസ്സെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച അപേക്ഷ.പ്രതിരോധ കുത്തിവെയ്പ് നടത്തിയതിന് വെറ്റിനറി സർജൻ നൽകിയ സർട്ടിഫിക്കറ്റ്.10 രൂപ + ഫോറ വില (7 പ്രവൃത്തി ദിവസം)
43അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതൽ നടപടിസെക്രട്ടറിഅപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന വൃക്ഷങ്ങളുടെ വിവരവും സ്ഥലത്തിന്റെ സർവ്വേ നമ്പരും വൃക്ഷങ്ങളുടെ ഉടമയുടെ പേരും വിലാസവും രേഖപ്പെടുത്തി വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ സമർപ്പിക്കണം.ഇല്ലപഞ്ചായത്തിന്റെ തീരുമാനത്തിന് ശേഷം
44ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസെക്രട്ടറിനിശ്ചിത ഫാറത്തിലുള്ള അപേക്ഷ.ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസം ആയിരിക്കണം. 18 വയസ് പൂർത്തിയായിരിക്കണം. റേഷൻകാർഡിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ആധാർ കാർഡ് പകർപ്പ്. കാർഡിൽ ഉൾപ്പെടുത്തുന്നവരുടെ പാസ്പോർട്ട് സൈസിലുള്ള 3 ഫോട്ടോ. ശാരീരിക, കായിക അധ്വാനത്തിന് തയ്യാറുള്ളവർ ആയിരിക്കണം.ഇല്ല14 പ്രവൃത്തി ദിവസം
45ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ-അതത് ഗ്രാമസഭകളിൽ പങ്കെടുത്ത് നിശ്ചിത ഫാറത്തിലുള്ള അപേക്ഷ സമർപ്പിക്കണം.ഇല്ലനിർവ്വഹണം ആരംഭിക്കുന്ന മുറയ്ക്ക് അർഹതയുള്ളവർക്ക് ആനുകൂല്യം ലഭിക്കും.
46കന്നുകാലി, ആട്, പന്നി, മുയൽ, പൗൾട്രി ഫാമുകൾ നടത്തുന്നതിനുള്ള ലൈസൻസ്സെക്രട്ടറിനിശ്ചിത ഫോറത്തിലുള്ള അപേക്ഷ (ഫോറം 1, 2).അനുമതി പത്രത്തിന്റെ പകർപ്പ്. ഫാറം 2-ൽ നിശ്ചിത അപേക്ഷ (5 രൂപ കോർട്ട് സ്റ്റാമ്പ് പതിപ്പിച്ചത്) ചട്ടം 7(1). കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ഒക്യുപെൻസി സർട്ടിഫിക്കറ്റ്. സൈറ്റ്, ബിൽഡിംഗ് പ്ലാൻ, പി.സി.ബി സർട്ടിഫിക്കറ്റ് (ആവശ്യമായ സംഗതികളിൽ).പട്ടിക പ്രകാരമുള്ള ഫീസ് ചട്ടം 7(3)25 ദിവസം

കൃഷിഭവൻ, കൊപ്പം

ക്രമ നമ്പർലഭ്യമാക്കുന്ന സേവന കാറ്റഗറി / സേവനംസേവനം ലഭ്യമാക്കുന്ന സമയപരിധി
1സാങ്കേതികമായ പ്രശ്‌നപരിഹാരത്തിനുള്ള കൃഷി സ്ഥല സന്ദർശനം5 ദിവസം
2രൂക്ഷമായി പൊട്ടിപ്പുറപ്പെടുന്ന കീടരോഗാക്രമണത്തിനുള്ള ഉപദേശ സേവനം8 മണിക്കൂർ
3സാങ്കേതികമായ ഉപദേശത്തിന് കൃഷി ഭവൻ സന്ദർശിക്കുന്ന കർഷകർക്കുള്ള സേവനം2 മണിക്കൂർ
4ആത്മ പദ്ധതി മുഖേന എല്ലാ ജില്ലകളിലും/ ലീഡ്‌സ് പദ്ധതി മുഖേന തിരഞ്ഞെടുത്ത ജില്ലകളിലും കർഷകർക്ക് സാങ്കേതിക ഉപദേശംഅടിയന്തിര ഘട്ടത്തിൽ കർഷകർ ആവശ്യപ്പെട്ട് 48 മണിക്കൂറിനുള്ളിലും, മാസത്തിലൊരിക്കലുള്ള സ്ഥിര സന്ദർശന വേളയിലും
5കാർഷിക സഹായ സേവനങ്ങൾ: കസ്റ്റം ഹയറിംഗ് സെന്ററുകൾ മുഖേന ലഭ്യമാക്കുന്ന കാർഷിക യന്ത്രങ്ങളുടെ സേവനം3 ദിവസം
6മണ്ണ് പരിശോധന ലാബുകൾ: കർഷകർ മണ്ണ് സാമ്പിളുകൾ നേരിട്ട് കൃഷി ഭവനിൽ പരിശോധനക്ക് നൽകുമ്പോൾ30 ദിവസം
7മണ്ണ് പരിശോധന ലാബുകൾ: കർഷകർ മണ്ണുസാമ്പിളുകൾ നേരിട്ട് പരിശോധനക്ക് മണ്ണ് പരിശോധന ലാബുകളിൽ നൽകുമ്പോൾ7 ദിവസം
8ഉത്പാദന ഉപാധികളുടെ ലഭ്യത: കൃഷി ഭവൻ മുഖേനയുള്ള വിത്ത്/നടീൽ വസ്തുക്കളുടെ വിതരണം/വില്പനകൃഷി ഭവനിലുള്ള ലഭ്യത അനുസരിച്ച് ഉടൻ സേവനം
9ഉത്പാദന ഉപാധികളുടെ ലഭ്യത: വിത്ത് ഗുണമേന്മ പരിശോധന (കൃഷി ഭവൻ/വിത്തു പരിശോധനാ ശാലയിൽ നൽകുന്ന സാമ്പിളുകൾ)30 ദിവസം
10അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള സഹായംകൃഷി ഭവനിൽ കർഷകർ ക്ലയിം നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്ക് ശേഷം 30 ദിവസത്തിനകം
11ജലസേചന ആവശ്യത്തിന് അർഹതപ്പെട്ട കർഷകന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്5 ദിവസം
12കൂട്ട് രാസവളം, ജീവാണുവളം എന്നിവയുടെ നിർമ്മാണ ലൈസൻസ്30 ദിവസം
13കീടനാശിനി/ജൈവകീടനാശിനി/ബയോകൺട്രോൾ ഏജന്റ്/ ജൈവവളം എന്നിവയുടെ ജില്ലാതല വിതരണത്തിനുള്ള ലൈസൻസ്45 ദിവസം
14കീടനാശിനി/ജൈവകീടനാശിനി/ബയോകൺട്രോൾ ഏജന്റ്/ ജൈവവളം എന്നിവയുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ലൈസൻസും മൊത്ത വിതരണത്തിനുള്ള ലൈസൻസും45 ദിവസം
15സ്വകാര്യ നഴ്സറികൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ്45 ദിവസം
16വിള ഇൻഷുറൻസ് പോളിസി നൽകൽ30 ദിവസം
17പ്രകൃതി ക്ഷോഭ ദുരിതാശ്വാസം പ്രാഥമിക അന്വേഷണ റിപ്പോർട്ട്30 ദിവസം
18കാർഷികോത്പന്നങ്ങളുടെ സംഭരണം വിള, വിസ്തൃതി, കാർഷികോത്പന്നങ്ങളുടെ ലഭ്യത എന്നിവ സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകൽ3 ദിവസം
19പെൻഷൻ പദ്ധതി കർഷക രജിസ്ട്രേഷൻ30 ദിവസം

അങ്കണവാടികൾ വഴി ലഭ്യമാകുന്ന സേവനങ്ങൾ

അനുപൂരക പോഷകാഹാര വിതരണം: (6 വയസ്സിനു താഴെയുള്ള കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും) ഗർഭിണിയാണെന്നറിഞ്ഞ ഉടനെ അടുത്ത അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യുക. ഗർഭിണികൾ പ്രസവിച്ച് 6 മാസം വരെയും, കുട്ടിക്ക് 6 വയസ്സാകുന്നത് വരെയും ലഭിക്കും.

രോഗപ്രതിരോധ കുത്തിവെയ്പ്പ്: ഗർഭിണികൾക്കും കുട്ടികൾക്കും. ഗർഭിണിയാണെന്നറിഞ്ഞ ഉടനെ അടുത്ത അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യുക. ഗർഭിണികൾ പ്രസവിച്ച് 6 മാസം വരെയും, കുട്ടിക്ക് 6 വയസ്സാകുന്നത് വരെയും ലഭിക്കും.

അനൗപചാരിക വിദ്യാഭ്യാസം: 3 വയസ്സിനും 6 വയസ്സിനും ഇടയിൽ. പ്രസവിച്ച ഉടൻ കുട്ടിയുടെ പേര് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യുക. കുട്ടിക്ക് 3 വയസ്സുമുതൽ 6 വയസ്സ് പൂർത്തിയാകുന്നത് വരെ ലഭിക്കും.

ആരോഗ്യ പരിശോധന: അങ്കണവാടിയിൽ പേര് രജിസ്റ്റർ ചെയ്യുക. ഗർഭിണികൾ പ്രസവിച്ച് 6 മാസം വരെയും, കുട്ടിക്ക് 6 വയസ്സാകുന്നത് വരെയും ലഭിക്കും.

ആരോഗ്യ പോഷണ വിദ്യാഭ്യാസം: (15 നും 45 നും ഇടയിലുള്ള സ്ത്രീകൾക്ക്). അങ്കണവാടി കേന്ദ്രീകരിച്ച് ആരോഗ്യപ്രവർത്തകരും മറ്റും നടത്തുന്ന ക്യാമ്പിലൂടെ മാസം തോറും ലഭിക്കും.

കുട്ടികളുടെ വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ആരോഗ്യ ചാർട്ട്: ഓരോ അങ്കണവാടി അതിർത്തിയിലുമുള്ള ശിശുക്കളുടെ ജനനം മുതൽ 6 വയസ്സു വരെ കുട്ടികൾക്ക്. മാസത്തെ ആദ്യത്തെ ബുധനാഴ്ച സേവനം ലഭ്യമാകും.

ആരോഗ്യരക്ഷാ റഫറൽ സർവ്വീസ്: അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും താത്ക്കാലികാശ്വാസത്തിനുള്ള മരുന്ന് നൽകി തൊട്ടടുത്തുള്ള പി.എച്ച്.സി യിലേക്ക് റഫർ ചെയ്യുന്നു. തത്സമയം സേവനം ലഭ്യമാകുന്നു.

ഗർഭസ്ഥ ശിശു വളർച്ചാ നിരക്ക് രേഖപ്പെടുത്തൽ: ഓരോ അങ്കണവാടി അതിർത്തിയിലുമുള്ള ഗർഭിണികളുടെ തൂക്കം മാസം തോറും രേഖപ്പെടുത്തുന്നു.

കൗമാരക്കാരായ പെൺകുട്ടികളുടെ ക്ലബ്ബുകൾ: അങ്കണവാടി തലത്തിൽ രൂപീകരിച്ച് കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് പോഷകാഹാരം നൽകുന്നു. വളർച്ചയിലുള്ള ന്യൂനതകൾ പരിഹരിക്കുന്ന സേവനം ലഭ്യമാക്കുന്നതാണ് (ഐ.സി.ഡി.എസ് നിബന്ധന അനുസരിച്ച്).

ജാഗ്രതാസമിതി പ്രവർത്തനം: സമൂഹത്തിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവർത്തനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ബോധവൽക്കരണം.

ഗ്രാമവികസനവകുപ്പ്

ഉദ്യോഗസ്ഥൻ: വില്ലേജ് എക്സ്റ്റൻഷൻ ആഫീസർ

  • ദാരിദ്ര്യരേഖാ സർട്ടിഫിക്കറ്റ്: അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ അന്നു തന്നെ റിപ്പോർട്ട് തയ്യാറാക്കി മേൽ നടപടികൾക്കായി അയയ്ക്കുന്നു.
  • ജനകീയാസൂത്രണ പദ്ധതി നിർവ്വഹണം: ഐ.എ.വൈ ഭവന പദ്ധതി, മറ്റ് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പ്രൊജക്ടുകളുടെ ഗ്രാമസഭകൾ വഴി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ പദ്ധതിയുടെ നിർവ്വഹണം ആരംഭിക്കുന്ന മുറയ്ക്ക് നൽകുന്നു. ലൈഫ് പദ്ധതിയുടെ നിർവ്വഹണവും ഇതിൽ ഉൾപ്പെടുന്നു.
  • വാർദ്ധക്യകാല പെൻഷൻ അപേക്ഷ: പഞ്ചായത്തിൽ ലഭിക്കുന്ന വാർദ്ധക്യകാല പെൻഷൻ അപേക്ഷ അന്വേഷണം നടത്തി 14 ദിവസത്തിനുള്ളിൽ നൽകുന്നു.
  • ശുചിത്വമാലിന്യ പദ്ധതികളുടെ നിർവ്വഹണം.

മൃഗാശുപ്രതി

  • മൃഗങ്ങൾക്കുള്ള രോഗനിർണ്ണയവും ചികിത്സ ലഭ്യമാക്കലും: പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.00 മണി മുതൽ 1 мണി വരെയും ഉച്ചക്ക് ശേഷം 2 മുതൽ 3 വരെയും ഡോക്ടറെ സമീപിക്കുക. തൽസമയം തന്നെ സേവനം ലഭ്യമാകും.
  • പകർച്ച വ്യാധികൾക്കെതിരെ രോഗപ്രതിരോധ കുത്തിവെപ്പ്: ഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിക്കുക. തൽസമയം തന്നെ സേവനം ലഭ്യമാക്കും.
  • കന്നുകാലികളുടെ ഗർഭപരിശോധനയും വന്ധ്യതാ നിവാരണ ചികിത്സയും: ഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിക്കുക. തൽസമയം സേവനം ലഭ്യമാകും, ഫീസ് ഇല്ല.
  • വളർത്ത് നായകൾക്ക് പേവിഷബാധയ്ക്കെതിരെ കുത്തിവെയ്പ്പ് നടത്തി സർട്ടിഫിക്കറ്റ് നൽകൽ: ഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിച്ച് കുത്തിവെയ്പിനുള്ള വാക്സിൻ സ്വന്തം ചിലവിൽ ലഭ്യമാക്കുക. തൽസമയം തന്നെ സേവനം ലഭ്യമാകും, ഫീസ് ഇല്ല.
  • വളർത്ത് മൃഗങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണം: ഡ്യൂട്ടി സമയത്ത് ഡോക്ടറെ സമീപിക്കുക (ഇൻഷുറൻസ് പ്രീമിയം ഗുണഭോക്താവ് നിർദ്ദേശാനുസരണം അടയ്ക്കണം). സർക്കാർ നിശ്ചയിക്കുന്ന ഫീസ് നൽകണം.
  • കൃത്രിമ ബീജ സങ്കലനം: മദിലക്ഷണം തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഉരുക്കളെ ഡോക്ടറുടെ സമീപത്ത് എത്തിക്കുക. സേവനം ലഭ്യമാകും.
  • മൃഗപരിപാലനം സംബന്ധിച്ച ബോധവത്കരണ പരിപാടികൾ: കാലാകാലങ്ങളിൽ പ്രചരണം നൽകി സംഘടിപ്പിക്കുന്നതാണ്.
  • വാക്സിനേഷൻ: കന്നുകാലികളെ ബാധിക്കുന്ന പകർച്ച വ്യാധികൾക്ക് എതിരായ വാക്സിനേഷൻ ഡ്യൂട്ടി സമയങ്ങളിൽ കേന്ദ്രത്തിലും ക്യാമ്പുകളിലും ലഭ്യമാകും. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങൾക്ക് വാക്സിനേഷൻ ലഭ്യമാകും, ഫീസ് ഇല്ല.
  • കന്നുകാലികൾക്കുള്ള പ്രാഥമിക ചികിത്സ: ഡ്യൂട്ടി സമയത്ത് ഡോക്ടറെ നേരിട്ട് സമീപിക്കുക. തൽസമയം തന്നെ സേവനം ലഭ്യമാകും.
  • പരാതികൾ: പൊതുജനങ്ങൾക്കുള്ള പരാതികൾക്ക് ഡോക്ടറെ സമീപിക്കുക, അതതുസമയം പരിഗണിക്കുന്നതാണ്.

ആരോഗ്യം

ഗവ: ആയുർവ്വേദ ഡിസ്പെൻസറി

  • പരിശോധനയും ചികിത്സയും: രാവിലെ 9 മുതൽ 2 വരെ രോഗി നേരിട്ട് ഹാജരാകണം. ഒ.പി ടിക്കറ്റ് എടുക്കണം.
  • മെഡിക്കൽ സർട്ടിഫിക്കറ്റ്: പ്രസ്തുത ആശുപത്രിയിൽ ചികിത്സ തേടുന്നവർക്കാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നത്. അപേക്ഷകൻ പ്രവൃത്തി സമയത്ത് നേരിട്ട് ഹാജരാകണം. തൽസമയം തന്നെ ലഭിക്കും.
  • ലൈഫ് സർട്ടിഫിക്കറ്റ്: പെൻഷൻ പേമെന്റ് ഓർഡർ സഹിതം അപേക്ഷകൻ നേരിട്ട് സമീപിക്കണം. ഒ പി ടൈം കഴിഞ്ഞ് (2 പി എം ന് ശേഷം) മാത്രമേ ലൈഫ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
  • ഒപ്പും പകർപ്പും സാക്ഷ്യപ്പെടുത്തൽ: ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷകൻ നേരിട്ട് ഹാജരാകണം.
  • പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രോജക്ടുകൾ നടപ്പിലാക്കൽ.
  • ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണം.

ഹോമിയോ ഡിസ്പെൻസറി

  • പരിശോധനയും ചികിത്സയും: മരുന്നുകൾ കൊണ്ട് മാറ്റുവാനോ കുറയ്ക്കുവാനോ പറ്റുന്ന എല്ലാവിധ രോഗങ്ങൾക്കും ചികിത്സയും ഉപദേശവും. രോഗി നേരിട്ട് വന്ന് പേര് രജിസ്റ്റർ ചെയ്തതിനു ശേഷം മെഡിക്കൽ ആഫീസറെ കാണണം. സ്ഥാപനത്തിൽ എത്തുന്ന മുൻഗണന ക്രമത്തിൽ സേവനം ലഭിക്കും.
  • കുട്ടികൾക്കുള്ള രോഗപ്രതിരോധ ഔഷധങ്ങൾ: കുട്ടിയെ കൊണ്ടുവന്ന് പേര് രജിസ്റ്റർ ചെയ്യണം. സ്ഥാപനത്തിൽ എത്തുന്ന മുൻഗണന ക്രമത്തിൽ സേവനം ലഭിക്കും.
  • പ്രതിരോധ മരുന്നുകൾ: മരുന്ന് ആവശ്യമുള്ളവർ നേരിൽ വന്ന് പേര് രജിസ്റ്റർ ചെയ്യണം.
  • എല്ലാ ദിവസവും (ഞായർ ഒഴികെ) രാവിലെ 9 മുതൽ 2 വരെ ഒ.പി നടത്തപ്പെടുന്നു.
  • എല്ലാ മാസത്തിലും ഒരു ദിവസം പാലിയേറ്റീവ് സന്ദർശനം.
  • അങ്കണവാടി സന്ദർശനം (വർഷത്തിൽ 10 പ്രാവശ്യം).
  • കോവിഡാനന്തര ചികിത്സ.

സാമൂഹികാരോഗ്യ കേന്ദ്രം, കൊപ്പം

മാതൃ ശിശുസംരക്ഷണ ചികിത്സ :

  • കുട്ടികളുടേയും ഗർഭിണികളുടേയും രോഗപ്രതിരോധ കുത്തിവയ്പ്പ് എല്ലാ ബുധനാഴ്ചയും നടത്തപ്പെടുന്നു.
  • ഗർഭിണികളെ പരിശോധിക്കുകയും ടെറ്റനസ് പ്രതിരോധ ചികിത്സയും ഐ.എഫ്.എ ടാബ്‌ലറ്റ് ഉപയോഗിച്ച് വളർച്ചാ ചികിത്സയും നടത്തുന്നു.
  • കുട്ടികൾക്ക് വിറ്റാമിൻ എ സിറപ്പ് നൽകുന്നു.
  • സബ്സെന്ററുകളിൽ പ്രതിരോധ കുത്തിവെയ്പ്പ്.
  • കുടുംബാസൂത്രണ മാർഗ്ഗങ്ങൾ, കോപ്പർട്ടി ഇൻസേർഷൻ, എൻ എസ് വി അഡ്വൈസ്, പേവിഷബാധക്കെതിരെയുള്ള കുത്തിവെയ്പ്പ് എല്ലാ ദിവസവും, ക്ഷയരോഗ ചികിത്സ, കുഷ്ഠരോഗ ചികിത്സ.
  • എല്ലാ ദിവസവും എച്ച്1, എൻ1 ചികിത്സ, വയറിളക്ക രോഗ ചികിത്സ, മലമ്പനി നിർണ്ണയവും ചികിത്സയും.
  • ജീവിതശൈലി രോഗനിർണ്ണയവും ചികിത്സയും.
  • സാന്ത്വനരോഗീ പരിചരണം (പാലിയേറ്റീവ് കെയർ) എല്ലാ ദിവസവും പാലിയേറ്റീവ് ഒ.പി ഉണ്ടായിരിക്കുന്നതാണ്. കിടപ്പിലായ രോഗികൾക്ക് വീട്ടിൽ ചെന്നുള്ള പരിചരണം എല്ലാ ദിവസവും ഉണ്ടായിരിക്കും, മാസത്തിൽ 16 ഹോം കെയർ.
  • കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് പ്രോഗ്രാം എല്ലാ മാസവും 20-ാം തീയതി ഉണ്ടായിരിക്കുന്നതാണ്.
  • കാഴ്ച പരിശോധന എല്ലാ ചൊവ്വാഴ്ചയും.
  • വൃദ്ധ ജനങ്ങൾക്കായുള്ള Geriatric OP എല്ലാ ചൊവ്വാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.
  • ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ്.

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ

ക്രമ നമ്പർലഭ്യമാക്കുന്ന സേവനം സംബന്ധിച്ച വിവരങ്ങൾസേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥൻഹാജരാക്കേണ്ട രേഖകൾസമയ പരിധി
1ഡി&ഒ ട്രേഡ് ലൈസൻസ്മെഡിക്കൽ ആഫീസർഹെൽത്ത് കാർഡ്, ജലത്തിന്റെ ഗുണനിലവാര സാക്ഷ്യപത്രം, പുകയില വിരുദ്ധ ബോർഡിനെ സംബന്ധിക്കുന്ന രേഖകൾ.സ്ഥല പരിശോധനയ്ക്ക് ശേഷം 14 ദിവസം
2ചികിത്സാ സാക്ഷ്യപത്രംമെഡിക്കൽ ആഫീസർചികിത്സയെ സംബന്ധിച്ച വിശദ വിവരങ്ങൾഅതേ ദിവസം
3വയസ്സ് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രംമെഡിക്കൽ ആഫീസർഎസ്.എസ്.എൽ.സി ബുക്ക്/അനുബന്ധ രേഖകൾഅതേ ദിവസം
4മദ്യപ അവസ്ഥയുടെ സാക്ഷ്യപത്രംമെഡിക്കൽ ആഫീസർചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറിൽ നിന്നും ചികിത്സയെ സംബന്ധിച്ച വിശദ വിവരങ്ങൾ3 ദിവസം
5പ്രതിരോധ ചികിത്സാ സാക്ഷ്യപത്രംമെഡിക്കൽ ആഫീസർപ്രതിരോധ ചികിത്സയെ സംബന്ധിച്ച വിവരങ്ങൾ3 ദിവസം
6മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റിന്റെ വ്യക്തിഗത പകർപ്പ്മെഡിക്കൽ ആഫീസർചികിത്സയെ സംബന്ധിച്ച വിശദ വിവരങ്ങൾ30 ദിവസം
7അർബുദ/ക്ഷയരോഗത്തിന് ധനസഹായത്തിനുള്ള സാക്ഷ്യപത്രംമെഡിക്കൽ ആഫീസർബന്ധപ്പെട്ട ഡോക്ടറിൽ നിന്നും ചികിത്സയെ സംബന്ധിച്ച വിശദ വിവരങ്ങൾ7 ദിവസം

വിദ്യാഭ്യാസം

പ്രവേശന രജിസ്റ്ററിന്റെ ശരിപ്പകർപ്പ്: 5 രൂപാ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷയും അപേക്ഷകന്റെ പേരിൽ വാങ്ങിയ 10 രൂപാ മുദ്ര പത്രവും നൽകണം. 3 ദിവസത്തിനുള്ളിൽ സേവനം ലഭിക്കും.

സാക്ഷരതാ തുടർ വിദ്യാഭ്യാസം

തുടർ വിദ്യാഭ്യാസ പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് നടപ്പിലാക്കുന്നത്. നിരക്ഷരരെ സാക്ഷരരാക്കാനുള്ള സാക്ഷരതാ പരിപാടിയും നവസാക്ഷരർക്കും സ്കൂളിൽ നിന്നും കൊഴിഞ്ഞu പോയവർക്കും തുടർന്നു പഠനം നടത്തുവാനവസരം കൊടുക്കുന്നതും സെന്ററുകൾ വഴിയാണ്.

4, 7 ക്ലാസുകളിലെ തുല്യതാ തുടർ വിദ്യാഭ്യാസ പഠനം പൂർത്തിയാക്കി പരീക്ഷകൾ നടത്തുന്നുണ്ട്. പരീക്ഷകളിൽ വിജയിക്കുന്നവർക്ക് ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. 10-ാം ക്ലാസ് തുല്യതാ പരിപാടിയുടെ പഠനം പൂർത്തിയാക്കുന്നതനുസരിച്ച് പരീക്ഷകൾ നടത്തുന്നു.

നവ സാക്ഷരരും നിരക്ഷരരും സ്കൂളിൽ നിന്ന് കൊഴിഞ്ഞു പോയവരും അനൗപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരും അജീവനാന്ത വിദ്യാഭ്യാസത്തിൽ താല്പര്യമുള്ളവരുമാണ് തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഗുണഭോക്താക്കൾ.

സേവനങ്ങൾ:

  • സെന്ററുകൾ വഴി സാക്ഷരത പഠിപ്പിക്കുന്നു.
  • 4, 7 ക്ലാസ് നിലവാരത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പഠിപ്പിക്കുന്നു.
  • 10-ാം ക്ലാസ് തുല്യതാ കോഴ്‌സ് പഠിപ്പിക്കുന്നു (6 മാസം കാലാവധി).
  • ഫോമുകൾ വിതരണം, ഫോമുകൾ പൂരിപ്പിക്കൽ.
  • ബോധവത്കരണ ക്ലാസ്സുകൾ നടത്തുന്നു.

ഭാഗം - 2: പൗരന്റെ ചുമതലകളും കടമകളും

  1. നികുതികളും ഫീസും യഥാസമയം അടയ്ക്കുക. പിഴപ്പലിശ, ജപ്തി, പ്രോസിക്യൂഷൻ എന്നിവ ഒഴിവാക്കുക.
  2. പുതിയ കെട്ടിടം നിർമ്മിക്കുമ്പോൾ കേരള പഞ്ചായത്ത് രാജ് നിയമം 220 അനുശാസിക്കുന്ന പ്രകാരം നിർദ്ദിഷ്ട റോഡിനോട് ചേർന്ന് അതിരിൽ നിന്നും 3 മീറ്റർ വിട്ട് നിർമ്മിക്കുക (അതായത് സ്വന്തം ഭൂമിയിൽ 3 മീറ്റർ സ്ഥലം ഒഴിച്ചിടണം).
  3. കെട്ടിടം പുതിയതായി നിർമ്മിക്കുകയോ നിലവിലുള്ളത് പുതുക്കി പണിയുകയോ ചെയ്താൽ പണി പൂർത്തിയായ ഉടൻ തന്നെ പഞ്ചായത്തിൽ വിവരം അറിയിക്കുകയും നികുതി നിർണ്ണയം/ പുനർ നിർണ്ണയം നടത്തുകയും ചെയ്യുക.
  4. പൊതുസ്ഥലങ്ങൾ, റോഡുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാൻ സഹകരിക്കുക. ആവശ്യമില്ലാത്ത സാധനങ്ങൾ പൊതുവഴിയിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന ശീലം ഒഴിവാക്കുക. അവ പൊതുജനങ്ങൾക്ക് ഉപദ്രവമില്ലാത്ത വിധം നിക്ഷേപിക്കുക.
  5. പൊതു സ്ഥലങ്ങളിൽ പുകവലിക്കുന്നതും മദ്യം കഴിക്കുന്നതും ഉപേക്ഷിക്കുക. അപ്രകാരം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുക.
  6. പാൻപരാഗ്, ഹാൻസ് തുടങ്ങിയ പേരുകളിൽ വിൽക്കപ്പെടുന്ന ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം ഉപേക്ഷിക്കുക. വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മെഡിക്കൽ ആഫീസറെ വിവരം അറിയിക്കുക.
  7. കൃഷിയിടങ്ങളിൽ രൂക്ഷമായ കീടനാശിനികൾ ഉപയോഗിക്കുന്നതിന് മുമ്പ് കൃഷി ആഫീസറുടെ ഉപദേശം തേടുക.
  8. പൊതുവായ കുടിവെള്ള സ്രോതസ്സുകൾ മലിനമാകാതെ ശ്രദ്ധിക്കുക.
  9. ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കുകയും നാടിന്റെ വികസനത്തിൽ പങ്കാളികൾ ആവുകയും ചെയ്യുക.
  10. സ്വന്തം പറമ്പിലെ മരമോ അതിന്റെ കൊമ്പുകളോ അന്യന്റെ കെട്ടിടത്തിന് ഭീഷണിയായി നിൽക്കുകയോ, അവരുടെ കൃഷിക്ക് ദോഷകരമായി നിൽക്കുകയോ, അവരുടെ കുടിവെള്ള സ്രോതസ്സിനെ മലിനമാക്കുന്ന വിധത്തിൽ ആയിരിക്കുകയോ ചെയ്യുന്നുവെങ്കിൽ ആ മരമോ അതിന്റെ കൊമ്പുകളോ മുറിച്ചു മാറ്റുകയും തടസ്സം നീക്കുകയും ചെയ്യുക.

പൊതുവായ നിബന്ധനകൾ

  • വെള്ള പേപ്പറിൽ തയ്യാറാക്കുന്ന അപേക്ഷകളിൽ അപേക്ഷകന്റെ പൂർണ്ണമായ മേൽവിലാസവും അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങളും ഫോൺ നമ്പരും ഉണ്ടായിരിക്കണം.
  • അപേക്ഷകളിൽ 5 രൂപ കോർട്ട്ഫീ സ്റ്റാമ്പ് പതിപ്പിച്ചിരിക്കണം.
  • ക്ഷേമ പെൻഷനുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ.
  • പഞ്ചായത്തിന് പുറത്തുള്ള അധികാര സ്ഥാപനങ്ങളിൽ നിന്ന് ഉത്തരവ്/നടപടി ആവശ്യമായി വരുന്ന സംഗതികളിൽ അവ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സേവനം ലഭിക്കുകയുള്ളൂ.
  • ഉദ്യോഗസ്ഥരുടെ തസ്തികകളിലെ ഒഴിവ്, ദീർഘകാല അവധി, ഔദ്യോഗിക യാത്രകൾ, മറ്റ് അടിയന്തിര പ്രാധാന്യമുള്ള ജോലികൾ എന്നിവ മൂലം സമയ നിബന്ധനകളിൽ വ്യതിയാനം വരുന്നതാണ്.
  • കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകളും നിയമഭേദഗതികളും അനുസരിച്ച് രേഖകളിൽ വ്യതിയാനം വരുന്നതാണ്.
  • അപേക്ഷകൾ സമർപ്പിക്കുമ്പോൾ കൈപ്പറ്റിയതിനുള്ള രസീത് നൽകുന്നതും അത് സംബന്ധിച്ച പിന്നീടുള്ള അന്വേഷണങ്ങൾക്ക് രസീത് കൊണ്ടുവരേണ്ടതുമാണ്.
  • ഒരാൾക്ക് ഏതെങ്കിലും ഒരു ക്ഷേമപെൻഷൻ മാത്രമേ ലഭിക്കുകയുള്ളൂ (വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക് മറ്റൊരു സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിന് കൂടി അർഹത ഉണ്ടായിരിക്കും).
  • അപേക്ഷകൾ ഫ്രണ്ട് ഓഫീസിൽ മാത്രം നൽകുകയും അവിടെ നിന്ന് നിർദ്ദേശിക്കുന്ന തീയതിയിൽ സേവനം ഫ്രണ്ട് ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതുമാണ്.